Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വാളയാര്‍ ബാലന്‍

എം. സതീശന്‍byഎം. സതീശന്‍
Nov 3, 2019, 03:27 am IST
inEditorial

പതിനഞ്ച് മിനിറ്റുകൊണ്ട് ബാഗ്ദാദിയുടെ ഡിഎന്‍എ സ്ഥിരീകരിച്ചു എന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇനിയും ഡിഎന്‍എ സ്ഥിരീകരിക്കാനാകാത്ത വിധം പരുങ്ങലിലായ ബിനോയ് കോടിയേരിയുടെ പിതാവ് അമേരിക്കയ്‌ക്ക് പറന്നു. അമേരിക്കയില്‍ ചികിത്സിച്ചാല്‍ മാത്രം മാറുന്ന അസുഖമാണ് സഖാവിനെന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്. 

പറന്ന കാലത്തിന് വാളയാര്‍ ചുരം കടന്നുവരുന്ന കാറ്റിന്റെ മണമുണ്ട്. അത് കേരളമാകെ ചുഴലിയായി വീശുന്നുണ്ട്. രണ്ട് പെണ്‍കിടാങ്ങളെ കൊന്ന് കെട്ടിത്തൂക്കിയ നരാധമന്മാര്‍ക്കായി ചെങ്കൊടിക്കാവല്‍ തീര്‍ത്ത സിപിഎം ബാലന്മാര്‍ പൊതുവിചാരണ നേരിടുന്ന കാലത്താണ് ബാലേഷ്ണന്‍ സഖാവ് അമേരിക്കയ്‌ക്ക് പറന്നത്. കൊന്നുകെട്ടിത്തൂക്കിയതിന് വാക്കുകൊണ്ടും വാറോലകൊണ്ടും കുടപിടിച്ച സഖാക്കന്മാരിപ്പോള്‍ മരിച്ചു

പോയ പെണ്‍കിടാങ്ങളുടെ അമ്മയെ സ്മാര്‍ത്തവിചാരം ചെയ്ത് ആനന്ദമൂര്‍ച്ഛ തേടാനുള്ള പുറപ്പാടിലാണ്. അരിവാള്‍ചുറ്റിക പാര്‍ട്ടിക്കാരാണ് സകലതിനും കാരണം എന്ന് ആദ്യം പറഞ്ഞ അമ്മയിപ്പോള്‍ ‘വിശുദ്ധ’ വിജയനില്‍ വിശ്വാസം അര്‍പ്പിച്ച് നവോത്ഥാന ഒറ്റുകാരന്റെ പാളയത്തിലേക്ക് ചേക്കേറിയിരിക്കുന്നു. അമ്മയ്‌ക്ക് വേണ്ടാത്ത നീതി മക്കള്‍ക്ക് എന്തിനെന്നാണ് വിജയനും ബാലനും ബാലേഷ്ണന്റെ വാറോല എഴുത്തുകാരും ഒരേസ്വരത്തില്‍ ആരായുന്നത്.

ബാലേഷ്ണന്റെ മുഖ്യമന്ത്രിയും ആര്‍ത്തവവിപ്ലവത്തിന്റെ പ്രണേതാവുമായ പിണറായി വിജയനും വിജയന്റെ പോലീസും ഉഭയസമ്മതമെന്ന വാക്കില്‍ രതിനിര്‍വേദം കൊണ്ട് മിണ്ടാണ്ടിരിപ്പാണ്. തോറ്റ എംപി എം.ബി. രാജേഷിനെ കാണാനില്ലെന്ന വേദനയില്‍ പോത്തുത്സവക്കമ്മറ്റികള്‍ നിര്‍ജീവമാണ്. വടക്കുനോക്കിയന്ത്രങ്ങളായി പണ്ടേ പ്രഖ്യാപിക്കപ്പെട്ട പ്രതികരണസംഘങ്ങളില്‍പ്പെട്ടവര്‍ പലരും കാല്‍മുട്ടിനിടയില്‍ തല കുരുക്കിവെച്ച് ഈ തണുത്ത മഴക്കാലത്ത് സുഖനിദ്രയിലാണ്. ബാലേഷ്ണനും പിണറായിയും പാര്‍ട്ടിയുടെ കൂലിയെഴുത്തുകാരും വാളയാറിന് മേല്‍ മൗനം വിന്യസിച്ച് മിണ്ടാതിരിപ്പാണ്. ഇപ്പോള്‍ കുറ്റമത്രയും ബാലന്‍ മന്ത്രിക്കാണത്രെ. 

