അരൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി. പ്രകാശ് ബാബുവിന്റെ പര്യടനം ആവേശത്തിലേക്ക്. വളമംഗലം, പള്ളിപ്പുറം പ്രദേശങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തിയപ്പോള്‍ വോട്ടര്‍മാരില്‍നിന്ന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. വയോധികര്‍ മുതല്‍ കന്നി വോട്ടര്‍മാര്‍വരെ ഇത്തവണ മാറ്റത്തിന് എന്‍ഡിഎയ്‌ക്ക് വോട്ട് നല്‍കുമെന്ന് ഉറപ്പ് നല്‍കി.
രാവിലെ വളമംഗലം വടക്കേക്കുറ്റ് ദേവി ക്ഷേതത്തിന്‍ ദര്‍ശനം നടത്തിയശേഷം തുറവൂരിലെ വിവിധ കോളനികള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. ഉച്ചയ്‌ക്ക് പള്ളിപ്പുറം കടമ്പനാകുളങ്ങര ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനുശേഷം അന്നദാനത്തിലും പങ്കെടുത്തു. തുടര്‍ന്ന് തുറവൂരിലെ വിവിധ പീലിങ് ഷെഡുകള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു.
തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ തൊഴിലാളികള്‍ സ്ഥാനാര്‍ത്ഥിയോട് പറത്തു. പ്രശ്‌നപരിഹാരത്തിന്എംപിഡിഎ പോലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വൈകിട്ട് കുത്തിയതോട്, പാണാവള്ളി, എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്തുകള്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു. രാത്രി വൈകിയാണ് പ്രചരണ പരിപാടികള്‍ അവസാനിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനും, ഇടതു സ്ഥാനാര്‍ത്ഥി മനു സി.പുളിക്കലും വിവിധ പ്രദേശങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.
















