Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മജ്ഞാനിക്ക് എല്ലാം ബ്രഹ്മം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 2, 2019, 03:03 am IST
inSamskriti

മൂന്നാം അദ്ധ്യായം നാലാം പാദം

സൂത്രം -സ്തുതയേ നുമതിര്‍വാ

വിദ്യയെ സ്തുതിക്കാന്‍ വേണ്ടിയാണ്, അല്ലെങ്കില്‍ വിദ്വാന് കര്‍മ്മം ചെയ്യാനുള്ള അനുവാദമാണ്. ബ്രഹ്മവിദ്യയെ സ്തുതിക്കാനുള്ള അനുമതിയായി ഇതിനെ കരുതാം. 100 കൊല്ലം കര്‍മ്മം ചെയ്ത് ജീവിക്കണമെന്ന് പറയുമ്പോള്‍ ജ്ഞാനിയും അതില്‍ ഉള്‍പെടുന്നതായി  പറയാം. എന്നാല്‍ അത് ജ്ഞാനിയെ കര്‍മം ചെയ്യാന്‍ പ്രേരിപ്പിക്കാനല്ല. ജ്ഞാനം നേടിയ ശേഷം ലോക നന്‍മക്കായി കര്‍മം ചെയ്യുമെങ്കിലും അത് ബന്ധനുമുണ്ടാക്കില്ല. അതുകൊണ്ടാണ് ‘ന കര്‍മ്മ ലിപ്യതേ നരേ’ എന്ന് പറയുന്നത്. ഇത്തരത്തില്‍ വിദ്യയെ സ്തുതിക്കുകയോ ജ്ഞാനിയ്‌ക്ക് കര്‍മ്മം ചെയ്യാനുള്ള അനുമതി നല്‍കുകയോ ആണ്.

സൂത്രം -കാമകാരേണ ചെകേ

ചിലര്‍ സ്വന്ത ഇഷ്ടപ്രകാരം കര്‍മ്മം വെടിയുകയോ സ്വീകരിക്കുകയോ ചെയ്യുന്നു. ജ്ഞാനികളായവര്‍ സ്വന്തം ഇഷ്ടപ്രകാരം ലോക നന്‍മയ്‌ക്കായി കര്‍മം ചെയ്യുന്നു. ചിലര്‍ കര്‍മ്മം ചെയ്യാതെ തപസ്സനുഷ്ഠിക്കുന്നു. കര്‍മം ചെയ്യാനോ ചെയ്യാതിരിക്കാനോ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. രണ്ടിനേയും ഒരു പോലെ കാണുന്നവരാണ്. അതിനാല്‍ വിദ്യ ഒരിക്കലും കര്‍മത്തിന്റെ അംഗമല്ല.

സൂത്രം -ഉപമര്‍ദ്ദം ച

കര്‍മങ്ങളുടെ നാശവും പറഞ്ഞിട്ടുണ്ട്.ബ്രഹ്മവിദ്യകൊണ്ട് കര്‍മങ്ങള്‍ മുഴുവനായും നശിക്കുമെന്നാണ് പറയുന്നത്. എല്ലാം ബ്രഹ്മമായി കാണുന്ന ബ്രഹ്മജ്ഞാനിക്ക് തന്നില്‍ നിന്ന് വേറെയായി മറ്റൊന്നില്ല എന്നതിനാല്‍ കര്‍മവും ഉണ്ടാകില്ല. ബൃഹദാരണ്യക ത്തില്‍ ‘യത്ര വാ സര്‍വമാത്മൈവാഭൂത് തത് കേനകം പശ്യേത് തത് കേനകം ജിഘ്രേത്’ എല്ലാം ആത്മാവാണെന്ന് അനുഭവമായ ജ്ഞാനി എന്തിനെ കാണും? എന്തുകൊണ്ട് എന്തിനെ മണക്കും? എന്ന് ചോദിക്കുന്നു. ആത്മാവല്ലാതെ മറ്റൊന്നുമില്ലാത്തതിനാലാണ് ശ്രുതി ഇങ്ങനെ പറയുന്നത്. മുണ്ഡകത്തില്‍ ‘ ക്ഷീയന്തേ ചാസ്യ കര്‍മ്മാണി തസ്മിന്‍ ദൃഷ്ടേ പരാവരേ’ പരാവരമായ ആത്മാവിനെ സാക്ഷാത്കരിക്കുമ്പോള്‍ അയാളുടെ കര്‍മ്മങ്ങളെല്ലാം ക്ഷയിക്കുന്നു. ഇങ്ങനെ കര്‍മ്മത്തിന്റെ വിരോധിയായ വിദ്യ ഒരിക്കലും കര്‍മ്മത്തിന് അംഗമാകില്ല.

സൂത്രം -ഊര്‍ധ്വരേതസ്തു ച ശബ്ദേ ഹി

ഊര്‍ധ്വ രേതസ്സുകളായ നൈഷ്ഠിക ബ്രഹ്മചാരികളിലും കാണുന്നുണ്ട്. എന്തെന്നാല്‍ ശ്രുതികളിലും ഇത് പറയുന്നു. വീര്യ സംരക്ഷണം ചെയ്യുന്ന ഗൃഹസ്ഥന്‍മാരല്ലാത്ത മറ്റു മൂന്ന് ആശ്രമങ്ങളിലുള്ളവര്‍ക്കും ബ്രഹ്മവിദ്യയ്‌ക്ക് അധികാരമുണ്ട് എന്ന് പറയാം. ഇത് ശ്രുതിയില്‍ കാണാം. വിദ്യയോട് കൂടി കര്‍മത്തെ പറയുന്നത് നൈഷ്ഠിക ബ്രഹ്മചാരികള്‍ക്കാണ്. ഛാന്ദോഗ്യത്തിലെ ‘യേ ചേമേ അരണ്യേ ശ്രദ്ധാത പ ഇത്യുപാസതേ’, മുണ്ഡ കത്തിലെ ‘തപശ്രദ്ധേ യ ഹ്യുപവസന്ത്യരണ്യേ ‘ബൃഹദാരണ്യകത്തിലെ ‘ഏതമേവ പ്രവ്രാജിനോ  ലോകമിച്ഛന്തഃ പ്രവ്രജന്തി’ തുടങ്ങിയ ശ്രുതികള്‍ ഇതിനെ കാണിക്കുന്നു. ജ്ഞാനികള്‍ക്ക് കര്‍മത്തിനോട് ബന്ധമുണ്ടാകില്ല എന്ന് ഉറപ്പിക്കുന്നു. വിദ്യ കര്‍മാംഗമല്ല എന്ന് ഒന്നുകൂടി വ്യക്തമാക്കുന്നു.

                                                                                                                                  9446492774

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

Kerala

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

India

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.