Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുചിത്വം പരമപ്രധാനം

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Oct 20, 2019, 03:52 am IST
inSamskriti

മക്കളേ, 

മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മൂന്നാം ലോകമഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പരിസ്ഥിതി മലിനീകരണം അതിനേക്കാളും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ഇന്ന് ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരുപോലെ മലിനമായിരിക്കുന്നു.

രാസവളങ്ങളുടെ ഉപയോഗം തന്നെ വലിയ ദോഷം ചെയ്യുന്നുണ്ട്. അതിനു പുറമെയാണ്  അമിതലാഭത്തിനുവേണ്ടി  ആഹാരവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതുകൊണ്ടുള്ള  അപകടം. കാടുകള്‍ വെട്ടിത്തെളിക്കുന്നതിനാല്‍ മഴ കുറയുന്നു, ഭൂമി വരളുന്നു. പുഴകള്‍ വറ്റുന്നു.   സമുദ്രം മാലിന്യംകൊണ്ടു നിറയുന്നു. ചപ്പുചവറുകള്‍ നഗരങ്ങളുടെ മുഖം വികൃതമാക്കുന്നു.  മനുഷ്യന്‍ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യവും വലിയ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. 

നഗരങ്ങള്‍ വികസിക്കുകയും വ്യവസായശാലകള്‍ പെരുകുകയും ചെയ്യുന്നതനുസരിച്ച് സ്വാഭാവികമായും നഗരങ്ങളില്‍ ജനപ്പെരുപ്പമുണ്ടാകുന്നു. അതോടൊപ്പം മാലിന്യങ്ങളും കുന്നുകൂടുന്നു.  ആ മാലിന്യങ്ങള്‍ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പരിസ്ഥിതി ദുഷിക്കും. രോഗങ്ങള്‍ പടര്‍ന്നുപിടിക്കും. ആശുപത്രികള്‍ നിര്‍മ്മിച്ചതുകൊണ്ടോ, പുതിയ ഔഷധങ്ങള്‍ കണ്ടെത്തിയതു കൊണ്ടോ മാത്രം ഈ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയില്ല. 

വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ മാലിന്യങ്ങള്‍ അശ്രദ്ധയായി വലിച്ചെറിയരുത്. വീണ്ടും ഉപയോഗിക്കാന്‍  കഴിയുന്നവ അങ്ങനെ ചെയ്യാന്‍ കഴിയുന്നതും ശ്രമിക്കണം.  അതിന് ആദ്യം വേണ്ടത് ജൈവമാലിന്യങ്ങളും മറ്റു മാലിന്യങ്ങളും പ്ലാസ്റ്റിക്കും പ്രത്യേകം പ്രത്യേകം തരംതിരിക്കുകയാണ്. ജൈവമാലിന്യങ്ങളില്‍നിന്ന് ജൈവവളം ഉണ്ടാക്കാം. അതു കൃഷിയ്‌ക്ക് വളരെ ഗുണകരമാണ്.  പ്ലാസ്റ്റിക്ക് മാലിന്യങ്ങളും സംസ്‌ക്കരിച്ച് വീണ്ടും ഉപയോഗിക്കാം.  പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന്  പല നിത്യോപയോഗ സാധനങ്ങളും ഉണ്ടാക്കാം. നമ്മുടെ കോളജിലെ മക്കള്‍ ബാഗ്, കൂട, പായ തുടങ്ങിയ പലതരം വസ്തുക്കള്‍ ഇങ്ങനെ ഉണ്ടാക്കുന്നുണ്ട്. ഇങ്ങനെ പലവിധത്തിലുള്ള കര്‍മ്മപരിപാടികള്‍ നമ്മള്‍ ആവിഷ്‌കരിക്കണം. ജനങ്ങളില്‍ ശുചിത്വത്തെക്കുറിച്ചും മാലിന്യസംസ്‌കരണത്തെക്കുറിച്ചും അവബോധം വളര്‍ത്താന്‍ എല്ലാവരും മുന്നോട്ടുവരണം. മാധ്യമങ്ങള്‍ക്ക്  ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ കഴിയും. 

