Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കണ്‍ഫ്യൂഷനിസ്റ്റ്

ഫാസിസം ബീഹാറിലെ കോടതിയിലൂടെ മോദി നേരിട്ട് നടപ്പാക്കിയ ഉരുപ്പടിയാണെന്ന് തലേന്ന് രാത്രി പ്രഖ്യാപിച്ചതിന്റെ ആലസ്യം വിട്ടുമാറുന്നതിന് മുന്‍പാണ് കക്കാടംപൊയിലില്‍ ഈ തലോടല്‍ ഉണ്ടാകുന്നത്.

എം. സതീശന്‍byഎം. സതീശന്‍
Oct 13, 2019, 01:13 am IST
inEditorial

ഫാസിസത്തെച്ചൊല്ലിയുള്ള കണ്‍ഫ്യൂഷന്‍ കാരശ്ശേരിക്ക് ഇനിയും മാറിയിട്ടില്ല. ചിന്തിച്ച് ചിന്തിച്ച് ഒരു കണ്‍ഫ്യൂഷനിസ്റ്റായിരിക്കുകയാണ് പാവം. തേടിയ ഫാസിസം കാലേല്‍ ചുറ്റിയതിന്റെ പായാരം കണ്ടവരോടൊക്കെ പറഞ്ഞ് കരയുകയാണ് ഇപ്പോള്‍ എം.എന്‍. കാരശ്ശേരി.

ഫാസിസം വരുന്ന വഴിയെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന തിരക്കിനിടയിലാണ് മൊഹിയുദ്ദീന്‍ നടുക്കണ്ടിയില്‍ കാരശ്ശേരി എന്ന അറുപത്തെട്ടുകാരന്‍ ബുദ്ധിജീവിക്കെതിരെ കക്കാടംപൊയിലില്‍ ആക്രമണം ഉണ്ടാകുന്നത്. വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങളും താനൊഴിച്ചുള്ള സാംസ്‌കാരികനായകരും ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന ന്യായമായ ആക്ഷേപം പലതവണ വേദികളില്‍ പരസ്യമായി പറയാനുള്ള തന്റേടം കാട്ടിയിട്ടുണ്ട് കാരശ്ശേരി. അത് പറയുന്നതിന്റെ പേരില്‍തന്നെ ആരും മോദിപക്ഷക്കാരനായി മുദ്രകുത്താതിരിക്കാന്‍ തൊട്ടടുത്ത മണിക്കൂറില്‍ത്തന്നെ ആര്‍എസ്എസിനെയും കടന്നാക്രമിച്ചുകളയും അദ്ദേഹം. 

പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും കത്തില്‍ അപ്പടി രാജ്യദ്രോഹമാണെന്നുമൊക്കെ ചൂണ്ടിക്കാട്ടി ബീഹാറിലുള്ള ഒരു പഴയ കോണ്‍ഗ്രസുകാരന്‍ അവിടുത്തെ കോടതിയില്‍ കൊടുത്ത പരാതിയുടെ പേരില്‍ കത്തില്‍ ഒപ്പിട്ട എല്ലാ എണ്ണത്തിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതോടെ സടകുടഞ്ഞുണര്‍ന്ന ഫാസിസ്റ്റ് വിരോധികളുടെ കൂട്ടത്തില്‍ മുന്‍പന്തിക്കാരനായിരുന്നു കാരശ്ശേരി. അന്ന് രാത്രി എല്ലാചാനലിലും അന്തിച്ചര്‍ച്ചയില്‍ മുന്തിയ പരിഗണനയായിരുന്നു അദ്ദേഹത്തിന്. സാമൂഹ്യനിരീക്ഷകനായും രാഷ്‌ട്രീയനിരൂപകനായും സാംസ്‌കാരികപ്രവര്‍ത്തകനായുമൊക്കെ പലപേരുകളില്‍ ചര്‍ച്ചകളില്‍ അവതരിക്കുന്ന അദ്ദേഹത്തിന് ആ രാത്രി ലവലേശം സംശയമുണ്ടായിരുന്നില്ല ഫാസിസം വരുന്ന വഴിയെപ്പറ്റി. ഒപ്പിടല്‍ സംഘത്തില്‍പ്പെട്ട അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ളവര്‍ക്കെതിരെ  കേസെടുക്കാന്‍ ഉത്തരവിട്ട കോടതിനടപടിയുടെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്നൊക്കെയുള്ള മട്ടിലായിരുന്നു ഫാസിസ്റ്റ് വിരുദ്ധരുടെ ആക്രോശം. 

