മേടക്കൂറ്:
അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പരീക്ഷകളില്‍ ഏര്‍പ്പെട്ട് വിജയിക്കുന്നതാണ്. വസ്തു സംബന്ധിച്ചും സന്താനങ്ങളെ സംബന്ധിച്ചും വിഷമങ്ങള്‍ അനുഭവിക്കേണ്ടിവരും. പല മാര്‍ഗ്ഗങ്ങളില്‍ക്കൂടി സുഖാനുഭവങ്ങള്‍ വര്‍ധിക്കും. വിവാഹബന്ധത്തിനും സുഹൃത്ബന്ധം സ്ഥാപിക്കുന്നതിനും അവസരം വന്നുചേരും.
ഇടവക്കൂറ്:
കാര്‍ത്തിക (3/4), രോഹിണി, മകയിരം(1/2)
സന്തോഷപ്രദമായ ജീവിത ചുറ്റുപാടുകള്‍ വന്നുചേരും. കുടുംബ ധനലാഭവും ഔദ്യോഗികരംഗത്ത് ഉയര്‍ച്ചയും സിദ്ധിക്കുന്നതാണ്. സാമ്പത്തികമായ ക്രയവിക്രയങ്ങളഇല്‍ മന്ദതയുണ്ടാകുന്നതാണ്. അനാരോഗ്യം നിമിത്തം വിഷമതകള്‍ അനുഭവപ്പെടും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,
പുണര്‍തം(3/4)
പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം വന്നുചേരും. വരുമാനത്തില്‍ കവിഞ്ഞുള്ള ചെലവുകള്‍ക്ക് മാര്‍ഗ്ഗങ്ങള്‍ വന്നുചേരും. ഔഷധ വിഷഭയം ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മത്സരപരീക്ഷകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആഗ്രഹത്തിനൊത്ത് വിജയിക്കാന്‍ സാധിക്കും.
കര്‍ക്കടകക്കൂറ്:
പുണര്‍തം(1/4), പൂയം, ആയില്യം
സന്താനങ്ങളുടെ കാര്യത്തില്‍ ലക്ഷ്യപ്രാപ്തികളുണ്ടാകുമെങ്കിലും പ്രതികരണങ്ങള്‍ അത്ര തൃപ്തികരമായിരിക്കണമെന്നില്ല. ശത്രുക്കളില്‍നിന്നുള്ള വിഷമതകള്‍ അഭിമുഖീകരിക്കേണ്ടിവരും. പ്രതീക്ഷാനുസരണം ധനം വന്നുചേരുന്നതാണ്. ആരോഗ്യനില തൃപ്തികരമായിരിക്കും. സംശയാസ്പദമായ സാഹചര്യങ്ങളുയര്‍ത്തി ഗൃഹജീവിതത്തില്‍ അന്തഃഛിദ്രങ്ങള്ക്കിടവരും.
ചിങ്ങക്കൂറ്:
മകം, പൂരം, ഉത്രം(1/4)
വിശ്വസനീയരില്നിന്നും വഞ്ചനാപരമായ അനുഭവങ്ങള്‍ വന്നുചേരാനിടയുണ്ട്. സാമ്പത്തിക സ്രോതസ്സുകള്‍ മന്ദഗതിയിലാകും. പരീക്ഷകളില്‍ ഏര്‍പ്പെട്ട് വിജയിക്കാന്‍ സാധിക്കും. സങ്കര്‍ഷഭരിതമായ പല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും.
കന്നിക്കൂറ്:
ഉത്രം (3/4), അത്തം, ചിത്തിര(1/2)
സുഹൃത്ബന്ധങ്ങള്‍ പലതും അനര്ത്ഥത്തിന് വഴിയൊരുക്കും. തൊഴില്‍രംഗത്ത് നഷ്ടത്തിനും കുടുംബകലഹത്തിനും ഇടയാകുന്നതാണ്. നൂതനമായ തൊഴില്‍രംഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. ബന്ധുക്കളില്‍നിന്നും സഹായാനുഭവങ്ങള് വര്‍ധിക്കും.