ഒരിക്കലൊരു ഗ്രാമത്തില്‍ ശുചീകരണവാരം ഉദ്ഘാടനം ചെയ്യാന്‍ ഒരു മന്ത്രിയെ വിളിച്ചു. ഉദ്ഘാടനദിവസം രാവിലെ മന്ത്രി വന്നെന്നറിഞ്ഞ് അദ്ദേഹത്തെ കാണാനായി  ഗ്രാമീണര്‍ തടിച്ചുകൂടി. എന്നാല്‍ അദ്ദേഹത്തെ വേദിയുടെ പരിസരത്തെങ്ങും കണ്ടില്ല. തിരഞ്ഞപ്പോള്‍ അദ്ദേഹം ഗ്രാമത്തിലെ തെരുവുകള്‍ ചൂലുകൊണ്ട് അടിച്ചുവാരി വൃത്തിയാക്കുന്നതാണ് കണ്ടത്. ഇതുകണ്ട് ഗ്രാമീണര്‍ ഓരോരുത്തരായി അദ്ദേഹത്തെ സഹായിക്കാന്‍ ഒപ്പം കൂടി. അതൊരു ഗ്രാമോത്സവം പോലെയായി മാറി. ഉദ്ഘാടനസമയം ആയപ്പോഴേയ്‌ക്കും ഗ്രാമം മുഴുവന്‍ വൃത്തിയായി. പ്രസംഗമല്ല, പ്രവൃത്തിയാണ്  പ്രധാനം. പ്രവൃത്തി മാത്രമേ നമ്മളില്‍ മാറ്റം വരുത്താന്‍ സഹായിക്കൂ. വലിയ ആദര്‍ശങ്ങള്‍ പ്രസംഗിക്കുന്നതിനേക്കാള്‍ പ്രവൃത്തികളിലൂടെ ചെയ്തുകാണിക്കുമ്പോള്‍ ജനങ്ങള്‍ക്ക് എളുപ്പം അവയെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. 

പണ്ടുകാലത്ത് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രത്യേകിച്ച് ചിന്തിക്കേണ്ടിവന്നില്ല. കാരണം പ്രകൃതിസംരക്ഷണം സമൂഹജീവിതത്തിന്റെ ഭാഗമായിരുന്നു. ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രകൃതിസംരക്ഷണം ഈശ്വരപൂജ തന്നെയായിരുന്നു. പണ്ടുള്ളവര്‍ സൃഷ്ടിയില്‍ സ്രഷ്ടാവിനെ കണ്ട്  പ്രകൃതിയെയും ജീവജാലങ്ങളെയും ഈശ്വരതുല്യം സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്തു. ഈ മനോഭാവം മനുഷ്യരില്‍ ഒന്നുകൂടി ഉണര്‍ത്തുവാന്‍ നമ്മള്‍ ശ്രമിക്കണം. 

ഒരു അമ്മയുടെ ശാരീരികവും മാനസികവുമായ അനാരോഗ്യം കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും. അമ്മ സന്തോഷവതിയും, ആരോഗ്യവതിയുമാണെങ്കില്‍ കുഞ്ഞിനു മുലപ്പാലിലൂടെയും അമ്മയുടെ സ്‌നേഹവാത്സല്യങ്ങളിലൂടെയും അതിന്റെ ഗുണഫലം ലഭിക്കും. അതുപോലെ പ്രകൃതിയാകുന്ന അമ്മയുടെ ആരോഗ്യം സുരക്ഷിതമായാല്‍ ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതമാകും. അതിന്റെ ഗുണഫലം ഭാവിതലമുറയ്‌ക്കും ലഭിക്കും.

ശുചിത്വം ഈശ്വരത്വത്തിലേയ്‌ക്കുള്ള പാതയാണ്. ശുചിത്വത്തിന് അത്യന്തം പ്രാധാന്യം നല്കിയിരുന്ന ഒരു സംസ്‌കാരമാണ് പണ്ട് നമുക്കുണ്ടായിരുന്നത്.  വീടും പരിസരവും മാത്രമല്ല, ശരീരവും മനസ്സും ബുദ്ധിയും വാക്കും കര്‍മ്മവും സദാ ശുദ്ധമാക്കി വയ്‌ക്കുവാന്‍ നമ്മുടെ പൂര്‍വികര്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ശുചിത്വത്തിന് അവര്‍ ജീവിതത്തില്‍ നല്കിയ പ്രാധാന്യത്തെ നമുക്കും ജീവിതത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ മാലിന്യമുക്തമായ ഒരു ലോകത്തെ നമുക്കു സാക്ഷാത്കരിക്കാം.                

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു
Kerala

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

Kerala

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Astrology

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

Kerala

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.