നീണ്ടകാലത്തെ അന്വേഷണത്തിനൊടുവില്‍ ഫാസിസ്റ്റുകളെ കണ്ടുപിടിച്ചതിന്റെ ആത്മരതിയില്‍ അര്‍മാദിച്ചാണ് പിറ്റേന്ന് കാലത്ത് കുളിച്ചൊരുങ്ങി തോള്‍സഞ്ചിയുമെടുത്ത് കൂട്ടുകാരെയും ഒപ്പം കൂട്ടി കക്കാടംപൊയില്‍ വാട്ടര്‍തീം പാര്‍ക്ക് കാണാന്‍ ഒരുമ്പെട്ടിറങ്ങിയത്. നരേന്ദ്രമോദിയുടെ ഫാസിസം വണ്ടി പിടിച്ച് ഇങ്ങ് കേരളത്തിലെത്തുംമുമ്പ് കാണാത്ത കാഴ്ചകളൊക്കെ ഒന്നു കണ്ടുകളയാം എന്നല്ലാതെ മറ്റൊരുദ്ദേശ്യവും അദ്ദേഹത്തിനും കൂട്ടര്‍ക്കുമുണ്ടായിരുന്നില്ലത്രെ. എന്നിട്ടും കുറച്ചാളുകള്‍ചേര്‍ന്ന് കാരശ്ശേരിയെയും കൂട്ടരെയും കയ്യേറ്റംചെയ്തു. പിടിച്ചു തള്ളി. തോള്‍സഞ്ചി വലിച്ചെറിഞ്ഞു. 

ഫാസിസം ബീഹാറിലെ കോടതിയിലൂടെ മോദി നേരിട്ട് നടപ്പാക്കിയ ഉരുപ്പടിയാണെന്ന് തലേന്ന് രാത്രി പ്രഖ്യാപിച്ചതിന്റെ ആലസ്യം വിട്ടുമാറുന്നതിന് മുന്‍പാണ് കക്കാടംപൊയിലില്‍ ഈ തലോടല്‍ ഉണ്ടാകുന്നത്. തന്നെപ്പോലൊരു സാംസ്‌കാരിക, പരിസ്ഥിതി, മുന്നണിപ്പോരാളിയെ കണ്ണും മൂക്കുമില്ലാതെ തലോടിയതില്‍ കേരളം പ്രതികരിക്കാത്തതെന്തെന്ന ആശയക്കുഴപ്പത്തിലാണ് കാരശ്ശേരി. 

നിലമ്പൂര്‍ എംഎല്‍എ എടവണ്ണക്കാരന്‍ അന്‍വറിന്റെ ഗുണ്ടകളാണ് തന്നെ കയ്യേറ്റംചെയ്തതെന്നാണ് കാരശ്ശേരി പറയുന്നത്. അന്‍വറെന്നത് ഒരു വ്യക്തിയല്ല, ഒന്നാന്തരം മാര്‍ക്കറ്റാണ്. മാര്‍ക്കറ്റിന് മലയാളം വേറെയുണ്ടെന്ന് കാരശ്ശേരിക്ക് നന്നായി അറിയാം. എടവണ്ണയിലെ പഴയ കോണ്‍ഗ്രസ്സുകാരന്‍ ഷൗക്കത്തലിയുടെയും മറിയുമ്മയുടെയും മൂന്നാമത്തെ സന്താനമായ പി.വി. അന്‍വര്‍, ആയ കാലമത്രയും കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും കളിച്ച് കച്ചവടവും നടത്തി പൂത്തകാശുമൊക്കെയായി വിലസുന്ന കാലത്താണ് കോണ്‍ഗ്രസ്സിനേക്കാള്‍ മുന്തിയ ചന്തപ്രേമികള്‍ കമ്മ്യൂണിസ്റ്റുകളാണെന്ന് അന്‍വറിന് ബോധ്യമായത്. അങ്ങനെയാണ് ബൂര്‍ഷ്വാ ആയിരുന്ന അന്‍വര്‍ കമ്മ്യൂണിസ്റ്റായത്. 

