തുറവൂര്‍: അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അവഗണിച്ചതുകൊണ്ടാണ് സിപിഎം ആലപ്പുഴയില്‍ മാത്രമായി ഒതുങ്ങിപോയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. പാണാവള്ളി കാരാളപ്പതിയില്‍ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് ഭാരതത്തിന്റെ പ്രതിപക്ഷ സ്ഥാനം വഹിച്ച സിപിഎം ഒരു ശതമാനം വോട്ടുപോലും കിട്ടാത്ത പാര്‍ട്ടിയായി തകര്‍ന്നടിഞ്ഞു.
ജനം വെറുത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും പ്രതീക്ഷയുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഗമത്തിനിടയില്‍ വേദിയിലെത്തിയ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബുവിനെ ആവേശത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. 73-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് സൈജു അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ബി. ബാലാനന്ദ്, സി. മധുസൂദനന്‍, സാജു, ഷൈജു, വിപിന്‍ ചന്ദ്രലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
















