കോട്ടയം: എല്ലാ ആഘോഷങ്ങളും ഒരേ പോലെ കാണുന്ന സര്‍ക്കാര്‍, പോലീസ് ക്യാമ്പില്‍ നവരാത്രി ആഘോങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കീഴിക്കുന്ന് പോലീസ് ക്യാമ്പില്‍ എല്ലാ വര്‍ഷവും നവരാത്രിയോടനുബന്ധിച്ച് നടത്തിവരുന്ന ഭജനയ്ക്കാണ് വിലക്ക്.
സാധാരണ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഭജന അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രമാണ് പുറത്തു നിന്നു ഭജനസമിതിയെ കൊണ്ടുവന്നത്. നവരാത്രി ദിനത്തില്‍ ക്യാമ്പില്‍ വാഴപ്പിണ്ടിയില്‍ വിളക്കു തെളിയ്ക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു, ഇത്തവണ എല്ലാം ഒഴിവാക്കാനാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് നിന്ന് നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഇതിന്റെ കാരണം വിശദമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല.
ക്യാമ്പിന്റെ സമീപമുള്ള വിമലഗിരി പള്ളിയിലെ റാസയ്ക്ക് പോലീസ് ക്യാമ്പിന് മുന്നില്‍ വിളക്കു തെളിക്കുന്ന പതിവ് നിലനില്‍ക്കെയാണ് നവരാത്രിയോട് മാത്രം വിരോധം പ്രകടമായിരിക്കുന്നത്. ഈ നടപടിയില്‍ പോലീസ് സേനയില്‍ അതൃപ്തിയും ഉയര്‍ന്നിട്ടുണ്ട്. ക്യാമ്പിന്റെ ചുമതല അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ്. അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ നിലവില്‍ ചുമതല നല്കപ്പെട്ടിരിക്കുന്ന ഡിവൈഎസ്പി വിനോദ് പിള്ളയാണ് ഉന്നത നിര്‍ദ്ദേശമെന്ന പേരില്‍ വിലക്ക് കാര്യം സേനാംഗങ്ങളെ അറിയിച്ചത്.
ആഘോഷങ്ങളും ഭജനകളും ഒന്നും ക്യാമ്പില്‍ പാടില്ലെന്നായിരുന്നു നിര്‍ദ്ദേശം. പോലീസ് ക്യാമ്പില്‍ ക്രിസ്മസും റംസാനും ഓണവും ആഘോഷിക്കാറുണ്ട്. രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന നവരാത്രിനാളിലെ ആഘോഷങ്ങള്‍ക്ക് ഇവിടെ വിലക്കേര്‍പ്പെടുത്തുന്നത് ഇടത് താത്പര്യത്തിലാണെന്ന ആക്ഷേപം സേനാംഗങ്ങളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. എല്ലാ ആഘോഷവും സര്‍ക്കാറിന് ഒരു പോലെയെന്ന് പറയുമ്പോള്‍ നവരാത്രിയില്‍ ഉയര്‍ന്ന വിവേചനം ഹിന്ദു സംഘടനകര്ക്കിടയില് പ്രതിഷേധങ്ങളുയര്ത്തിയിട്ടുണ്ട്.
