കമ്മ്യൂണിസ്റ്റുകളിലെ വലതന്മാര്‍ക്ക് ഇതത്ര പിടിക്കാതിരുന്നതുകൊണ്ട് അന്‍വറിന്റെ കച്ചവടത്തിനൊക്കെ അവര്‍ ഇടങ്കോലിട്ടു. അതിനുള്ള പക അന്‍വര്‍ തീര്‍ത്തത് ഏറനാട് തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിച്ചുകൊണ്ടാണ്. വാങ്ങിയ കാശിന് വോട്ട് വില്‍ക്കുന്ന പാരമ്പര്യസൂക്കേട് കലശലായ സിപിഎമ്മായിരുന്നു അന്‍വറിന്റെ കൂട്ടാളി. 2014ല്‍ സിപിഐയുടെ സത്യന്‍മൊകേരിക്കെതിരെ വയനാട് ലോക്‌സഭയില്‍ സ്വതന്ത്രനായി മത്സരിച്ച് ഒന്നാന്തരം തങ്കത്തില്‍ പൊതിഞ്ഞ 37,123 മാര്‍ക്‌സിസ്റ്റ് വോട്ടുകള്‍ വാങ്ങിയതും അന്‍വറിന്റെ മാര്‍ക്കറ്റ് ടെക്‌നോളജിയുടെ ഭാഗമായിരുന്നു. 2016ല്‍ നിലമ്പൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി വാട്ടര്‍തീംപാര്‍ക്ക് മുതലാളി അവതരിച്ചത് ഇതിന്റെ തുടര്‍ച്ചയായാണ്. 

കമലച്ചേച്ചിയും പിണറായി മുതലാളിയും കൂടി കേരളത്തിലേക്ക് നിക്ഷേപം വശീകരിക്കാന്‍ ഗള്‍ഫ്‌നാടുകള്‍ കറങ്ങുന്ന കാലത്താണ് പങ്കാളിത്തജനാധിപത്യത്തിന്‍ കാവലാളായ അന്‍വര്‍ എംഎല്‍എ സാംസ്‌കാരിക നായകനായ കാരശ്ശേരിയുടെ മേലും കയ്യേറ്റം നടത്തുന്നത്. അജിതയും സി.ആര്‍. നീലകണ്ഠനും കെ.എം. ഷാജഹാനുമൊക്കെയടങ്ങുന്ന ഫാസിസ്റ്റ്‌വിരുദ്ധ പോരാളികള്‍ തങ്ങള്‍ക്ക് കക്കാടംപൊയിലില്‍ പോകാന്‍ അന്‍വറിന്റെ ഔദാര്യം വേണ്ട എന്നാണ് ഇപ്പോള്‍ പറയുന്നത്. അപ്പോള്‍ അന്‍വറിനെതിരെ ഒരു കൂട്ടക്കത്തിന് സ്‌കോപ്പുണ്ട്. അതും പിണറായി മുതലാളിക്ക് നല്‍കാനുള്ള കത്ത്. ബീഹാര്‍കോടതിയില്‍ പരാതി നല്‍കിയ കോണ്‍ഗ്രസ്സുകാരനെപ്പോലെയല്ല അന്‍വര്‍. പിണറായി കോര്‍പ്പറേറ്റിലെ ഒരു എംഎല്‍എ ആണ്. ഉത്തരവാദിത്വം മുതലാളിക്കുണ്ടെന്ന് വ്യക്തം. കോഴിക്കോട് കളക്ടര്‍ അനധികൃതമെന്ന് എഴുതിവെച്ചതാണ് അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്ക്. പണം തട്ടിപ്പും ഭൂമികയ്യേറ്റവുമടക്കം ഏതാണ്ടെല്ലാ ഉഡായിപ്പും കയ്യിലുള്ള ഒരു ഉരുപ്പടിയാണ് ഫാസിസ്റ്റുകളെ നേരിടാനുള്ള മാര്‍ക്‌സിയന്‍ മുന്നേറ്റത്തിന് നിലമ്പൂരിലെങ്കിലും ചുക്കാന്‍ പിടിക്കുന്നതെന്ന് കാരശ്ശേരി അറിയുന്നത് നല്ലതാണ്. പിണറായി മുതലാളിക്ക് കൂട്ടക്കത്തെഴുതാന്‍ വല്ല പദ്ധതിയുമുണ്ടെങ്കില്‍ എല്ലാവശവും ഒന്നിരുത്തി പരിശോധിച്ചിട്ടുവേണം എന്ന് മാത്രം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.