Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യം മുഴുവന്‍ ദീപാവലി ആഘോഷമാക്കുമ്പോള്‍ കര്‍ണാടകയിലെ ഗ്രാമത്തില്‍ ഇത് കറുത്ത ദിനം; കൊലയാളി ടിപ്പുവിന്റെ ഓര്‍മ്മയില്‍ മാണ്ഡ്യം അയ്യങ്കാര്‍ സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2019, 04:48 pm IST
inIndia

ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്. തിന്മയ്‌ക്കുമേല്‍ നന്മ കൈവരിച്ച് വിജയമാണ് നമ്മള്‍ ദീപാവലിയായി ആചരിക്കുന്നത്. എന്നാല്‍, കര്‍ണാടകയിലെ ഒരു സമൂഹം ടിപ്പു സുല്‍ത്താന്‍ എന്ന സ്വേച്ഛാധിപതിയെ ഓര്‍മ്മപ്പെടുത്തുന്ന കറുത്ത ദിനമാണ് ദീപാവലി. മതാരാധനയോടുള്ള ടിപ്പുവിന്റെ സമീപനം സഹിഷ്ണുതാപരമായിരുന്നു വെന്ന് പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. കര്‍ണ്ണാടകയിലെ മാണ്ഡ്യം അയ്യങ്കാര്‍ എന്ന ബ്രാമണ സമൂഹം ടിപ്പു സുല്‍ത്താന്റെ ഭരണകാലയളവും ഇതിനോട് ഉപമിക്കുന്നുണ്ട്. നരക ചതുര്‍ദശിയായാണ് ദീപാവലി ദിവസത്തെ മാണ്ഡ്യം അയ്യങ്കാര്‍ വിഭാഗം ആചരിക്കുന്നത്. മൈസൂര്‍ കടുവ എന്ന് അറിയപ്പെട്ടിരുന്ന ടിപ്പു സുല്‍ത്താന്‍ രണ്ട് നൂറ്റാണ്ട് മുമ്പാണ് 800 ഓളം മാണ്ഡ്യം അയ്യങ്കാറുകളെ കുട്ടക്കൊല നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് 1783-1795 കാലയളവിനുള്ളില്‍ ടിപ്പുവിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 

മാണ്ഡ്യ ജില്ലയിലെ ചെറു നഗരമാണ് മെല്‍കോട്ടെ. തിരുനാരായണപുരം എന്നും ഇതിന് വിളിപ്പേരുണ്ട്. ഇവിടെയാണ് മാണ്ഡ്യം അയ്യങ്കാര്‍ സമുദായം അധിവസിച്ചിരുന്നത്. അയ്യങ്കാര്‍ സമുദായത്തിലെ ഉപ വിഭാഗമാണ് മാണ്ഡ്യം. വിജയനഗര സാമ്രാജ്യ കാലത്തെ രാജാക്കന്മാര്‍ ചെലുവനാരായണ ക്ഷേത്ര രക്ഷാധികാരികളായിരുന്നു. ഇവര്‍ മെല്‍കോട്ടെ അയ്യങ്കാറുകള്‍ക്ക് നിരവധി ഉപഹാരങ്ങളും സഹായങ്ങളും മറ്റും നല്‍കിയിരുന്നു. 

1565ല്‍ വിജയനഗര്‍ രാജാവ് ഇതെല്ലാം നിര്‍ത്തലാക്കി. അതിനുശേഷം ക്രമേണ മൈസൂര്‍ രാജകുടുംബത്തിന്‍ കീഴിലും മാണ്ഡ്യം അയ്യങ്കാര്‍ സമുദായം ചെലുവനാരായണ ക്ഷേത്രത്തിന്റെ ഭരണ തലപ്പത്തേയ്‌ക്ക് വരികയും 1760 ല്‍ വൊഡെയാര്‍ സമുദായവും അദികാരത്തിലേക്ക് വരികയും, ഇവരില്‍ പ്രമുഖനായിരുന്ന കൃഷ്ണരാജ വൊഡെയാര്‍ 1763ല്‍  മരിക്കുകയും ചെയ്തതോടെ അന്നത്തെ സൈന്യത്തലവനായിരുന്ന ഹൈദര്‍ അലി മൈസൂര്‍ രാജാവായി സ്വയം പ്രഖ്യാപിച്ച് അധികാരത്തില്‍ എത്തുകയായിരുന്നു. ഹൈദര്‍ അലി വൊഡയാര്‍ സമുദായത്തിന് നിരവധി പാരിതോഷികങ്ങളും മറ്റും നല്‍കി സന്തോഷിപ്പിച്ചിരുന്നും. മാണ്ഡ്യം അയ്യങ്കാര്‍ വീണ്ടും ഭരണത്തിന്റെ ഉന്നതിയില്‍ എത്തിയപ്പോള്‍ വൊഡെയാര്‍ പുറത്താക്കപ്പെട്ടു. 

1783ല്‍ ഹൈദര്‍ അലി മരിച്ചതോടെയാണ് മകന്‍ ടിപ്പു അധികാരത്തില്‍ എത്തുന്നത്. പിതാവില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു ഇയാള്‍. മാണ്ഡ്യം അയ്യങ്കാര്‍ വിഭാഗത്തെ രാജ്യത്തു നിന്നും ഇല്ലാതാക്കുന്ന വിധത്തിലുള്ള നടപടികളാണ് ടിപ്പു സ്വീകരിച്ചത്. ഇവര്‍ക്കു നേരെ നിരവധി ആക്രമണങ്ങളാണ് ഈ കാലയളവില്‍ അഴിച്ചുവിട്ടു.  

മെല്‍കോട്ടെയിലും സമീപ പ്രദേശങ്ങളിലുമായാണ് മാണ്ഡ്യം സമുദായം താമസിച്ചിരുന്നത്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ നടത്തിയ പടയോട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 800 ഓളം പേരുടെയാണ് തലയറുത്ത് തെരുവുകളില്‍ ഉപേക്ഷിച്ചിരുന്നത്. ഈ സംഭവത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് ദീപാവലി ദിവസം മാണ്ഡ്യം അയ്യങ്കാരുകള്‍ കണക്കാക്കുന്നത്. 2014ല്‍ ഡോ. എം.എ. ജയശ്രീ, പ്രൊഫ. എം.എ. നരസിംഹന്‍ എന്നിവര്‍ എന്നിവര്‍ നടത്തിയ പഠനത്തില്‍ ഇതുസംബന്ധിച്ച് കണ്ടെത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് നിലനിന്നിരുന്ന ഒരു സമുദായത്തെ തന്നെ തുടച്ചു നീക്കുന്നതിലേക്കും വഴിവെച്ച ഈ സംഭവത്തെ ഇന്നത്തെ ചരിത്ര ഗവേഷകരില്‍ പലരും അറിയാത്തത് പോലെയാണ്. ചില പാഠഭാഗങ്ങളില്‍ മാത്രമായി ഇത് ഒതുങ്ങി നില്‍ക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

പുതിയ വാര്‍ത്തകള്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.