Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

സര്‍വജ്ഞ പീഠത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2019, 02:28 am IST
in Special Article

പ്രകൃതി തന്നെ ഒരു മഹത്തായ പുസ്തകമാണ്. എല്ലാ സിദ്ധാന്തങ്ങളും അതില്‍ പ്രതിപാദിച്ചിരിക്കുന്നു. കാണുന്ന കാഴ്ചകളും അനുഭവങ്ങളും സ്വായത്തമാക്കാന്‍ ഗുരുസാമീപ്യം അനിവാര്യമാണ്. അത് നിറഞ്ഞു തുളുമ്പിയ സന്ദര്‍ഭമായിരുന്നു അത്. എല്ലാവരും തുന്ദിലരായി സന്തോഷം അടക്കിപ്പിടിച്ച് ദീര്‍ഘനിശ്വാസമിടുന്നു. പൂര്‍വ്വാനുഭവമുള്ളവരും പുതുപ്രവേശകരും ഉണ്ട്. ഞങ്ങളെയെല്ലാം നയിച്ചുകൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശമരുളി ആചാര്യനും കൂടെയുണ്ട്. ആചാര്യന്റെ നിര്‍ദ്ദേശാനുസരണം ആ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ സാധിച്ചാല്‍ ജീവിതം ധന്യമായി. 

നടന്ന് നടന്ന് ഏറ്റവും മുകളില്‍ സര്‍വ്വജ്ഞപീഠത്തില്‍. ഗിരിശൃംഗമാണെങ്കിലും സര്‍വ്വജ്ഞപീഠം നിലനില്‍ക്കുന്ന പ്രദേശം വിശാലമായ മൈതാനംപോലെയാണ്. പ്രകൃതി മിനുസമുള്ള പുല്ലിനാല്‍ പരവതാനി വിരിച്ചിരിക്കുന്നു. ഇടയ്‌ക്കിടയ്‌ക്ക് മൂര്‍ച്ചയുള്ള കല്ലുകളുമുണ്ട്. ഇത്രയും ദൂരം ഞങ്ങള്‍ നഗ്നപാദരായിട്ടായിരുന്നു യാത്ര. കാലിനടിയില്‍, വിരലിനിടയില്‍ ചെറിയ മുറിവുകള്‍ ഉണ്ട്. അതില്‍ പുല്ലിന്റെ സൂചിപോലുള്ള അറ്റം തട്ടുമ്പോള്‍ നീറുന്നു. എന്നാലും മനസ്സ് സന്തോഷത്തില്‍ത്തന്നെ. എല്ലാവരും സര്‍വ്വജ്ഞപീഠത്തിനുള്ളിലേയ്‌ക്ക്. അതിനകത്ത് കുറച്ചുനേരം പ്രാര്‍ത്ഥിച്ച് കണ്ണടച്ചിരുന്നു. ഒരു നവോന്മേഷം കൈവന്നു. 

ചുറ്റും തളിര്‍ത്തു പൂത്തു നില്‍ക്കുന്ന വര്‍ണചിത്രങ്ങള്‍ കോറിയിട്ട കാട്ടുചെടികള്‍. ചെറുകിളികളും ഷഡ്പദങ്ങളും പുഷ്പസാമീപ്യത്താല്‍ ആനന്ദമഗ്നരാവുന്നു. ചെന്നിറത്തിലുള്ള മിനുമിനുത്ത നീളന്‍ പുല്ലുകള്‍ ഉണങ്ങി സ്വര്‍ണ്ണനിറത്തെ പ്രാപിച്ച് തല ചായ്ച്ച് ഭൂമിയില്‍ മെത്തയെന്ന പോലെ വിതാനിച്ചിരിക്കുന്നു. 

പണ്ടെങ്ങോ തീര്‍ത്തും കരിങ്കല്ലില്‍ പണിതീര്‍ത്തതാണ് ഈ ഒറ്റ മുറി മാത്രമുള്ള കെട്ടിടം. തീര്‍ത്തും കരിങ്കല്ലില്‍ പണിതിരിക്കുന്നു.

ഇവിടെയെത്തുമ്പോള്‍ ശ്രീമദാദി ശങ്കരാചാര്യ ഭഗവദ്പാദരുടെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ജീവിതത്തെയും ചിന്തിക്കാന്‍ ഇടവരുന്നത് സ്വാഭാവികം മാത്രം. അല്ലാതെന്തു ചിന്തിക്കാന്‍? വാഹനമെത്താത്ത സ്ഥലം. ക്ഷേത്രം പണിതിരിക്കുന്നത് കൊത്തിമിനുക്കിയ വലിയ കരിങ്കല്ലില്‍. മുറ്റവും ഉമ്മറക്കോലായിയും പടികളും എല്ലാം കരിങ്കല്ലില്‍ത്തന്നെ. ആചാര്യസ്മരണ മനസ്സിന്റെ കോലായിലൂടെ ഗീതാഭാഷ്യമായും മറ്റും തത്തിക്കളിക്കുകയാണ്. 

ആദി ശങ്കരാചാര്യ ഭഗവദ്പാദര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെയും ശൃംഗങ്ങളില്‍ മറ്റു സ്ഥലങ്ങളിലും ഇരുന്നു തപസ്സനുഷ്ഠിച്ചിട്ടുണ്ടായിരുന്നെന്നു പറയപ്പെടുന്നു. അക്കാലത്ത് ഇടതൂര്‍ന്ന വനപ്രദേശത്തുകൂടി കാല്‍നടയായി സഞ്ചരിച്ച് ഇവിടെയെത്തി തപസ്സനുഷ്ഠിച്ച ആ മഹാത്മാവിന്റെ മനോദൃഢതയും നിശ്ചയദാര്‍ഢ്യവും വിവരിക്കാന്‍ വാക്കുകള്‍ അശക്യമാണ്. ഇത്രയും കഠിന തപസ്സിന്റെ ഫലമായിട്ടാണ് ആ മഹാത്മാവില്‍നിന്നും നമുക്ക് ശാസ്ത്രഗ്രന്ഥങ്ങള്‍ ലഭിച്ചത്.    

വൈകുന്നേരം നേരത്തെ തന്നെ കോടയാല്‍ മൂടപ്പെടും ആ പ്രദേശം മുഴുവനും. ആകാശം താഴെയിറങ്ങിയതായി അനുഭവപ്പെടും. കട്ടിയായ കടുത്ത മേഘക്കൂട്ടങ്ങള്‍ നമ്മളെ തഴുകി വട്ടമിട്ടു കറങ്ങും. പരസ്പരം കാണാന്‍ പറ്റാത്ത സ്ഥിതി വരും. പ്രകൃതിയുടെ ഒരു പഠനരീതിയാണിത്. അജ്ഞാനാവരണങ്ങള്‍ മൂടിയാല്‍ സമീപത്തിരിക്കുന്ന വസ്തുപോലും നമുക്ക് കാണാന്‍ പറ്റാത്ത സ്ഥിതിയിലായിരിക്കും. താന്‍ ഒറ്റയ്‌ക്കായെന്ന പ്രതീതിയുമുണ്ടാവും. 8943813300

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.