പാവപ്പെട്ട രണ്ട് ദളിത് പെണ്‍കുട്ടികളുടെ അതിക്രൂരമായ കൊലപാതകത്തില്‍ പ്രതികള്‍ പുഷ്പം പോലെ പുറത്തുവരുന്നതിന് കാരണക്കാരില്‍ പ്രധാനിയായി പോലീസ് മന്ത്രിയായ പിണറായി വിജയനെക്കാള്‍ പാര്‍ട്ടിക്കാരും പത്രക്കാരും ബാലനെ ചൂണ്ടുന്നതിന് കാരണമെന്തായിരിക്കും. ഇത് മന്ത്രി ബാലന്‍തന്നെ ഗൗരവത്തോടെ ആലോചിക്കേണ്ടതാണ്. ബാലന്‍ ഒരു കാലനാണെന്നാണ് കൊടിക്കുന്നില്‍ സുരേഷിനെപ്പോലുള്ളവര്‍ പറയുന്നത്. ബാലന്‍ കാലനാണോ ഇരയാണോ എന്നത് കാലം തെളിയിക്കേണ്ടതാണ്. 

വാളയാറിലെ പ്രതികള്‍ക്കൊപ്പം മാത്രമല്ല പാര്‍ട്ടിയിലെ സകലമാന കോഴികള്‍ക്കുമൊപ്പം ചിക്കിയും ചികഞ്ഞും നടക്കുകയെന്ന അത്യുദാത്തമായ പദവിയാണ് ബാലേഷ്ണനും വിജയനും ചേര്‍ന്ന് ബാലന്‍ മന്ത്രിക്ക് കാലാകാലങ്ങളില്‍ നല്‍കിയിട്ടുള്ളത്. സഖാക്കന്മാര്‍ പ്രതികളായ ഒട്ടുമിക്ക കോഴിക്കേസുകളിലും അന്വേഷണകമ്മീഷനായിട്ട് വേഷം കെട്ടിയിറങ്ങുന്നത് ബാലനാണ്. പി. ശശി, പി.കെ. ശശി, ഇ.കെ. ശശീന്ദ്രന്‍ തുടങ്ങിയ ശശിമാരും അവരുടെയൊക്കെ ഫാന്‍സ് അസോസിയേഷനുകളും ധാരാളമുള്ള പാര്‍ട്ടിയും മുന്നണിയുമായതിനാല്‍ കമ്മീഷന്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു കമ്മീഷണര്‍ ലുക്കാണ്. ഒളിക്യാമറ, പോഷകസംഘടനാനേതാക്കളുടെ പ്രത്യേകിച്ചും ഡിവൈഎഫ്‌ഐ നേതാക്കളുടെ മാഗസിന്‍പിടുത്തം തുടങ്ങിയവയൊക്കെ അന്വേഷിച്ച് ഒരു വഴിക്കാക്കാന്‍ പണ്ടേ ബാലന്‍മന്ത്രി മിടുക്കനാണെന്ന് തെളിയിച്ചിട്ടുണ്ട്. ഒരു ‘വിഐപി’ ലുക്കിന് തോറ്റ എംപി പി.കെ. ശ്രീമതിയും കൂടിയാകുമ്പോള്‍ സംഗതി പൊളിക്കും. അമ്മാതിരി തെളിവെടുപ്പുകളുടെയും അന്വേഷണത്തിന്റെയും ഒടുവിലാണ് ബാലന്‍ മന്ത്രിക്ക് പാര്‍ട്ടിയിലെ പീഡകരുടെ പറുദീസാകാവല്‍ക്കാരനെന്ന ഇമേജ് പകര്‍ന്നുകിട്ടിയത്.

