Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വെള്ളക്കെട്ട് മൂലം നശിച്ചത് ഒരുലക്ഷത്തോളം നേന്ത്രവാഴക്കന്നുകള്‍, ദുരിതക്കയത്തിൽ കർഷകർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2019, 11:26 am IST
in Local News

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ടില്‍ നശിച്ചുപോയത് ഒരുലക്ഷത്തോളം നേന്ത്രവാഴക്കന്നുകള്‍. പ്രതീക്ഷയും അദ്ധ്വാനവും തല്ലിക്കെടുത്തിയ പ്രകൃതിയുടെ വികൃതിക്കുമുന്നില്‍ പകച്ചു നില്‍ക്കുകയാണ് അരയി പുഴയോരത്തെ കര്‍ഷകര്‍. മടിക്കൈയിലെയും കാഞ്ഞങ്ങാട്ടെയും അരയി പുഴയോരത്തെ അഞ്ഞൂറോളം വരുന്ന നേന്ത്രവാഴക്കര്‍ഷകര്‍ക്കാണ് കഴിഞ്ഞ രണ്ടുദിവസം നിര്‍ത്താതെ പെയ്ത തുലാമഴ കണ്ണീര്‍മഴയായി മാറിയത്. കാഞ്ഞങ്ങാട് കൃഷിഭവനു കീഴിലെ മുട്ടോച്ചിറ, അരയി, കാര്‍ത്തിക, അരയാലിന്‍കീഴില്‍ എന്നിവിടങ്ങളിലാണ് കൃഷിനാശം വ്യാപകമായത്.

മടിക്കൈയിലെ കണിച്ചിറ, നാദക്കോട്ട്, ആലയി, കീക്കാംകോട്ട്, പുളിക്കാല്‍, തുടങ്ങിയ സ്ഥലങ്ങളിലെ 22, 000 വാഴകളും ചീഞ്ഞു നശിച്ചു. ഇവിടെ 8.08 ഹെക്ടറിലെ വാഴക്കന്നുകളാണ് ചീഞ്ഞത്. ഒരു മാസം തികയുന്നതിനുമുമ്പ് വെള്ളം കെട്ടി നിന്ന് കന്നുകള്‍ മുഴുവന്‍ ചീഞ്ഞുപോവുകയായിരുന്നു. വാഴകൃഷിക്ക് കീര്‍ത്തികേട്ട പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് മഴ വരുത്തിയത്. മടിക്കൈ പഞ്ചായത്തിലും കാഞ്ഞങ്ങാട് നഗരസഭയിലുമായി ഒരുലക്ഷത്തോളം നേന്ത്രവാഴത്തൈകളാണ് വെള്ളം കയറി നശിച്ചത്. ചാളക്കടവ്, പുതിയകണ്ടം, കക്കാട്ട്, ചാര്‍ത്തങ്കാല്‍, മണക്കടവ്, അരയി, മുട്ടറക്കല്‍, ഉപ്പിലിക്കൈ, മോനാച്ച, കാര്‍ത്തിക പ്രദേശത്തെ കൃഷിയിടങ്ങളിലാണ് വ്യാപക നാശമുണ്ടായത്. രണ്ടുമാസത്തോളം പ്രായമായ വാഴകളെയാണ് തുലാമഴ അപ്പാടെ മുക്കിക്കളഞ്ഞത്. മഴ ശമിച്ചിട്ട് രണ്ടുദിവസം പിന്നിട്ടിട്ടും വെള്ളമിറങ്ങാത്തതിനാല്‍ ഇനി വാഴത്തൈകള്‍ രക്ഷപ്പെടാനുള്ള സാധ്യത തീരെയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വാഴക്കന്നിനും കൂലിയും വളവുമായി വലിയൊരു തുക ചെലവഴിച്ചാണ് ഇവര്‍ കൃഷിക്ക് തുടക്കമിട്ടത്. ആയിരങ്ങളുടെ നഷ്ടമാണ് ഓരോ കര്‍ഷകര്‍ക്കും ഉണ്ടായിരിക്കുന്നത്. മൊത്തം വിളനഷ്ടം കണക്കാക്കിയാല്‍ ഇത് ലക്ഷങ്ങള്‍ കടക്കും. പരമ്പരാഗതരീതിയില്‍ വര്‍ഷങ്ങളായി നേന്ത്രവാഴക്കൃഷി പ്രധാന ഉപജീവനമാക്കിയവരാണ് ഈ കര്‍ഷകര്‍. എല്ലാവര്‍ഷവും ചിങ്ങമാസത്തില്‍ കൃഷിയിറക്കി മേടത്തിലും ഇടവത്തിലുമായി വിളവെടുക്കുന്ന രീതിയിലാണ് അരയി പുഴയോരത്തെ വാഴക്കൃഷി. ഇത്തവണ നിര്‍ത്താതെ പെയ്ത മഴയില്‍ പുഴയോരത്തെ വയലിലും പറമ്പുകളിലും വെള്ളമിറങ്ങാന്‍ വൈകിയതിനാല്‍ കന്നിമാസത്തിലാണ് മിക്ക കര്‍ഷകരും വാഴ നട്ടത്.

