Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

വര്‍ഗീയത നേടിയ ആധിപത്യം

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Oct 25, 2019, 02:33 am IST
inVicharam

കപട മതേതരത്വത്തിന്റെ പിന്തുണയില്‍ വര്‍ഗീയത പരസ്യമായി നേടിയ ആധിപത്യമാണ് കേരളത്തിലെ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ വിജയം എന്നും വിലയിരുത്തണം. അല്ലെങ്കില്‍ എറണാകുളത്തെങ്ങനെ യുഡിഎഫ് വിജയിക്കും? കോന്നിയില്‍ എങ്ങനെ എല്‍ഡിഎഫ് വിജയിക്കും?

ആദ്യമേ ഒന്നുപറയാം; അഞ്ചിടത്തും ബിജെപിയെ തോല്‍പ്പിക്കുകയായിരുന്നു ഇരുമുന്നണികളുടേയും ലക്ഷ്യവും ദൗത്യവും. അത് അവര്‍ചേര്‍ന്ന് കൃത്യമായി ആസൂത്രണം ചെയ്തു. ഒപ്പം മേല്‍പ്പറഞ്ഞ വോട്ടുകുത്തല്‍ച്ചിന്തയും പ്രവര്‍ത്തിച്ചു.

എറണാകുളം വോട്ടെടുപ്പുദിവസം ‘കുള’മായിരുന്നു. ഉത്തരവാദി നഗരസഭ. മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയാണെങ്കിലോ നഗരസഭാ ഡ

പ്യൂട്ടി മേയറും. മുട്ടറ്റം മുതല്‍ അരയറ്റംവരെ വെള്ളത്തില്‍ നീന്തി വോട്ടുകുത്തിയവരില്‍ നല്ലൊരു ശതമാനം യുഡിഎഫ് വിരുദ്ധമായി ചെയ്തിട്ടുണ്ടാവണം. എന്നിട്ടും യുഡിഎഫ് ജയിച്ചത് സംഘടിത മതവോട്ടുകൊണ്ട് തന്നെയാവണം. നിസാരമല്ല കേരള രാഷ്‌ട്രീയത്തില്‍ ഈ സംഭവം.

തൊട്ടയലത്തെ മണ്ഡലമായ അരൂര്‍ നോക്കുക. ശബരിമല വിഷയത്തില്‍ ക്ഷുഭിതരായ വിശ്വാസികളായ വോട്ടര്‍മാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആഞ്ഞ് വോട്ടുകുത്തിയപ്പോള്‍ തകര്‍ന്നുപോയ എല്‍ഡിഎഫിന്റെ ‘ഒരു തരി’യായിരുന്നു ആലപ്പുഴ മണ്ഡലത്തിലെ ആരിഫിന്റെ വിജയം. പക്ഷേ, ശബരിമലയുടെ ജില്ലയായ പത്തനംതിട്ടയിലെ കോന്നിയില്‍ ഇടതുസ്ഥാ

നാര്‍ഥി ജയിച്ചപ്പോള്‍, ആലപ്പുഴയിലെ അരൂരില്‍ യുഡിഎഫ് ജയിച്ചു. ലോക്‌സഭയിലേക്ക് ആരിഫ്, നിയമസഭയിലേക്ക് ഷാനിമോള്‍ ഉസ്മാന്‍. ഇത് അസാധാരണ രാഷ്‌ട്രീയ സമവാക്യമല്ലെന്ന് പറയുവാനാവില്ലല്ലോ.

കോന്നിയിലെ കാര്യമെടുക്കാം. ശബരിമല വിഷയം മുഖ്യമായിരുന്നു. കെ. സുരേന്ദ്രനെ ഉന്നമിട്ട് എയ്തുവീഴ്‌ത്തുക തന്നെയായിരുന്നു ഇരുമുന്നണികളും. എന്നിട്ടും  40,000 വോട്ടോളം നേടി. എന്നാല്‍, അവിടെ ക്രിസ്ത്യന്‍ സംഘടിത മതവോട്ട് നിര്‍ണായകമായ പങ്കുവഹിച്ചു. ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം എടുത്ത പരസ്യ രാഷ്‌ട്രീയ നിലപാട് എല്‍ഡിഎഫിന് അനുകൂലമായി. ശബരിമല വിഷയത്തില്‍ ബിജെപി യോട് ആഭിമുഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണിച്ച വിശ്വാസികളായ വോട്ടര്‍മാരില്‍ ഒരുപക്ഷം ഇടതിലേക്ക് മടങ്ങി. സുരേന്ദ്രന്റെ വിജയം തടയാന്‍ ക്രിസ്തീയ വിശ്വാസികള്‍ കോണ്‍ഗ്രസിനും എതിരെ ഇടത് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തു.

മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും വിചിത്രമായ വിധിയെഴുതി. മഞ്ചേശ്വരത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിയമസഭയിലും കണ്ടു. പക്ഷേ, ബിജെപി വോട്ട് കൂടുതല്‍നേടി. എന്നാല്‍, ഇവിടെ എല്‍ഡിഎഫിന്റെ മാരക പരാജയത്തിലാണ് കപട മതേതരത്വത്തിനു മേല്‍ വര്‍ഗീയത ആധിപത്യംസ്ഥാപിച്ചത് കാണാനായത്. ബിജെപി സ്ഥാനാര്‍ഥിയും ‘അനുഷ്ഠാന ഹിന്ദു’വുമായ രവീശ തന്ത്രിയുടെ കാല്‍തൊട്ട് വന്ദിച്ച ‘മാര്‍ക്‌സിസ്റ്റ് ഹിന്ദുവിനെ’ അവര്‍ തോല്‍പ്പിച്ച് തൊപ്പിയിടീച്ചു. അതെ, അത്ര സംഘടിതവും ആസൂത്രിതവുമാണ് വര്‍ഗീയത.

വട്ടിയൂര്‍ക്കാവിലെത്താം. എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫ് തോറ്റമ്പി. ബിജെപിക്ക് മുന്‍ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ടുകുറഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപിയോടൊപ്പം വന്ന എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളിലെ വിശ്വാസികള്‍ മടങ്ങി. പക്ഷേ, എങ്ങോട്ട് മടങ്ങിയെന്നതാണ് ശ്രദ്ധേയം. അത് ഹിന്ദുബോധ രാഷ്‌ട്രീയത്തിലെ ചില തിരുത്തലുകള്‍ക്കും വഴിതെളിക്കുന്ന ദിശമാറ്റമാകേണ്ടതാണെന്നതും ശ്രദ്ധേയമാണ്. എന്‍എസ്എസ് നേതൃത്വം പരസ്യമായി അനുയായികളോട്, യുഡിഎഫിന് വോട്ടുചെയ്യാന്‍ പറഞ്ഞു. അവര്‍ നേതൃത്വത്തെ ധിക്കരിച്ച്, പ്രതിഷേധിച്ച് എല്‍ഡിഎഫിന് ചെയ്തു. ബിജെപിയെ പിന്തുണയ്‌ക്കാഞ്ഞത് സമുദായ നേതൃത്വത്തെ ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞതല്ല ചെയ്തതെന്ന് ബോധിപ്പിക്കാനാണ്. അരൂരില്‍, ബിഡിജെഎസിനെ എതിര്‍ക്കുന്ന എസ്എന്‍ ഡിപി നേതാവിന്റെ എല്‍ഡിഎഫിനെ തുണച്ചുള്ള നിലപാട് ആ സമുദായം തള്ളിയെന്നതും കാണണം. 

ചുരുക്കത്തില്‍, വട്ടിയൂര്‍ക്കാവിലൊഴികെ, ഇടത്-വലത് മുന്നണികളുടെ കപട മതേതരത്വത്തിന്റെ തണലില്‍ വര്‍ഗീയത കേരള രാഷ്‌ട്രീയത്തില്‍ നേടിയ ആധിപത്യമാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. വട്ടിയൂര്‍ക്കാവ് പറയുന്നതാകട്ടെ, സമുദായ സംഘടനകളുടെ  നേതൃത്വത്തിന്റെ മനസല്ല അണികള്‍ക്ക് എന്നതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.