Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭക്തിയും ദൈവകൃപയും

സദ്ഗുരു ജഗ്ഗി വാസുദേവ്byസദ്ഗുരു ജഗ്ഗി വാസുദേവ്
Oct 22, 2019, 03:13 am IST
inSamskriti

മനുഷ്യ ചരിത്രത്തില്‍ ഉജ്ജ്വരായ അനേകം വ്യക്തികള്‍ ഉണ്ടായിട്ടുണ്ട് . ആകാശത്തിലെ താരകങ്ങളെക്കാള്‍ തിളങ്ങിയവര്‍. എന്തുകൊണ്ടാണ്  അസാമാന്യ പ്രതിഭകളായ വളരെ കുറച്ചു പേര്‍ മാത്രം ഉണ്ടാകുന്നത്? ലക്ഷ്യമില്ലാത്ത ദശലക്ഷക്കണക്കിന് മനുഷ്യര്‍ ജനിച്ചു ജീവിച്ചു മടങ്ങുന്നത്?  ഞാന്‍ ഒരാളുടെ ജീവിതത്തെ മറ്റൊരാളുടേതുമായി താരതമ്യപ്പെടുത്തുകയോ, ഒന്ന് ഉപയോഗശൂന്യമെന്നും  മറ്റൊന്ന് ഉപയോഗപ്രദമെന്നും സമര്‍ഥിക്കുകയോ അല്ല. 

എന്തുകൊണ്ടാണ് ചിലരൊക്കെ അസാമാന്യ വ്യക്തികളാണെന്നു തോന്നുന്നത്? എന്തുകൊണ്ടാണ് മറ്റു ചിലര്‍ക്ക്  ജീവിതത്തിലെ ഓരോ ചെറിയ കാര്യത്തിന്  പോലും  പൊരുതേണ്ടിവരുന്നത്? ആളുകള്‍ പലപ്പോഴും മറ്റൊരാളെ ഉദാഹരിച്ച് പറയുന്നതു കേള്‍ക്കാം ‘അവന്‍ അനുഗൃഹീതനാണ്’ എന്ന്. 

ആരും അനുഗൃഹീതരല്ല. ഒന്നിലും പ്രത്യേകിച്ചൊരു  അനുഗ്രഹവുമില്ല. എല്ലാം നിങ്ങള്‍ നേടേണ്ടതാണ്.  അത്  സന്തോഷത്തോടെയാവാം. അല്ലെങ്കില്‍ കഷ്ടപ്പെട്ടാവാം. ലക്ഷ്യം നേടാന്‍ വ്യത്യസ്ത മാര്‍ഗങ്ങളും സാധനകളുമുണ്ട്. അതിന്  ഏറ്റവും ലളിതവും അനായാസവുമായ  മാര്‍ഗം ഭക്തിയാണ്.

അതിന് നമ്മള്‍ ‘ദൈവകൃപ’ എന്തെന്നറിയണം. നിങ്ങള്‍ സ്വയം ഒരു യന്ത്രമായി സങ്കല്‍പ്പിക്കുക.  നിങ്ങള്‍ക്ക് തലച്ചോറുണ്ട്, ശരീരമുണ്ട്  എല്ലാം ഉണ്ട്. 

ശരീരമെന്ന യന്ത്രത്തെ ഘര്‍ഷണമില്ലാതെ അയവ് വരുത്തുന്ന സ്രോതസ്സിനെ ദൈവകൃപ  എന്നുവിളിക്കാം. മികച്ച ഒരു യന്ത്രം ഉണ്ടെന്നിരിക്കട്ടെ. മികച്ചതെങ്കില്‍ കൂടി  അത് പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ ലൂബ്രിക്കേഷന്‍ ഇല്ലെങ്കില്‍ ഓരോ ഘട്ടത്തിലും ശ്രമകരമാകും.  