ഒരുകര്‍ഷകന് ഏറ്റവും ചുരുങ്ങിയത് 500 വാഴകളെങ്കിലുമുണ്ടാകും. രണ്ടായിരവും മൂവായിരവും വാഴകള്‍ കൃഷിയിറക്കുന്നവരുമുണ്ട്. കഴിഞ്ഞവര്‍ഷം ഏറ്റവും മികച്ച വിളവ് കിട്ടിയതിനാല്‍ ഇക്കുറി കൂടുതല്‍ കര്‍ഷകര്‍ വാഴക്കൃഷിയുമായി രംഗത്തെത്തിയിരുന്നു. ആലയി മുട്ടറക്കലില്‍ തെങ്ങിന്‍തോപ്പുകള്‍ക്കിടയിലും വയലിലും കൃഷിയിറക്കിയ അബൂബക്കര്‍ മുണ്ടോട്ട്, മധു പുത്തങ്കൈ, അബ്ദുള്‍റഹിമാന്‍ പുത്തങ്കൈ എന്നിവരുടെ നാലായിരത്തോളം വാഴകളാണ് വെള്ളത്തിനടിയിലായത്. അടുത്തദിവസം കോഴിവളം ഇറക്കാനിരിക്കെയാണ് ഇവരുടെ വിള അപ്പാടെ നശിച്ചത്.

വിപണിയില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചവയാണ് മടിക്കൈയിലെ നേന്ത്രക്കായകള്‍. ഓരോ വര്‍ഷവും രണ്ടുകോടിയോളം രൂപയുടെ നേന്ത്രക്കായകളാണ് മടിക്കൈയില്‍ നിന്നും വിപണിയിലെത്തിയിരുന്നത്. മടിക്കൈ വി.എഫ്.പി.സി.കെ. തന്നെ ഇത്തവണ 1,40,000 വാഴക്കന്നുകള്‍ വിതരണം ചെയ്തിരുന്നു.

തോല്‍, വളം എന്നിവ ഉള്‍പ്പെടെ വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയി. വാഴക്കന്ന് ഒന്നിന് 15 രൂപ നിരക്കില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കര്‍ഷകര്‍ വാഴക്കന്നുകള്‍ എത്തിക്കുന്നത്. വാഴയ്‌ക്ക്ക്ക് ഒന്നിന് ഇപ്പോള്‍ത്തന്നെ നൂറ് രൂപയോളം ചിലവായിട്ടുണ്ട് കര്‍ഷകര്‍ നൂറു മുതല്‍ ആയിരം വാഴകള്‍ വരെ നട്ടു വളര്‍ത്തുന്നവരാണ്. വയല്‍ പാട്ടത്തിനെടുത്തും ബാങ്കില്‍ നിന്നും വായപ എടുത്തുമാണ് മടിക്കൈയിലെ കര്‍ഷകര്‍ നേന്ത്രവാഴ കൃഷി നടത്തുന്നത്.കഴിഞ്ഞ മെയ് മാസമുണ്ടായ കാറ്റില്‍ ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.