Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിവിധങ്ങളായ വര്‍ണനകള്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Sep 29, 2019, 04:39 am IST
inSamskriti

ഉപസംഹാരാധികരണം

ഇതില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.

സൂത്രം-  ഉപസംഹാരോളര്‍ത്ഥഭേദാദ് വിധിശേഷവത് സമാനേച

ഒരു പോലെയുള്ള പ്രകരണത്തില്‍ പ്രയോജനം വേറെയില്ലാത്തതിനാല്‍ വിദ്യാ ഭേദങ്ങളെ ഉപസംഹരിക്കുന്നത് വിധിശേഷം പോലെ ഉചിതമാണ്. ഒരു സ്ഥലത്ത് വിവരിച്ചവയെ മറ്റൊരിടത്ത് ഉപസംഹരിക്കാം.

ബ്രഹ്മത്തെക്കുറിച്ച് ഒരു സ്ഥലത്ത് വിവരിച്ചതിനെ മറ്റൊരിടത്ത് ഉപസംഹരിച്ച് പറയുന്നതില്‍ തെറ്റില്ല. ഒരു പ്രകരണം ഒരിടത്ത് പൂര്‍ണ്ണമാകാതെ വേറൊരിടത്ത് പൂര്‍ണ്ണമായും കാണുമ്പോള്‍ അത് ഒരേ വര്‍ണ്ണന തന്നെയാണോ എന്ന് സംശയമുണ്ടാകാം. ചിലപ്പോള്‍ വര്‍ണ്ണന അപൂര്‍ണ്ണമെന്ന് തോന്നിയേക്കാം.

എന്നാല്‍ ഇതില്‍ കുഴപ്പമില്ല എന്ന് സൂത്രം വ്യക്തമാക്കുന്നു. ഉദാഹരണമായി കര്‍മ്മകാണ്ഡത്തില്‍ പ്രയോജന വ്യത്യാസമില്ലാത്തതിനാല്‍ ഒരു ശാഖയില്‍ പറഞ്ഞ യജ്ഞം മുതലായവയെ മറ്റൊരു ശാഖയില്‍ ഉപസംഹരിക്കുന്നത് കാണാം. ഇതു പോലെ പല പ്രകരണങ്ങളില്‍ വര്‍ണ്ണിച്ച ബ്രഹ്മവിദ്യ പ്രയോജന ഐക്യം കൊണ്ട് മറ്റൊരു ഭാഗത്ത് ഉപസംഹരിക്കന്നതില്‍ തെറ്റൊന്നുമില്ല എന്നറിയണം. രണ്ടും ഒന്നിനെക്കുറിച്ച് തന്നെയാണ് പറയുന്നത്.

അന്യഥാത്വാധികരണം

മൂന്നാമത്തേതായ ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളുണ്ട്.

സൂത്രം-  അന്യഥാത്വം ശബ്ദാദിതി ചേന്നാ വിശേഷാത്

ശ്രുതി വേറെ തരത്തില്‍ പറഞ്ഞതിനാല്‍ രണ്ടും വേറെയാണെന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. വിശേഷമില്ലാത്തതുകൊണ്ടാണത്.

ശബ്ദ ഭേദമുണ്ടെങ്കിലും വിധി സ്വരൂപത്തിനോ ഫലസ്വരൂപത്തിനോ വ്യത്യാസമില്ല, ശ്രുതിയിലെ ബ്രഹ്മവിദ്യയുടെ വര്‍ണ്ണനകളില്‍ ചിലയിടങ്ങളില്‍ ശബ്ദങ്ങളെ കൊണ്ടും ചിലയിടങ്ങളില്‍ നാമങ്ങളെ കൊണ്ടും മറ്റിടങ്ങളില്‍ പ്രകരണം കൊണ്ടും വത്യാസം കണ്ടേക്കാം. എന്നാലും അവയെല്ലാം ഒരേ വിധിയേയും അനുഭവത്തേയും മാത്രം അവലംബിച്ചിരിക്കുന്നവയാണ് എല്ലാം ഒരേ ഒരു വിദ്യയുടെ വര്‍ണ്ണനകളാണ്.