ഇതുപോലുള്ള എത്രയോ പേര്‍ ഈ ഭൂമിയില്‍  ഉണ്ട്  അവര്‍ ബുദ്ധിയുള്ളവരാണ്, കഴിവുള്ളവരാണ്.  പക്ഷേ അവരുടെ ജീവിതത്തിലെ ഓരോ കോണിലും ആവശ്യമായ അയവ് ഇല്ലാത്തതിനാല്‍ ജീവിതം ക്ലേശകരമാകുന്നു. അവിടെയാണ് ദൈവകൃപയുടെ സ്പര്‍ശം ആവശ്യമാകുന്നത്.  ‘ദൈവകൃപ’ ചിലരുടെ  ജീവിതത്തില്‍ അനുസ്യൂതം പ്രവഹിക്കുന്നതായി അനുഭവപ്പെടാം.  മറ്റു ചിലര്‍ക്ക്  എല്ലാം ഒരു പോരാട്ടമാണ്.

ജീവിതം അനുഗൃഹീതമാക്കുന്നതിന്,  ദൈവകൃപയുണ്ടാകാന്‍  ഏറ്റവും എളുപ്പ മാര്‍ഗം ഭക്തിയാണ്. 

എങ്കിലും ശ്രദ്ധിക്കുക, വളരെ സൂത്രശാലിയാണ് മനസ്സ്.  അതിന് സ്വയം ആരോടും, ഒന്നിനോടും ഭക്തിയുണ്ടാവില്ല. നിങ്ങള്‍ക്ക് ഭക്തി ഗാനങ്ങള്‍ ആലപിക്കാന്‍ കഴിഞ്ഞേക്കും. അപ്പോഴും നിങ്ങളുടെ മനസ്സ് ചിലപ്പോള്‍ മറ്റു ചില കണക്കു കൂട്ടലുകളിലായിരിക്കും. 

 ‘ദൈവം എനിക്കുവേണ്ടി എന്താണ് ചെയ്തത്?’  എന്ന കണക്കെടുപ്പ്. ഇങ്ങനെ കണക്കുകൂട്ടുന്ന മനസുകള്‍ക്ക് ഭക്തനാകാന്‍ കഴിയില്ല. ഭക്തനാകാനുള്ള ഇത്തരം ശ്രമങ്ങള്‍ സമയം പാഴാക്കും. അതോടൊപ്പം  ജീവിതവും പാഴാകും. ഭക്തിഗാനങ്ങള്‍, ഭക്തിസംഗീതം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍  ഞാന്‍ വളരെയേറെ കേള്‍ക്കുന്നു. അതില്‍ പലതിലും ഭക്തിയില്ല. ചില കണക്കുകൂട്ടലുകള്‍ മാത്രമാണത്.  ഭക്തന്‍ എന്നാല്‍ ആരുടെയെങ്കിലും ഭക്തനല്ല; ഭക്തി എന്നത് ഒരു ഗുണമാണ്. ഏക ദിശാബോധമുണ്ടായിരിക്കുക എന്നതാണ്. അതിനായി  നിങ്ങള്‍ ഒരു കാര്യത്തില്‍ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളെന്ന വ്യക്തി ഇങ്ങനെയായി മാറികഴിഞ്ഞാല്‍,  ചിന്തയും വികാരവും എല്ലാം ഒരേ  ദിശയിലേക്കാകുന്നു.  അപ്പോള്‍ ദൈവകൃപ സ്വാഭാവികമായും കൈവരും.  

എന്തിനോടാണ് ഭക്തിയുള്ളത്, ആരോടാണ് ഭക്തിയുള്ളത് എന്നത് പ്രശ്‌നമല്ല. ‘എനിക്ക് ഭക്തനാകാന്‍ ആഗ്രഹമുണ്ട്, പക്ഷേ ദൈവം ഉണ്ടോ ഇല്ലയോ എന്നതാണെന്റെ സംശയം’ എന്നെല്ലാം ചിന്തിക്കുന്നത്  മനസ്സിന്റെ പ്രത്യേകതയാണ്.  

