Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശബരിമല തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ ആസൂത്രിതനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2019, 02:38 am IST
inEditorial

ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്ന പുതിയ ബുക്കിംഗ് സംവിധാനം അയ്യപ്പഭക്തരുടെ മലയാത്ര പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന വാര്‍ത്ത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശങ്കയുണര്‍ത്തുന്നതാണ്. ക്രമാതീതമായ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി 2011-12ലെ തീര്‍ത്ഥാടനകാലത്താണ് കേരള പോലീസ് വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യമെത്തുന്നവര്‍ക്ക് ആദ്യ അവസരം എന്ന രീതിയില്‍ ഓണ്‍ലൈന്‍ വഴി സമയം ബുക്ക് ചെയ്തുകൊണ്ടുള്ള ക്യൂ സംവിധാനമാണിത്. സാധാരണ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ എത്തുന്ന ഭക്തരെ മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി നടപ്പന്തിലിലെത്തിച്ചാണ് ദര്‍ശനസൗകര്യം ഒരുക്കിയിരുന്നത്. ഇത്തവണ വെര്‍ച്വല്‍ ക്യൂവിന് പുറമെ നോര്‍മ്മല്‍ ക്യൂ അഥവാ സ്വാമി ക്യൂ ബുക്കിംഗ് എന്ന പുതിയ സംവിധാനംകൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി നടപ്പന്തലിലെത്തുന്ന പരമ്പരാഗത പാതയിലൂടെയാണ് ഈ പുതിയ സംവിധാനം വഴിയുള്ള തീര്‍ത്ഥാടനം.

പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള രണ്ടുവഴികളും ബുക്കിംഗിലൂടെ പോലീസ് നിയന്ത്രിക്കുമ്പോള്‍ അതില്ലാത്ത ഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വന്നേക്കും. ബുക്കിംഗ് വഴി ആക്ടീവിസ്റ്റുകളടക്കമുള്ള യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ അവരെ പോലീസ് എളുപ്പത്തില്‍ സന്നിധാനത്ത് എത്തിക്കും. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ വിധി സംബന്ധിച്ച നിയമപോരാട്ടങ്ങളില്‍ യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതിന്റെ തെളിവ് ഈ ഓണ്‍ലൈന്‍ ക്യൂ ബുക്കിംഗിലൂടെ ശേഖരിക്കാന്‍ കഴിയും. കഴിഞ്ഞവര്‍ഷം ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിച്ച് പരാജയപ്പെട്ട ഇടതുസര്‍ക്കാര്‍ ഇത്തവണ മുന്‍കൂട്ടിതന്നെ ആചാരലംഘനത്തിന് വഴിയൊരുക്കാനുള്ള മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കരണമെന്ന ഭക്കതരുടെ ആശങ്ക മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്. എല്ലാവഴികളും പോലീസ് നിയന്ത്രണത്തിലാക്കിയാല്‍ മണ്ഡല-മകരവിളക്ക് കാലത്തെ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടിവരും. അങ്ങനെവന്നാല്‍ ശബരിമലയില്‍ നടതുറക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടേണ്ടിവരും. ഇതിലൂടെ വര്‍ഷം മുഴുവന്‍ ശബരിമല നട തുറക്കണമെന്ന ആവശ്യമുയരാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ശബരിമലയെ സാധാരാണ ക്ഷേത്രങ്ങള്‍ക്ക് സമാനമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ചും മറ്റ് ഹീനമാര്‍ഗങ്ങളിലൂടെയും യുവതികളെ, അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ, ശബരിമലയില്‍ എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ലക്ഷക്കണക്കിന് വിശ്വാസികളൂടെയും ഹിന്ദുസംഘടനകളുടെയും ചെറുത്തുനില്‍പിലൂടെ പ്രതിരോധിച്ചത് കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് കണ്ടതാണ്. ആ വിശ്വാസവിരുദ്ധ നീക്കങ്ങങ്ങളോടുള്ള പ്രതികരണമെന്നോണം ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും ാം കണ്ടു. എന്നിട്ടും പാഠം പഠിക്കാതെ വിശ്വാസികളുടെ വികാരങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പിക്കാത്ത നിലാട് തുടരാനാണ് പിണറായി സര്‍ക്കാരിന്റ ഉദ്ദേശ്യമെങ്കില്‍ അതില്‍ സഹതപിക്കാനേ ഞങ്ങള്‍ക്ക് കഴിയൂ. കഴിഞ്ഞ വര്‍ഷത്തേതുപോലെ ശബരിമല പോലീസ് ഭരണത്തിലാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെങ്കില്‍ ഇത്തവണയും ഭക്തലക്ഷങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ ചെറുത്തുനില്‍ുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുകൊണ്ട് ആസൂത്രിതമായി ശബരിമലയെ തകര്‍ക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന കാര്യത്തില്‍ ഇവിടത്തെ വിശ്വാസിസമൂഹത്തിന് ആശങ്കയുണ്ട്.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ രണ്ടാഴ്ചമാത്രം ബാക്കിയുള്ളപ്പോഴും പമ്പയിലും എരുമേലിയിലും ഒരുക്കങ്ങള്‍ ഒന്നും പൂര്‍ത്തിയായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും ആശങ്കയുണര്‍ത്തുന്നു. എരുമേലിയില്‍ റോഡുകളുടെ നവീകരണം, വഴിവിളക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനം തുടങ്ങിയ മുന്നൊരുക്കങ്ങളൊന്നും എവിടെയുമെത്തിയിട്ടില്ല. കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ പട്ടിമറ്റത്ത് കഴിഞ്ഞവര്‍ഷം ഇടിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങിയത് കഴിഞ്ഞദിവസമാണ്. മഴ കാരണം പണി മുന്നോട്ട് നീങ്ങുന്നുമില്ല. സീസണ്‍ ആകുന്നതോടെ ഈ റോഡിലൂടെ എത്തുന്ന നൂറുകണക്കിന് തീര്‍ത്ഥാടനവാഹനങ്ങള്‍ വഴിയില്‍ കുടുങ്ങുമെന്ന അവസ്ഥയാണുള്ളത്. പ്രളയത്തില്‍ തകര്‍ന്ന കടവുകളുടെ പുനര്‍നിര്‍മാണവും നടന്നിട്ടില്ല. സാധാരണയായി സീസണ്‍ തുടങ്ങുന്നതിന് രണ്ടുമാസം മുമ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നടക്കാറുള്ള മന്ത്രിതല യോഗം ഇതുവരെ ചേര്‍ന്നിട്ടില്ല. മണ്ഡലകാലം തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ നാളെ യോഗം നടക്കുമെന്നാണറിയുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാര്‍ കാണിക്കുന്നത് എന്നതിന്റെ തെളിവാണിത്. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്ന് ഈ സീസണില്‍ തീര്‍ത്ഥാടകരുടെ വരവില്‍ കുറവ് അനുഭവപ്പെടുമോ എന്ന ആശങ്ക കച്ചവടക്കാര്‍ക്കുമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ എരുമേലിയിലും പമ്പയിലും താത്കാലിക സ്റ്റാളുകള്‍ വളരെ കുറച്ചുമാത്രമേ ലേലത്തില്‍ പോയുള്ളു. ഇത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടം വരുത്തിവയ്‌ക്കും. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മാത്രമായി ഇതിനെ കാണാനാവില്ല. ഹിന്ദുക്കളുടെ തീര്‍ത്ഥാടനസംസ്‌കാരത്തെ തകര്‍ക്കാനും ഹൈന്ദവ ഏകീകരണത്തെ തടയാനുമുള്ള ആസൂത്രിതമായ നീക്കമായികൂടി ഈ അനാസ്ഥയെ കാണണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

India

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.