Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഈ പിതാമഹന് രണ്ടാം ഭാര്യയുമുണ്ട്, അത് നിയമമാണ്

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Nov 11, 2019, 02:55 am IST
inVicharam

രാമജന്മഭൂമി ന്യാസിനായിവാദിച്ച അഡ്വ. കെ. പരാശരന്റെ നിയമ ജീവിതം

അയോധ്യക്കേസ് വാദം നടക്കെ കോടതിയിലും വിധിവന്നിരിക്കെ പുറത്തും ചര്‍ച്ചയില്‍നിറഞ്ഞു നില്‍ക്കുന്നത് നിയമജ്ഞര്‍ക്കിടയില്‍ ‘ഭീഷ്മ പിതാമഹനായി’ അറിയപ്പെടുന്ന അഡ്വ. കെ. പരാശരന്‍. രാമജന്മഭൂമി ന്യാ

സിനുവേണ്ടി ഹാജരായ ഈ 92 വയസ്സുകാരന്‍ നിയമത്തിന്റെ ധര്‍മരാജ്യത്തെ പിതാമഹനാണ്. അറിയാനും 

പഠിക്കാനും ഏറെയുണ്ട് ഈ അഭിവന്ദ്യനെ. 

വയസ് 92 ആയിരിക്കെയും നിഷ്ഠയും കൃത്യതയും വിടാതെ അയോധ്യക്കേസ് കോടതില്‍ വാദിക്കുമ്പോള്‍ ഭരണഘടനാ ബെഞ്ച്, ചീഫ് ജസ്റ്റീസടക്കം പറഞ്ഞു, ‘അങ്ങേയ്‌ക്ക് ഇത്ര പ്രാ

യമായി. ഇരുന്നുകൊണ്ട് വാദിക്കാം.’ ഉടന്‍ മറുപടി വന്നു, ‘ഈ നീതിപീഠത്തിന് ഒരു സംവിധാനമുണ്ട്, അത് വാദിക്കുന്നത് നിന്നുകൊണ്ടാവണമെന്നാണ്. അത് ഞാന്‍ തുടരാം, നന്ദി.’

പക്ഷേ, അയോധ്യക്കേസില്‍ വാദിക്കുമ്പോള്‍ അദ്ദേഹം ആവര്‍ത്തിച്ച് പറയുമായിരുന്ന ആഗ്രഹമുണ്ട്, ‘ഞാന്‍ മരിക്കും മുമ്പ് ഈ കേസില്‍ വിധിവരണം.’ ആ ആഗ്രഹം സാധിച്ചു.

‘നിയമം അവതാരം പൂണ്ടയാള്‍’ എന്നൊക്കെ ചിലരെ പരാമര്‍ശിക്കും. നിയമം അരച്ചുകലക്കി കുടിച്ചുവെന്ന് കോടതി മുറികളില്‍ തോന്നിപ്പിക്കുന്നവരെക്കുറിച്ചൊക്കെ അതിശയോക്തി ചേര്‍ത്ത് അങ്ങനെയൊക്കെ പറയാം. പക്ഷേ, അതിനപ്പുറം ‘ധര്‍മ നിയമത്തിന്റെ അവതാരമാണ്’ അഡ്വ. പരാശരന്‍. പാരമ്പര്യവും അങ്ങനെ. 

ജനിച്ചത് 1927 ഒക്‌ടോബര്‍ ഒമ്പതിന്. അച്ഛന്‍ കേശവ അയ്യങ്കാര്‍. പ്രസിദ്ധനായിരുന്നു അഭിഭാഷകവൃത്തിയില്‍. പരാശരന്റെ രണ്ടു മക്കളിലൂടെ അടുത്ത തലമുറ അഭിഭാഷകര്‍-മോഹന്‍ പരാശരനും സതീഷ് പരാശരനും. 

പരാശരന്‍ രാജ്യസഭാ എംപിയായിരുന്നു. 1983 മുതല്‍ 1989 വരെ അറ്റോര്‍ണി ജനറലും. 

തമിഴ്‌നാടിന്റെ സോളിസിറ്റര്‍ ജനറലായിരുന്നു അദ്ദേഹം 1976-77 കാലത്ത്. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സര്‍ക്കാരിന്റെ നിയമ സഹായത്തിനുണ്ടായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയി ഭരണഘടനാ അവലോകന സമിതിയില്‍ പരാമശരനെ അംഗമാക്കി. അതായത്, രാഷ്‌ട്രീയാതീതമാണ് ആ നിയത ജീവിതം. പദ്മഭൂഷണും പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ച വ്യക്തിത്വം. 

ശബരിമല യുവതീ പ്രവേശന വിഷയക്കേസിലും അദ്ദേഹം ഹാജരായിരുന്നു.  

അഡ്വ. പരാശരന്‍ ഒരിക്കല്‍ പറഞ്ഞു, ”ഞാന്‍ ബഹുഭാര്യനാണ്.” കേട്ടവര്‍ അമ്പരന്നു. അദ്ദേഹം വിശദീകരിച്ചു,” അതെ ഞാന്‍ സരോജയെ വിവാഹം ചെയ്തു. എങ്കിലും എനിക്കൊരു രണ്ടാം ഭാര്യയുണ്ട്; അത് നിയമമാണ്. ഞാന്‍ കൂടുതല്‍ സമയവും രണ്ടാം ഭാര്യയോടൊപ്പമാണ്. അത് നിയമത്തിന്റെ പ്രത്യേകതയാണ്, ആ രണ്ടാം ഭാര്യയോടായിരിക്കും അടുപ്പം. എനിക്കും അങ്ങനെയാണ്.” വളരെ ഗൗരവക്കാരനായിക്കാണാറുള്ള അദ്ദേഹത്തതില്‍നിന്ന് ഈ പറച്ചില്‍ കേട്ടവരൊക്കെ അതിശയിച്ചു.

വിട്ടുവീഴ്ചയില്ലാത്ത കര്‍ക്കശക്കാരനാണ് അദ്ദേഹം നിയമത്തിന്റെ കാര്യത്തില്‍. ചില സിനിമകളില്‍ കാണുംപോലെ, ഒരിക്കല്‍ അദ്ദേഹം മകന് എതിരെ സുപ്രീം 

കോടതിയില്‍ ഹാജരായി വാദിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിതയെ അഴിമതിക്കേസില്‍ പ്രോ

സിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ചെന്ന റെഡ്ഡി അനുമതി നല്‍കിയ കേസില്‍ ജയയ്‌ക്കുവേണ്ടി അച്ഛന്‍ ഇറങ്ങി. 

‘ധര്‍മവും നിയമവും: ഇന്ത്യന്‍ ബാറിലെ പിതാമഹന് ഒരു ആദരം’, എന്ന പേരില്‍ ഒരു പുസ്തകം മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കെ. പരാശരനെക്കുറിച്ചെഴുതിയിട്ടുണ്ട്. പു

സ്തക പ്രകാശന വേളയില്‍ സുപ്രീംകോടതി ജഡ്ജ് സജ്ഞയ് കിഷന്‍ കൗളും അദ്ദേഹത്തെ പരാമര്‍ശിച്ചു, ‘ഇന്ത്യന്‍ ബാറിന്റെ പിതാമഹന്‍’ എന്ന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.