ഭക്തന്‍ ഉള്ളിടത്ത് ദൈവവും ഉണ്ട്. ഭക്തിയുടെ ശക്തിയാല്‍   സ്രഷ്ടാവിനെ സൃഷ്ടിക്കാം. ഭക്തിയുടെ ആഴമെന്നത്  ദൈവം എന്ന അസ്തിത്വം ഇല്ലെങ്കില്‍ പോലും, അതിനെ അത്തരമൊരു അസ്തിത്വത്തിലേക്ക് കൊണ്ടുവരാന്‍ പര്യാപ്തമാണ്. ചിന്തകളില്‍ വ്യാപരിക്കുന്ന  മനസ്സിന് എല്ലായ്‌പ്പോഴും ഭക്തിയോട് ഒരു ‘അലര്‍ജി’ യുണ്ട്.  പല ഭക്തരും സ്വയം വിഡ്ഢികളാക്കി മാറുന്ന കാഴ്ചകളാവാം ഇതിനു കാരണം. അവിടെ ഭയം ഭക്തിയായി മാറുന്നു.  വക്രതയെയും ഭക്തിയാക്കി മാറ്റുന്നവരാണ് ഭൂരിഭാഗവും. 

ഭക്തി യഥാര്‍ത്ഥത്തില്‍ ബുദ്ധിമാന്മാര്‍ക്കുള്ളതാണ്, വിഡ്ഢികള്‍ക്കുള്ളതല്ല.  കാരണം ഭക്തിയില്ലാതെ നിങ്ങളുടെ ജീവിതത്തിന് ആഴമുണ്ടാകില്ല. നിങ്ങളുടെ ചിന്ത ഉപയോഗിച്ച് വിശകലനം ചെയ്താല്‍ ഒന്നും മൂല്യവത്തല്ല.  ഭക്തി ഉണ്ടാകുമ്പോള്‍ മാത്രമേ, ഒരാളുടെ ജീവിതത്തിന് കാതലുണ്ടാകൂ. ഭക്തി എന്നാല്‍ ക്ഷേത്രത്തില്‍ പോയി ‘റാം, റാം’ ജപിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്. ഏകദിശാബോധവും ആത്മസമര്‍പ്പണവുമുള്ളവര്‍ സ്വാഭാവിക ഭക്തരാണ്. ഭക്തനാകാന്‍ ഒരു ദേവത ആവശ്യമില്ല.  ദൈവം ഉണ്ടായിക്കൊള്ളും. ഭക്തി ഉള്ളതിനാലാണ് ദൈവം ഉണ്ടായത്. ഭക്തിയെ ഒരു വൈകാരിക അനുഭവമായി അറിയുക. ജീവിതത്തെ അതിശയിപ്പിക്കുന്ന മാനമായി ഭക്തിയെ കാണുക. ഒരു വികാരം മാത്രമായി ഭക്തിയെ കാണുന്നത് ജീവിതത്തിന് അല്‍പമാത്രമായ മാധുര്യം പകര്‍ന്നേക്കും. എന്നാല്‍ ഭക്തി, ജീവിതം മധുരമാക്കാന്‍ ഉദ്ദ്യേശിച്ചുള്ളതല്ല; നിങ്ങള്‍ എങ്ങനെയാണോ അതിനെ പൂര്‍ണമായും തച്ചുടച്ച് രൂപപ്പെടുത്താന്‍  ഉദ്ദ്യേശിച്ചുള്ളതാണ്.  ഭക്തി എന്നാല്‍ അലിഞ്ഞുചേരലാണ്. ‘ഭക്തി’ എന്നതിന്റെ മൂലപദം ‘അലിഞ്ഞു ചേരുക’ എന്നതാണ്. സ്വയം അലിയുവാന്‍ സന്നദ്ധനായവര്‍ക്ക് മാത്രമേ യഥാര്‍ഥ ഭക്തനാകാന്‍ കഴിയൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.