തിരുവനന്തപുരം: രാമരഥത്തെ ഭാരതം ഏറ്റുവാങ്ങിയതുപോലെ അയ്യപ്പരഥത്തെ കേരളം ഏറ്റുവാങ്ങുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. സ്റ്റാച്യുവിലെ രഥയാത്ര സംഘാടക സമിതി ഓഫീസില്‍ സംഘാടക സമിതി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഇത്രയധികം ആചാരങ്ങളും അനുഷ്ഠാനങ്ങളും ചര്‍ച്ചചെയ്ത സമയം വേറെയില്ല. ശബരിമലയില്‍ അയ്യപ്പന്റെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഇറങ്ങിയതുപോലെ ഗ്രാമങ്ങളിലും വീടുകളിലും അയ്യപ്പധര്‍മപ്രചാരണവുമായി ഇറങ്ങണമെന്ന് അവര്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ്, സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍, സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍, ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ പി. അശോക്കുമാര്‍, അഡ്വ. കെ. ശ്രീകുമാര്‍, ജില്ലാ ട്രഷറര്‍ വി.പി. ഗീത, ഹൈന്ദവധര്‍മ പ്രഭാഷക മണ്ണടി പൊന്നമ്മ, അയ്യപ്പസേവാസമാജം ജില്ലാ പ്രസിഡന്റ് പാല്‍ക്കുളങ്ങര ജയകുമാര്‍, സേവാഭാരതി ജില്ലാ സെക്രട്ടറി കെ. മോഹന്‍കുമാര്‍, ജില്ലാ സംഘടനാ സെക്രട്ടറി ബിജു എന്നിവര്‍ പങ്കെടുത്തു.
