ഛാന്ദോഗ്യത്തിലും ബൃഹദാരണ്യകത്തിലും ഉദ്ഗീഥ  ഉപാസനയെ പറ്റി വ്യത്യസ്തമായാണ് പറയുന്നത്.  വേദ വിദ്യയ്‌ക്ക് വ്യത്യാസമുണ്ടോ എന്ന് സംശയം ഉണ്ടാകാം.

ബൃഹദാരണ്യകത്തില്‍ ദേവാസുരയുദ്ധചരിതത്തി ല്‍ ഉദ്ഗീഥം കൊണ്ട് അസുരന്‍മാരെ ജയിക്കാന്‍ വേണ്ടി ഇന്ദ്രിയങ്ങളോട് ഉദ്ഗീഥം ഗാനം ചെയ്യാന്‍ പറഞ്ഞു. അവരെയെല്ലാം അസുരന്‍മാര്‍ പാപം കൊണ്ട് ആക്രമിച്ചു. അവസാനം മുഖ്യ പ്രാണനോട്  ഉദ്ഗീഥം ഗാനം ചെയ്യാന്‍ ആവശ്യപ്പെട്ടു.മുഖ്യ പ്രാണന്‍ദേവന്‍മാര്‍ക്ക് വേണ്ടി ഉദ്ഗീഥം ഗാനം ചെയ്തു.ദേവന്‍മാര്‍ അസുരന്‍മാരെ ജയിച്ചു എന്ന് പറഞ്ഞിരിക്കുന്നു.

എന്നാല്‍ ഛാന്ദോഗ്യത്തില്‍ കുറച്ച് വ്യത്യാസമായാണ് പറഞ്ഞിരിക്കുന്നത്. ഇന്ദ്രിയ ദേവതകള്‍ പരാജയപ്പെട്ടപ്പോള്‍ പിന്നീട് മുഖ്യ പ്രാണനെ ഉദ്ഗീഥമായി ഉപാസിച്ചു.

അപ്പോള്‍ അസുരന്‍മാരെ ജയിച്ചു. ബൃഹദാരണ്യകത്തില്‍ ഉദ്ഗാനം ചെയ്യുന്ന ഉദ്ഗീഥമായും ഛാന്ദോഗ്യത്തില്‍ ഉപാസ്യമായ ഉദ്ഗീഥമായുമായുമാണ് പറഞ്ഞിട്ടുള്ളത്. അതിനാല്‍ അത് രണ്ടും വേറെയാണോ എന്നാണ് സംശയം.

എന്നാല്‍ സംശയിക്കേണ്ടതില്ല. ഈ ഒരു വ്യത്യാസം കൊണ്ട് മാത്രം വിദ്യയില്‍ ഭേദം ഉണ്ടാകില്ല. വിവരണത്തില്‍ വിശേഷമില്ലായ്‌മയാണ് കാരണം. ദേവാസുര യുദ്ധം, അസുരന്‍മാരെ ജയിക്കല്‍, ഉദ്ഗീഥോപന്യാസം എന്നിവയൊക്കെ ഒരേ പോലെ ഒരുവിശേഷവും കൂടാതെ രണ്ട് ഉപനിഷത്തുക്കളിലും പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് വിദ്യയില്‍ ഐക്യമുണ്ടാകുന്നു എന്നറിയണം.

ഛാന്ദോഗ്യത്തിലെ ദഹര വിദ്യയും പ്രാജാപത്യ വിദ്യയും രണ്ട് വര്‍ണ്ണനയെങ്കിലും രണ്ടും പരമാത്മാവിനെ പ്രാപിക്കാനുള്ളവയായതിനാല്‍ ഒന്ന് തന്നെ എന്ന് അറിയണം.

                                                                                                                        9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.