Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തിരിച്ചടി ഇതാ ഇങ്ങനെ

സാനു കെ സജീവ്‌byസാനു കെ സജീവ്‌
Oct 24, 2019, 03:46 am IST
inVicharam

കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 370-ാം വകുപ്പ് നീക്കം ചെയ്തതിന് ശേഷം കശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ തന്ത്രങ്ങള്‍ മെനയുകയായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് അവര്‍ നിറയൊഴിച്ചത്. സംഘര്‍ഷത്തിന്റെ മറവില്‍ അതിര്‍ത്തി കടത്തി ഇന്ത്യയിലേയ്‌ക്ക് അയയ്‌ക്കാന്‍ അവര്‍ നൂറോളം ഭീകരവാദികളെയും സജ്ജരാക്കിയിരുന്നു. പാക്കിസ്ഥാന്‍ അക്രമത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു ഗ്രാമീണനും മരണപ്പെട്ടു. 

പീരങ്കികള്‍കൊണ്ടു തുടരെ തീതുപ്പിയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. പറക്കുന്ന തീയുണ്ടകളില്‍ പാക്കിസ്ഥാനാകെ കത്തിയമരുന്ന പ്രതീതി. അതിന്റെ പ്രഹരശേഷിയില്‍ നിന്നു പാക്കിസ്ഥാന്‍ ഇനിയും മോചിതരായിട്ടില്ല. പ്രകോപിപ്പിച്ചാല്‍ പാക്കിസ്ഥാന് ഉടനടി  മറുപടി നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം വന്നതോടെ സേന മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുതിരുകയായിരുന്നു. ആത്മവിശ്വാസത്തിന്റെ ഉത്തുംഗത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ സൈനികര്‍. 

ഉറിയിലെ ഭീകരാക്രമണത്തിന് അതിര്‍ത്തികടന്ന് ഇന്ത്യന്‍ കമാന്‍ഡോകള്‍ തിരച്ചടി നല്‍കിയപ്പോള്‍, പുല്‍വാമയിലെ ഭീകരാക്രമണത്തിന് മിറാഷ് യുദ്ധവിമാനങ്ങളെ അതിര്‍ത്തിക്കപ്പുറം അയച്ച് ബാലക്കോട്ടിലെ ഭീകരതാവളങ്ങളെ തരിപ്പണമാക്കിയാണ് രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യ നടത്തിയത്. 

ഇന്ത്യന്‍ മണ്ണില്‍നിന്ന് പാക്കിസ്ഥാന്‍ ഭീകരതാവളങ്ങളിലേക്ക് 155 എംഎം ബൊഫോഴ്‌സ് പീരങ്കികള്‍ ഉപയോഗിച്ച് ശക്തമായ അക്രമണം നടത്തിയാണ് മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. 10 പാക്ക് സൈനികരെയും ഒട്ടേറെ ഭീകരരെയും വധിച്ചുവെന്നാണ് കരസേനാമേധാവി ബിപിന്റാവത്ത് അറിയിച്ചത്. 35 ഭീകരര്‍വരെ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഒന്നും രണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഞായറാഴ്ച ഇന്ത്യന്‍സൈന്യം നടത്തിയ തിരച്ചടി. പീരങ്കി ആക്രമണം പാക്ക്‌സേനയും പ്രതീക്ഷിച്ചിരുന്നില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശമായ ടൈഗര്‍ഹില്ലില്‍ ഒളിച്ച പാക്കിസ്ഥാന്‍ പട്ടാളത്തെയും ഭീകരരെയും വകവരുത്താന്‍ ഉപയോഗിച്ച ബൊഫോഴ്‌സ് പീരങ്കിളാണ് പാക്ക്‌സേനയ്‌ക്ക് മറുപടി നല്‍കാന്‍ ഇന്ത്യന്‍സേന തെരഞ്ഞെടുത്തതെന്നത് ഏറെ ശ്രദ്ധേയമാണ്. പാക്ക് ഭാഗത്തുനിന്നുള്ള ചെറിയ നീക്കംപോലും ഇനി വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയത്. 

തോക്കും, ചെറിയ മോട്ടാര്‍ ഷെല്ലുകളുമുപയോഗിച്ചാണ് പാക് പ്രകോപനങ്ങള്‍ക്ക് സാധാരണയായി ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയിരുന്നത്. ലോഞ്ച് പാഡുകളില്‍ തയ്യാറായി നില്‍ക്കുന്ന ഭീകരരെ ഇന്ത്യന്‍ മണ്ണിലേക്ക് കയറ്റി വിടാനായി സൈന്യത്തിന്റെ ശ്രദ്ധതിരിക്കാനാണ് തുടര്‍ച്ചയായി പാകിസ്ഥാന്‍ ഇന്ത്യന്‍ 

പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്‌ക്കുന്നത്. എന്നാല്‍ പാകിസ്ഥാന്റെ ഏറെ പഴകിയ ഈ തന്ത്രം ശരിക്കും തിരിച്ചറിഞ്ഞ് കൃത്യതതയോടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. ഭീകരരെ കടത്തിവിടുന്ന പാക്കിസ്ഥാന്റെ നാലു താവളങ്ങള്‍ (ലോഞ്ച് പാഡുകള്‍) തിരിച്ചടിയില്‍ തരിപ്പണമായി. പാക്ക് അധിനിവേശ കശ്മീരിലെ നീലം താഴ്‌വരയില്‍ ജുറ, അത്മുഖം, കുന്ദല്‍സാഹി എന്നിവിടങ്ങളിലെ ഭീകരക്യാംപുകളാണ് തകര്‍ത്തത്. എല്ലാം ലഷ്‌കറെ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നിവയുടെ ഭീകര താവളങ്ങളായിരുന്നു. പാക്ക്ഭീകരരുടെ നുഴഞ്ഞുകയറ്റം സ്ഥിരമായ നിയന്ത്രണരേഖയിലെ മച്ചാല്‍ സെക്ടറിലാണ് കനത്ത വെടിവയ്‌പ് ഉണ്ടായത്. ടാങ്ധര്‍തിത്വാള്‍ സെക്ടര്‍ ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇന്ത്യന്‍ സൈന്യത്തിനാണ് മുന്‍തൂക്കം. ഇവിടെനിന്ന് പാക്കിസ്ഥാന് 

പോസ്റ്റുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയും. ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് കടന്നുകയറാന്‍ സൗകര്യമൊരുക്കാനായി വെടിവയ്

പുനടത്തുന്ന പാക്ക്‌സൈനിക പോസ്റ്റുകളാണ് ആക്രമിച്ചുതകര്‍ത്തത്. ഓരോക്യാമ്പിലും 15 മുതല്‍ 20 വരെ ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് തയ്യാറായി നിന്നിരുന്നു. ക്യാമ്പുകളെ സംരക്ഷിക്കുന്ന 

പാക് സൈനികപോസ്റ്റുകളും പീരങ്കി ആക്രമണത്തില്‍ ഇല്ലാതായി. ഈ പോസ്റ്റുകളില്‍ ഉണ്ടായിരുന്ന ആറ് പാക്കിസ്ഥാന്‍ ഭടന്മാരെയും ഇന്ത്യ വധിച്ചു. 

ശൈത്യകാലത്തിന് മുമ്പായി പരമാവധി ഭീകരരെ അതിര്‍ത്തി കടത്തുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. ഇതിന് സൗകര്യം ഒരുക്കുന്നതിനായി കുറച്ച് നാളുകള്‍ക്കിടയില്‍ 2,350 തവണയാണ് പാക്ക്‌സേന വെടിനിര്‍ത്തല്‍ ലംഘിച്ചത്. മുന്‍ കാലങ്ങളില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ തിരിച്ചടി നല്‍കണമെങ്കില്‍ ഭരണ നേതൃത്വത്തിന്റെ അനുമതി ആവശ്യമായിരുന്നു. പാക്കിസ്ഥാന്‍ മണ്ണില്‍ നിന്ന് പ്രകോപനം ഉണ്ടാകുമ്പോള്‍ മറുപടി നല്‍കാതെ അനുമതിക്ക് സേന കാത്തിരുന്നിരുന്നു. എന്നാല്‍ ഇന്ന്  ഭരണ നേതൃത്വം മാറിയിരിക്കുന്നു. അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടായാല്‍ അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി തന്നെ സേനയ്‌ക്ക് സ്വാതന്ത്ര്യം നല്‍കി. 

പാക്കിസ്ഥാനില്‍ നിന്നു പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ വെടിയുണ്ടയുടെ എണ്ണം നോക്കില്ലെന്ന് പലതവണ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവസാനം കേന്ദ്ര ആഭ്യന്തര മന്ത്രി 

പാക്കിസ്ഥാന് നല്‍കിയ മറുപടി, പാക്ക് അക്രമത്തില്‍ ഒരു ഇന്ത്യന്‍ ജവാന്റെ ജീവന്‍ നഷ്ടപ്പെട്ടാല്‍ പകരം പത്ത് പാക്ക് പട്ടാളക്കാരുടെ ജീവനെടുക്കുമെന്നാണ്. 

 ഈ മുന്നറിയിപ്പൊക്കെ പാക്കിസ്ഥാന്‍ അവഗണിക്കുകയാണ്. തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ പാക്കിസ്ഥാന്‍ സേന ഇപ്പോഴും ജയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് പരിശീലനം നല്‍കുന്നത് തുടരുകയാണ്. ഇതിന്റെ തെളിവുകള്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) നിരത്തിയിട്ടുണ്ട്. ഭീകരരെ അതിര്‍ത്തി കടത്തിവിട്ട് കശ്മീര്‍ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്റെ ഏത് നീക്കത്തെയും ഉചിതമായ തിരിച്ചടി നല്‍കി നേരിടുമെന്ന് മൂന്ന് സേനകളുടെയും മേധാവികള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഭീകരരെ മുന്‍നിര്‍ത്തിയുള്ള പാക്കിസ്ഥാന്റെ തീക്കളി ഇനിയും തുടര്‍ന്നാല്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നാണ് ഇന്ത്യ മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ലോകത്തോട് പറഞ്ഞിരിക്കുകയാണ്. പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ ഇന്ത്യയുടെ തിരിച്ചടി എങ്ങനെയായിരിക്കുമെന്ന് ലോകരാജ്യങ്ങളും ആശങ്കയോടെയാണ് നോക്കി കാണുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.