തുറവൂര്‍: ഇടതു-വലതു മുന്നണികള്‍ വോട്ടു കച്ചവടത്തിന്റെ മൊത്തവ്യാപാരികളാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എന്‍ഡിഎ അരൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎക്ക് ജയസാധ്യത ഉള്ള മണ്ഡലങ്ങളില്‍ വോട്ടു കച്ചവടം നടത്തുന്നതില്‍ ഇടതു-വലതു മുന്നണികള്‍ ഒരേ തൂവല്‍ പക്ഷികളാണ്. നുണ ബോംബുകള്‍ ഉണ്ടാക്കി വിടുന്നതിന്റെ ആസ്ഥാന മന്ദിരമാണ് എകെജി സെന്ററെന്നും അദ്ദേഹം പറഞു.
ബിജെപി മണ്ഡലം പ്രസിഡന്റ് ബി. ബാലാനന്ദ് അധ്യക്ഷനായി. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു മുഖ്യപ്രഭാഷണം നടത്തി. മുന്‍ പിഎസ്സി ചെയര്മാന് ഡോ.കെ.എസ്. രാധാകൃഷ്ണന്, എസ്ജെഡി സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യു, പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.കെ. അലി, ശിവസേനാ നേതാവ് വയലാര്‍ ഷാജി, കേരള കോണ്‍ഗ്രസ് നേതാവ് ഗാന്താറാം, ജനപക്ഷം ജില്ലാ പ്രസിഡന്റ് നജുമുദിന്‍, ടി. അനിയപ്പന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്, വെള്ളിയാകുളം പരമേശ്വരന്, കെ. സോമന്, ഷാജി എം.പണിക്കര്‍, സി.എ. പുരുഷോത്തമന്, എം.വി. ഗോപകുമാര്‍, ഡി. അശ്വനി ദേവ്, സി. മധുസൂദനന്, എസ്. ദിലീപ്കുമാര് തുടങ്ങിയവര്‍ പങ്കെടുത്തു.
















