കോന്നി: യാക്കോബായ സഭയുമായല്ല ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്നതെന്നും പിണറായി വിജയനും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലാണെന്നും പിറവം പള്ളി മാനേജ്‌മെന്റ് കമ്മിറ്റി അംഗം ജോയ് വര്‍ഗീസ് തെന്നല്‍. എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് യോഗത്തില്‍ കലഞ്ഞൂര്‍ തിടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് സഭ നേരിടുന്ന ഇപ്പോഴുള്ള പ്രധാനപ്പെട്ട പ്രതിസന്ധി. 300 ആളുകള്‍ പിറവം പള്ളിക്കകത്തും 800 പോലീസുകാര്‍ പുറത്തും നിന്ന് കളിച്ച നാടകം കേരളം കണ്ടതാണ്. കോടതി മണിക്കൂര്‍ വച്ച് നിര്‍ദേശം കൊടുത്തപ്പോള്‍ ഒരു തോക്കും എടുക്കേണ്ടി വന്നില്ല. ഒരാളും ആറ്റില്‍ ചാടിയില്ല. ശക്തമായ കോടതി ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്നും സഭക്ക് പള്ളി അന്യമായി നിന്നേനെ.
അതേ സമയം കോടതിയില്‍ റിവ്യൂ ഹര്‍ജി നിലനില്‍ക്കുമ്പോള്‍ തന്നെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ശബരിമല, പിറവം, മരട് കേസുകളില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കൃത്യമായിതെളിഞ്ഞ് കാണാം.
ഹൈന്ദവ ക്രൈസ്തവ കലാപം ഇതുവരെ ഉണ്ടായിട്ടില്ല. മറിച്ചു വിവിധ സ്ഥലങ്ങളില്‍ സഹകരിച്ചു പോകുകയാണ് ചെയ്തിട്ടുള്ളത്. എന്തെങ്കിലും പരസ്പര ധാരണ പിശകുണ്ടെങ്കില്‍ അത് അപ്പപ്പോള്‍ പറഞ്ഞു തീര്‍ന്നിട്ടുണ്ട്. സഹകരിക്കാവുന്ന മേഖലകള്‍ നിരവധിയാണ്. ഇടതും വലതും മാറി മാറി ഭരിച്ചിട്ട് ഇതുവരെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല. കുടിവെള്ളം കിട്ടാത്ത ധാരാളം സ്ഥലങ്ങള്‍ ഇന്നും കേരളത്തിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ആ വഴിക്കുള്ളതാണ്.
എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ വിജയം കേരളം നേരിടുന്ന എല്ലാ വിഷയങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ്. ഇടതു വലതു നേതാക്കളുടെ അഹങ്കാരവും ധാര്‍ഷ്ട്യവും അവസാനിപ്പിക്കാന്‍ വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കലഞ്ഞൂര്‍ പഞ്ചായത്തില്‍ വിവിധ ഇടങ്ങളില്‍ ഊഷ്മളമായ സ്വീകരണമാണ് കെ.സുരേന്ദ്രന് ലഭിച്ചത്. മണിക്കൂറുകളോളം കാത്തു നിന്നാണാണ് സ്ത്രീകളുള്‍പ്പടെ സ്വീകരണം നല്‍കിയത്. യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് മനോജ് ജി പിള്ള, ബിഡിജെഎസ് മണ്ഡലം സെക്രട്ടറി സുരേഷ് തരംഗിണി, നോബല്‍ കുമാര്‍, മിന്റോ, സന്തോഷ് എന്നിവര്‍ സംസാരിച്ചു.
















