Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഹിന്ദിയോട് കാട്ടുന്ന എതിര്‍പ്പ് ജനങ്ങളെ പറ്റിക്കാന്‍

പി.പി. കരുണാകരന്‍ മാസ്റ്റര്‍byപി.പി. കരുണാകരന്‍ മാസ്റ്റര്‍
Sep 26, 2019, 03:43 am IST
inVicharam

കേരളത്തിലെ ഇടതുവലതു നേതാക്കള്‍ ഹിന്ദി ഭാഷയോട് കാട്ടുന്ന എതിര്‍പ്പ് പൊതുജനങ്ങളെ പറ്റിക്കലാണ്. സെപ്തംബര്‍ 14ന് നടന്ന ഹിന്ദി ദിവസ് പരിപാടിയില്‍ രാഷ്‌ട്രത്തിന്റെയും രാഷ്‌ട്രഭാഷയുടെയും പ്രാധാന്യത്തെക്കുറിച്ചും കേന്ദ്ര, ആഭ്യന്തരവകുപ്പ് മന്ത്രി നടത്തിയ പരാമര്‍ശത്തെ എതിര്‍ത്തുകൊണ്ട് കേരള മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അഭിനവ മലയാളഭാഷാപിതാവും നടത്തിയ പ്രസ്താവന കണ്ടപ്പോള്‍ കിലുക്കം സിനിമയില്‍ നടി രേവതിയോട് നടന്‍ മോഹന്‍ലാല്‍ ചോദിച്ച ‘വട്ടാണ് അല്ലേ…’ എന്ന ചോദ്യമാണ് നമ്മളില്‍ ഉയര്‍ന്നുവരിക.

അദ്ധ്വാനിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതാക്കളില്‍ അധികാരമെത്തിയപ്പോള്‍ കേരളത്തില്‍ ജോലിക്കാരായി എത്തുന്നത് ഏറെയും അന്യദേശക്കാരാണ്. ഇവരോട് ആശയവിനിമയം നടത്താന്‍ വ്യാപാരികള്‍, വീട്ടമ്മമാര്‍ തുടങ്ങി സാധാരണക്കാരായ ഒട്ടുമിക്ക മലയാളികളും ഹിന്ദി-മലയാളം ഭാഷാസഹായി വാങ്ങി പഠിച്ചുവരുന്നു. ഈ കാര്യം സംഘപരിവാര്‍ വിരോധത്തിന്റെ പേരില്‍ ഇടതുവലത് നേതാക്കളും അവാര്‍ഡ് കാംക്ഷികളും വിസ്മരിക്കരുത്. കേരളഗവര്‍ണര്‍ ഭരണഘടനയിലെ ചരിത്രങ്ങള്‍ ഉദ്ധരിച്ച് നടത്തിയ ട്വീറ്റ് ഇരുവരും കണ്ടില്ല. മുഖ്യമന്ത്രിക്ക് വട്ടൊന്നുമില്ല. അദ്ദേഹം ഇടക്കിടെ പുട്ടിന് തേങ്ങയെന്ന പോലെ ”ഇത് കേരളമാണ്, കേരളമാണ്” എന്ന് ആവര്‍ത്തിക്കാറുണ്ട്. ഹിന്ദിക്കെതിരെ വന്ന എതിര്‍പ്പും ഇതിന്റെ ഭാഗംതന്നെയാണ്. ഇനി ഹിന്ദിയില്‍ പിടിപാടില്ലെന്ന് പറഞ്ഞ് പിണറായി ഒഴിഞ്ഞാലും ചെന്നിത്തല ഹിന്ദിമാഷായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഗാന്ധിയും കോണ്‍ഗ്രസും ദേശീയ പ്രസ്ഥാനത്തിന്റെ പരിപാടികളില്‍ ഒന്നായി ഹിന്ദി ഭാഷാപ്രചാരണം ഉള്‍പ്പെടുത്തിയത് ജനങ്ങളില്‍ ഐക്യബോധം വളര്‍ത്താന്‍ തന്നെയായിരുന്നു.

സഖാവ് കൃഷ്ണപ്പിള്ള മലബാറിലെത്തിയത് ഹിന്ദി പ്രചാരകനായിട്ടായിരുന്നു. എന്നാല്‍ കേരള സംസ്ഥാനം രൂപംകൊണ്ടതുമുതല്‍ ഇഎംഎസും കമ്മ്യൂണിസ്റ്റുകാരും ഭരണഘടനയുടെ ‘യൂണിയന്‍’ പദം ഒളിപ്പിച്ച് ഭരണഘടനയിലില്ലാത്ത ഫെഡറല്‍ പൊക്കിപ്പിടിച്ചാണ് ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ഗ്രന്ഥരചന നടത്തിയത്. മുസ്ലിം ലീഗിനെ പങ്കാളിയാക്കി അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് അല്‍പ്പം വൈമനസ്യം കാട്ടിയപ്പോള്‍ അവരെ ചേര്‍ത്തുപിടിച്ച് രണ്ട് മന്ത്രിപദവും ജില്ലയും നല്‍കി മുഖ്യധാരയിലേക്കാനയിച്ചത് ഇഎംഎസും കമ്മ്യൂണിസ്റ്റുകാരും തന്നെയാണ്. ഇന്ന് ജെഎന്‍യുവില്‍ മുസ്ലീം തീവ്രവാദികളും കമ്മ്യൂണിസ്റ്റ് തീവ്രവാദികളും യോജിച്ച് മുഴക്കുന്ന ഒരു മുദ്രാവാക്യമുണ്ട് ‘കശ്മീര്‍ കോ ആസാദി, കേരള കോ ആസാദി, ഹിന്ദുസ്ഥാന്‍ തുക്കഡേ, തുക്കഡേ ഹോഗെ’ (കശ്മീരിന് സ്വാതന്ത്ര്യം വേണം, കേരളത്തിനും സ്വാതന്ത്ര്യം വേണം, ഇന്ത്യ ഛിന്നഭിന്നമാകണം).

 യെച്ചൂരിക്കും പിബിക്കും ചെന്നിത്തലക്കും ഹൈക്കമാന്റിനും ഒക്കെ കേരളത്തില്‍ ഒതുങ്ങിക്കഴിഞ്ഞാല്‍ മതിയെന്നുണ്ടോ? ഹിന്ദി ഭാഷയുടെ പ്രാധാന്യമറിയാന്‍ ബംഗളൂരില്‍ അന്യഭാഷക്കാരെ വെച്ച് വ്യാപാരം നടത്തുന്ന മക്കളോടും അന്താരാഷ്‌ട്ര ബിസിനസ് നടത്തി അന്തര്‍സംസ്ഥാന ദാമ്പത്യം നടത്തുന്ന മക്കളോടുമൊക്കെ അന്വേഷിച്ചാല്‍ നേതാക്കള്‍ക്ക് ഹിന്ദിയുടെ പ്രാധാന്യം മനസ്സിലാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.