പത്തനംതിട്ട: ഇത്രയൊക്കെ പരിശ്രമിച്ചിട്ടും കോന്നിയില്‍ ഇടതുമുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വെറും 2024 വോട്ടുമാത്രമാണ് അധികം നേടാനായതെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. എന്നാല്‍, ബിജെപിക്ക് ഇരുപത്തിമൂവായിരത്തിലധികം വോട്ടാണ് വര്‍ദ്ധിച്ചത്. ഈ വര്‍ദ്ധന ഇകഴ്‌ത്തിക്കാട്ടാനാണ് ഏഷ്യാനെറ്റും അവതാവകന്‍ പി.ജി സുരേഷ് കുമാറും ശ്രമിക്കുന്നത്. ബിജെപി വളര്‍ച്ച നേടിയിട്ടില്ലെന്ന് സ്ഥാപിക്കാനാണ് പിജി ശ്രമിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
യുഡിഎഫും എല്‍ഡിഎഫും സാമുദായിക ധ്രുവീകരണത്തിനു ശ്രമിച്ചപ്പോള്‍ വലിയ തോതില്‍ പിടിച്ചുനില്‍ക്കാന്‍ ബിജെപിക്ക് സാധിച്ചെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. അതൊരു ചെറിയ കാര്യമല്ലെന്നും മികച്ച മത്സരമാണ് നടത്തിയത്. 40,000 ത്തോളം വോട്ടുകള്‍ നേടുക എന്നത് അത്ര ചെറിയ കാര്യമല്ല. സര്‍ക്കാര്‍ സംവിധാനങ്ങളെയടക്കം ദുരുപയോഗിച്ചാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. കോളനികളിലും സാധാരണക്കാര്‍ക്കിടയിലും മന്ത്രിമാര്‍ അടക്കം കയറിയിറങ്ങി വലിയ വാഗ്ദാനങ്ങള്‍ നല്‍കി. ഇതിനിടയിലും 30 ശതമാനം വോട്ട് നേടാന്‍ സാധിച്ചു. വലിയ തോതില്‍ പണമൊഴുക്കിയിട്ടും നല്ല നിലയില്‍ മത്സരിക്കാന്‍ സാധിച്ചു. ജാതിമത വ്യത്യാസമില്ലാതെ കോന്നിയിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
















