ആറന്മുള: പൈതൃക കാര്‍ഷിക പദ്ധതിയുടെ ഭാഗമായി കര്‍ഷകന്‍ കുറുന്താര്‍ ഉത്തമന്‍ വിഷ രഹിതമായി കൃഷി ചെയ്ത് വിളയിച്ച നെല്ലിന്റെ അരി വിതരണം ആരംഭിച്ചു. ആറന്മുള മല്ലപ്പുഴശ്ശേരി പള്ളിയോട കരയോഗ മന്ദിരത്തില്‍ നടന്ന ചടങ്ങിന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.
തിരുവാറന്മുളയപ്പന്റെ പുത്തരിക്കണ്ടമായ മല്ലപ്പുഴശേരി തെക്കേമുറി പാടശേഖരത്തിലെ തരിശ് നിലത്തില്‍ കൃഷി ചെയ്ത വിഷരഹിത അരി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറില്‍ നിന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ പി. ഇന്ദുചൂഡന്‍ ഏറ്റുവാങ്ങി വിതരണത്തിന് തുടക്കം കുറിച്ചു.
പ്രകൃതി കൃഷി പ്രചാരകന്‍ കെ.എം.ഹിലാല്‍, മാലേത്ത് സരളാദേവി, ആറന്മുള പൈതൃക സമിതി ട്രസ്റ്റി അജയകുമാര്‍ വല്യൂഴത്തില്‍, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന്‍, ആറന്മുള ശബരി ബാലാശ്രമം സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കല്ലിശ്ശേരി, അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതമഹാ മണ്ഡലം സെക്രട്ടറി എ.ആര്‍.വിക്രമന്‍ പിള്ള, കൃഷി വകുപ്പ് അസി.ഡയറക്ടര്‍ ബോബി മാത്യു, കൃഷി ഓഫീസര്‍മാരായ ബീന വര്‍ഗീസ്, ദിവ്യ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, പാടശേഖര സമിതി പ്രസിഡന്റ് കെ.പി. വിശ്വനാഥന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
