സംഗതി പട്ടികജാതിക്ഷേമമൊക്കെയാണേലും മന്ത്രിക്കുപ്പായത്തിലൊക്കെ ആയേപ്പിനെ ബാലന് കൂട്ടത്തിലുള്ളോരോട് പരമപുച്ഛമാണെന്ന് പണ്ടേ നാട്ടില്‍ പാട്ടാണ്. ആദിവാസി അമ്മമാരുടെ ദൈന്യതയ്‌ക്ക് മേലേ പോലും ബാലന്റെ അശ്ലീല പ്രയോഗം ഉണ്ടായിട്ടുണ്ട്. അതൊരു മാര്‍ക്‌സിസ്റ്റ് ശീലമാണ്. തെറിപറയുന്നതും അശ്ലീലം കാട്ടുന്നതുമാണ് അടിസ്ഥാനജനതയുടെ സ്വഭാവമെന്ന് സിദ്ധാന്തിക്കുന്ന വര്‍ഗസമരക്കാരന്റെ വിജൃംഭണ പ്രത്യയശാസ്ത്രത്തെ വാളയാറിലേക്ക് കൂട്ടിക്കെട്ടിയാല്‍ തീരുന്നതേയുള്ളൂ നാട്ടുകാര്‍ക്ക് ‘ഈ പാര്‍ട്ടിയെന്താ ഇങ്ങനെ’ എന്ന സംശയം.

പട്ടികജാതിക്ഷേമവും നിയമവും സാംസ്‌കാരികവുമൊക്കെക്കൂടി ഒറ്റയ്‌ക്ക് ചുമക്കുന്നതിനിടയിലാണ് പാര്‍ട്ടിയിലെ വേണ്ടപ്പെട്ട സഖാക്കള്‍ക്കായി ചെറിയ സഹായങ്ങള്‍ വാളയാറിലേതുപോലെ ചെയ്തുകൊടുക്കേണ്ടിവരുന്നത്. അതിന് ബാലനെ മാത്രം പ്രതിക്കൂട്ടിലാക്കുന്നതിന്റെ സാംഗത്യമാണ് മനസ്സിലാകാത്തത്. ബാലന്‍ പ്രതിയാണെങ്കില്‍ ബാലേഷ്ണനും പ്രതിയാണ്. ഉഭയസമ്മതപീഡന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളായ പോലീസും പോലീസിന്റെ ഏമാനായ 

പിണറായിയും പ്രതികളാണ്. വാളയാറിലെ വലിയ മധുവും ചെറിയ മധുവും പാര്‍ട്ടിക്കുഞ്ഞുങ്ങളല്ലെന്ന് പച്ചക്കള്ളം വിളിച്ചുകൂവി ഇരുട്ടിലൊളിച്ച തോറ്റ എംപി എം.ബി. രാജേഷും പ്രതിയാണ്. അങ്ങനെ നോക്കിയാല്‍ ഈ പാര്‍ട്ടിയും സര്‍ക്കാരും മൊത്തത്തില്‍ പ്രതിസ്ഥാനത്താണ്. അപ്പോള്‍പ്പിന്നെ തന്നെമാത്രം പ്രതിയാക്കി ഡിഎന്‍എ തപ്പാന്‍ അമേരിക്കയ്‌ക്ക് പറന്ന ബാലേഷ്ണനെ ബാലന്‍ മന്ത്രി വിളിച്ച് നാട്ടില്‍ വരുത്തണം. പാര്‍ട്ടിക്ക് എന്ത് പറയാനുണ്ടെന്ന് നാട്ടുകാരോട് ബോധിപ്പിക്കാന്‍ പറയണം. അല്ലാതെ കൊന്നുകളഞ്ഞ കുഞ്ഞുങ്ങളുടെ അമ്മയുടെ ചരിത്രവും പൊക്കിപ്പിടിച്ച്, ഒരുമാതിരി ലയമില്ലാത്തരം കാണിക്കുന്നത് തികഞ്ഞ അശ്ലീലവും അസഭ്യവുമാണെന്ന് പറഞ്ഞുകൊടുക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.