Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നിത്യാനന്ദമയീ…

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Oct 6, 2019, 02:46 am IST
inSamskriti

ദേവീ മാഹാത്മ്യം അഞ്ചാം അധ്യായത്തിലെ 32-ാം ശ്ലോകം നമുക്കിങ്ങനെ വായിക്കാം.

യാ സംസ്മൃതാ –

തത്ക്ഷണമേവഹന്തി

സര്‍വാപദോ ഭക്തി –

വിനമ്രമൂര്‍ത്തിഭിഃ

കരോതു സാ നഃ –

ശുഭഹേതുരീശ്വരീ

ശുഭാനി ഭദ്രാണ്യ-

ഭിഹന്തു ചാ പദഃ

അന്വയവും അര്‍ത്ഥവുമിങ്ങനെ:

1. യാ ഭക്തി വിനമ്രമൂര്‍ത്തിഭിഃ സംസ്മൃത്യാ തത്ക്ഷണ ഏവ സര്‍വാപദ ഹന്തി = സവിനയമോര്‍മിച്ചാലുടന്‍ തന്നെ സമസ്ത ആപത്തുകളെയും ഒഴിവാക്കും.

2. സാ നഃ ഭദ്രാണി ശുഭാനി കരോതു = ഭദ്രവും ശുഭവുമായതെന്തും ചെയ്യും.

3. ആപദഃ അഭിഹന്തു ച =ത്രിവിധ താപ(ആധി ദൈവികം, ആധി ഭൗതികം, ആധ്യാത്മികം)ങ്ങളെയും ഇല്ലാതാക്കും.

സ്മരണ ഒന്നുമാത്രം മതി, ദേവി എല്ലാ ആപത്തുകളെയും ഒഴിവാക്കിത്തരും. ”ആപദി കിം കരണീയം?” എന്ന ബ്രാഹ്മണന്റെ ചോദ്യത്തിന് സ്മരണീയം ചരണയുഗളമംബായാഃ എന്നാണ് കാക്കശ്ശേരി ഭട്ടതിരി ഉറപ്പായി പണ്ടുപറഞ്ഞത്. താപത്രയങ്ങളകലാനും ദേവീസ്മരണം മതിയാവും.

നമ്മുടെ പുരാണങ്ങളില്‍ പഞ്ചദേവിമാരെ വര്‍ണിക്കുന്നുണ്ട്. ദുര്‍ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്നിവരാണ് അഞ്ചുപേര്‍. പരമാത്മാവിന്റെ സര്‍വശക്തി സ്വരൂപിണിയാണ് ദേവീഭാഗവതത്തില്‍ ദുര്‍ഗ. പരമാത്മാവിന്റെ ശുദ്ധസത്വസ്വരൂപിയാണ് പത്മാദേവിയായ ലക്ഷ്മി. സര്‍വസസ്യാത്മിക എന്ന് വിശേഷിപ്പിക്കുന്നത് ശ്രദ്ധേയം. വൈകുണ്ഠത്തില്‍ മഹാലക്ഷ്മി. സ്വര്‍ഗത്തില്‍ സ്വര്‍ഗശ്രീ, രാജധാനിയില്‍ രാജലക്ഷ്മി, ഗൃഹത്തില്‍ ഗൃഹലക്ഷ്മി. പുണ്യാത്മാക്കളില്‍ കീര്‍ത്തിരൂപയും രാജാക്കന്മാരില്‍ പ്രഭാരൂപയും കച്ചവടക്കാരില്‍ വ്യാപാരശ്രീയും പാപികളില്‍ കലഹബീജവുമാണ് ഭാരതീയാദ്ധ്യാത്മിക സാഹിത്യത്തില്‍ ഈ ദേവത. പരമാത്മസ്വരൂപിണിയും ശുദ്ധസത്വസ്വരൂപിണിയും തന്നെ സരസ്വതി. സരസ്വതീദേവിയുടെ അനുഗ്രഹം ഇല്ലാതെപോയാല്‍ മനുഷ്യരെല്ലാം സംസാരിക്കാന്‍ കഴിവില്ലാത്തവരായിത്തീരുമെന്നും പുരാണം പറയുന്നു.

ബ്രഹ്മതേജസ്സിന് അധിഷ്ഠാന ദേവതയായിരിക്കുന്ന സാവിത്രീദേവി അവര്‍ണനീയയാണ്. ദ്വിജാദിജാതിരൂപിണിയും ജപരൂപിണിയും തപസ്വരൂപിണിയുമാണ് ഈ സാവിത്രീദേവി. ഗായത്രീമന്ത്രം ജപിക്കുന്നവര്‍ക്ക് പ്രിയങ്കരിയും. ഈ ലോകം പരിശുദ്ധമായിത്തീര്‍ന്നിട്ടുള്ളത് ദേവിയുടെ പാദസ്പര്‍ശം ഒന്നുകൊണ്ടുമാത്രം.

പഞ്ചപ്രകൃതികളില്‍ അഞ്ചാമത്തെ രാധാദേവി പഞ്ചപ്രമാണങ്ങളുടെയും അധിദേവതയും പഞ്ചപ്രാണസ്വരൂപിണിയും ആകുന്നു. പണ്ട് ബ്രഹ്മാവ് ഈ ദേവിയുടെ പാദപദ്മം കാംക്ഷിച്ച് അറുപതിനായിരം വര്‍ഷം തപസ്സുചെയ്യുകയുണ്ടായത്രെ. അക്കാലത്ത് ദേവിയെ സ്വപ്‌നത്തില്‍പ്പോലും കാണുവാന്‍ കഴിഞ്ഞില്ല. പിന്നെകരുണാമയിയായ  ആ ദേവിതന്നെ വൃന്ദാവനത്തില്‍ ലോകാനുഗ്രഹാര്‍ത്ഥം അവതരിച്ചപ്പോള്‍ അവിടെവച്ചുമാത്രമെ ആ ദേവിയെ എല്ലാവര്‍ക്കും പ്രത്യക്ഷയായിക്കാണാന്‍ കഴിഞ്ഞുള്ളു. രാധാദേവിയുടെ പാദസ്പര്‍ശം മൂലമാണ് ഭാരതം പുണ്യഭൂമിയായത്. 

ദേവിമാരോടൊത്തല്ലാതെ ഒരു ദേവനും നമുക്ക് ആരാധ്യനാകുന്നില്ല. പ്രകൃതിയിലൂടെ മാത്രമേ പുരുഷനെ കാണാനാവൂ. പ്രകൃതി നാനാരൂപങ്ങളായി പരിണമിക്കുന്നത്. പുരുഷപ്രചോദനത്താല്‍മാത്രം. നമ്മളിലെല്ലാമുള്ള ചിദാനന്ദാത്മാവാണ് പുരുഷന്‍. ഇക്കണ്ട ജഡപ്രപഞ്ചമാകെ പ്രകൃതിയാണ്. പുരുഷസാന്നിധ്യത്തില്‍ പ്രകൃതി പരിണമിച്ച് പല ദേവതാരൂപങ്ങളാകുന്നു. ദേവീദേവഭേദം ഭാരതീയാധ്യാത്മികചിന്തയിലൊരിക്കലും ഉണ്ടായിട്ടില്ല. രണ്ടും ഒന്നെന്ന തിരിച്ചറിവാണ് ആത്മാനാത്മവിവേകം വേദാന്തഭാഷയില്‍. ഈ അറിവാണ് ആനന്ദം. അതുകൊണ്ടാണ് ശ്രീശങ്കരന്‍ നിത്യാനന്ദമയി എന്ന് ദേവിയെ വിളിച്ചതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.