തുലാക്കൂറ്:
ചിത്തിര(1/2), ചോതി, വിശാഖം (3/4)
തടസ്സപ്പെട്ടു കിടക്കുന്ന ധനാഗമമാര്‍ഗ്ഗങ്ങള്‍ പെട്ടെന്ന് അനുഭവവേദ്യമാകുന്നതാണ്. ആരോഗ്യനില തൃപ്തികരമായിത്തുടരും. ഭരണപരമായ കാര്യങ്ങളില്‍ അധിക ചുമതല വന്നുചേരും. വാക്കുറപ്പിച്ചുവച്ചിട്ടുള്ള പല കാര്യങ്ങളും നടപ്പിലാക്കാതെ പോകും.
വൃശ്ചികക്കൂറ്:
വിശാഖം (1/4), അനിഴം, തൃക്കേട്ട
നിസ്സാരമെന്നു തോന്നുന്ന പല പ്രശ്നങ്ങളിലും കാര്യസാധ്യത്തിന് കൂടുതല്‍ ധനം ചെലവിടേണ്ടിവരും. തൊഴിലുകള്‍ തുടങ്ങി ധനനഷ്ടവും മാനഹാനിയും സംഭവിക്കാന്‍ സാധ്യത. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും ഗുണം ലഭിക്കാവുന്നതാണ്. മനോവ്യധകള്‍ വര്‍ധിക്കുന്നതാണ്.
ധനുക്കൂറ്:
മൂലം, പൂരാടം, ഉത്രാടം(1/4)
ശത്രുക്കളുടെ നിയന്ത്രണം ഭേദിച്ച് ലക്ഷ്യത്തിലെത്താന്‍ ശക്തിയുണ്ടാകും. ആഗ്രഹത്തിനൊത്ത വിവാഹബന്ധം ലഭിക്കുവാന്‍ സാധ്യതയുണ്ട്. നിസ്സാരകാര്യങ്ങല്ക്കു കൂടി അത്യദ്ധ്വാനം വേണ്ടിവരും. അധികമായ ധനവ്യയത്തിനുള്ള ചുറ്റുപാടുകള്‍ സ്വയം സൃഷ്ടിച്ചെടുക്കും.
മകരക്കൂറ്:
ഉത്രാടം(3/4), തിരുവോണം, അവിട്ടം
(1/2)
രാഷ്ട്രീയ ഭരണരംഗങ്ങളില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് നേട്ടങ്ങളും പദവികളും ലഭ്യമാകും. തീരുമാനങ്ങള്‍ പലതും പുനപ്പരിശോധിക്കേണ്ടതും മാറ്റേണ്ടതായും വരും. അപ്രതീക്ഷിതമായി ധനനഷ്ടത്തിന് സാധ്യത.
കുംഭക്കൂറ്:
അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
സുഹൃത്ജനങ്ങളുമായി വാക്കുതര്ക്കങ്ങള്ക്കിടയാകും. സന്താനങ്ങളെ സംബന്ധിച്ച് വിഷമിക്കേണ്ടിവരും. ഗൃഹോപകരണങ്ങളും സഞ്ചാരവാഹനവും വാങ്ങുന്നതാണ്. മാതൃബന്ധുജനങ്ങള്ക്ക് മനോവിഷമങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത.
മീനക്കൂറ്:
പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഔദ്യോഗികമായി സാമ്പത്തിക ബാധ്യത വന്നുചേരും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. ആത്മബന്ധങ്ങള്‍ ദൃഢപ്പെടും. സംസാരവേളകള്‍ പലതും അസ്വസ്ഥതകള്‍ ജനിപ്പിക്കും. വിദേശയാത്രയ്ക്ക് സാഹചര്യങ്ങള്‍ വന്നുചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: