Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൃഗസ്നേഹത്തിന്റെ പേരില്‍ ആനയെ തടയും, സിംഹത്തെ കൊല്ലും, കോട്ടൂര്‍ ആന ക്യാമ്പിന് പിന്നിലും കപടമൃഗസ്‌നേഹി സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2019, 12:49 pm IST
in Kerala

തൃശൂര്‍: മൃഗസ്നേഹത്തിന്റെ പേരില്‍ ഉത്സവ എഴുന്നള്ളിപ്പിനുള്ള ആനകളെ തടയുന്ന വനം വകുപ്പ്, സിംഹം ഉള്‍പ്പെടെ അപൂര്‍മായ മൃഗങ്ങളെ കൊല്ലുന്നവരെ സംരക്ഷിക്കുന്നു. ആന എഴുന്നള്ളിപ്പ് ഏതു വിധത്തിലും ഇല്ലാതാക്കുമെന്ന നിലപാടെടുത്തിട്ടുള്ള ഉന്നതനായ വ്യക്തി പദവിയിലെത്തിയ ഉടന്‍, വര്‍ഷങ്ങളോളം വനം വകുപ്പിലെ മൃഗങ്ങളെ ശുശ്രൂഷിച്ചിരുന്ന ഡോക്ടറുടെ സേവനം മതിയാക്കി. ആന എഴുന്നള്ളിപ്പുകളെയും ക്ഷേത്ര ആചാരങ്ങളെയും അനുകൂലിച്ചിരുന്നു എന്നതു മാത്രമായിരുന്നു കാരണം. പകരം രണ്ടുപേരെ നിയമിച്ചു. അതിലൊരാള്‍ ആന ചികിത്സ അറിയാത്തതിന്റെ പേരില്‍ നേരത്തെ ഡോക്ടര്‍മാറുടെ പാനലില്‍ നിന്നൊഴിവാക്കിയ ആളും രണ്ടാമത്തെയാള്‍ പശുവിനെ മാത്രം ചികിത്സിച്ച് പരിചയമുള്ള ആളുമാണ്.

താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി നിയമനം നടത്തിയതിന്റെ പരിണിതഫലങ്ങളാണ് വനംവകുപ്പിന്റെ ആനക്കുട്ടികളും, സിംഹവും എല്ലാം തുടര്‍ച്ചയായി ചാകുന്നത്. അടുത്തിടെ വനംവകുപ്പിന്റെ നെയ്യാറിലുള്ള സവാരിപാര്‍ക്കിലേക്ക് ഗുജറാത്തില്‍ നിന്ന് കൊണ്ട് വന്ന സിംഹം ചത്തത് പുറംലോകം അറിഞ്ഞില്ല. സിംഹത്തിന് മയക്ക്മരുന്ന് കൊടുത്തതിന്റെ അളവ് കൂടിയതും ഇടുങ്ങിയ എസി കൂടുകളില്‍ കിടത്തിയതുമാണ് കാരണം. പ്രളയത്തില്‍ കിട്ടിയ ആനക്കുട്ടികളും അടുത്തിടെ ചത്തു.

വയനാട്ടില്‍ വനംവകുപ്പ് കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന രാജ എന്ന ആനയും ചികിത്സാ പിഴവിലാണ് ചരിഞ്ഞത്. ആന ഉടമകളില്‍ നിന്ന് സംരക്ഷണക്കുറവ് ആരോപിച്ച് വനം വകുപ്പ് പിടിച്ചെടുത്ത ഉട്ടോളി മഹാദേവന്‍ എന്ന ആനയും കീര്‍ത്തന കാര്‍ത്തിക് എന്ന ആനയും ചരിഞ്ഞു. ശക്തികുളങ്ങര ദേവസ്വത്തില്‍ നിന്ന് പിടിച്ചെടുത്ത ആന വനംവകുപ്പിന്റെ ക്യാമ്പില്‍ മരണവുമായി മല്ലടിക്കുന്നു. ആലപ്പുഴ മൂടയില്‍ അമ്പലത്തില്‍ നിന്ന് അടുത്തിടെ വനംവകുപ്പ് പിടിച്ചെടുത്ത ഒറ്റക്കൊമ്പന്‍ ഹരികൃഷ്ണന്‍ തലയ്‌ക്കകത്ത് പഴുപ്പ് കയറി വനംവകുപ്പിന്റെ കോട്ടൂരിലെ ക്യാമ്പില്‍ അതിദയനീയാവസ്ഥയിലാണ്.

പേപ്പാറയില്‍ ഭീതി പടര്‍ത്തിയ കൊലകൊല്ലി എന്ന കാട്ടുകൊമ്പനെ സാങ്കേതിക പരിജ്ഞാനങ്ങളില്ലാതെ മയക്ക് വെടിവച്ച് കൊന്നതും ആനചികിത്സ പരിചയമില്ലാത്ത  ഡോക്ടര്‍മാരാണ്.

ക്ഷേത്രങ്ങളിലെ ആനകളെയും നല്ലതുപോലെ സംരക്ഷിച്ച് വരുന്ന നാട്ടാനകളെയും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ ആചാര്യ ധ്വംസനത്തിനൊപ്പം മറ്റൊരു കാരണം കൂടിയുണ്ട്. കോടികളുടെ അഴിമതിയാണത്. തിരുവനന്തപുരം കോട്ടൂരില്‍ 110 കോടി രൂപ മുടക്കി അറുപത് ആനകൂടുകള്‍ പണിയുന്നുണ്ട്. എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കുറച്ച് നാട്ടാനകളെ പിടിച്ചെടുത്ത് കോട്ടൂരിലെ ആന ക്യാമ്പില്‍ പാര്‍പ്പിക്കുക. അതിന്റെ തീറ്റയും മറ്റും കണക്കെഴുതി അതിലൊരു സാമ്പത്തിക ക്രമക്കേടുകള്‍ സൃഷ്ടിച്ച് വന്‍ തട്ടിപ്പു നടത്തുക എന്നിവയാണ് ലക്ഷ്യം. കോട്ടൂര്‍ ആന ക്യാമ്പിന് പിന്നിലും കപടമൃഗസ്‌നേഹി സംഘടനയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.