കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന്റ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്നും 52 ദിവസത്തില്‍ ഏറെയായി ജയിലില്‍ കഴിയുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സൂരജിന്റെ ആവശ്യം.
സൂരജിനൊപ്പം മൂന്ന് പ്രതികള്‍ കൂടി ഇന്ന് ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ആര്‍ഡിഎസ് കമ്പനി ഉടമ സുമിത് ഗോയല്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജ്സ് കോര്‍പ്പറേഷന്‍ മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.ടി. തങ്കച്ചന്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.
കഴിഞ്ഞ ദിവസം പ്രതികളായ ടി.ഒ. സൂരജ്, റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ അസി. ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കവേ പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിന്റെ അന്വേഷണ പുരോഗതി ഹൈക്കോടതി ചോദിച്ചിരുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും അഴിമതിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ കൂടി കണ്ടെത്താനുണ്ടെന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. കൂടാതെ അഴിമതി ആരോപണത്തില്‍ മുന്‍ കേന്ദ്ര മന്ത്രിക്ക് ജാമ്യം കിട്ടിയിട്ടില്ല. പിന്നെയാണോ സൂരജിന് ജാമ്യം നല്‍കുന്നതെന്നും കോടതി അറിയിച്ചിരുന്നു.
















