ആയില്യം നാളില്‍ നാഗങ്ങള്‍ക്കായി പൂജ നടത്തുക. സന്താനസിദ്ധിക്കും സന്താനസൗഖ്യത്തിനും നാഗങ്ങള്‍ അനുഗ്രഹിക്കും. കുംടുംബസൗഖ്യവുമുണ്ടാകും. കണ്ണിനും തൊലിപ്പുറത്തുമുണ്ടാകുന്ന അസുഖങ്ങള്‍ ശമിക്കാനും ആയില്യപൂജ നടത്താറുണ്ട്. കന്നിമാസത്തിലെ ആയില്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. കന്നി, തുലാം മാസങ്ങള്‍ നാഗങ്ങളുടെ പിറന്നാള്‍ മാസമത്രേ.
അനുഗ്രഹിക്കാനും നിഗ്രഹിക്കാനും ശക്തിയുള്ള സര്‍പ്പങ്ങളാണ് നാഗങ്ങള്‍. ശൈവ, വൈഷ്ണവ നാമങ്ങളേതും ആയില്യവ്രതത്തില്‍ ജപിച്ച് നാഗങ്ങളെ പ്രീതിപ്പെടുത്താം. ക്ഷേത്രദര്‍ശനം നടത്തിവേണം ആയില്യ വ്രതമനുഷ്ഠിക്കാന്‍.
സര്‍പ്പങ്ങളെ കൊല്ലുകയോ അവയുടെ വാസസ്ഥാനം നശിപ്പിക്കുകയോ ചെയ്തവര്‍ക്ക് പാപമുക്തി നേടാന്‍ ആയില്യത്തിന് പായസഹോമം നടത്തുന്നത് നല്ലതത്രേ. സര്‍പ്പബലി നടത്തുന്നതും ഉത്തമമാണ്. സര്‍പ്പബലി നടത്തുമ്പാള്‍ 64 കോടി നാഗദൈവങ്ങളും വാസുകിയും നാഗയക്ഷിയുമെല്ലാം സംപ്രീതരാകുന്നു.
നാഗങ്ങള്‍ക്കുള്ള വഴിപാടുകളില്‍, ആയില്യപൂജയാണ് ഏറ്റവും ഉത്തമം. നൂറുംപാലും, വെള്ളരി , സര്‍പ്പരൂപപൂജ, സര്‍പ്പദോഷപരിഹാര പൂജ, സര്‍പ്പപ്പാട്ട്, കാവ് ആവാഹനം, എന്നിയവും പ്രധാനപ്പെട്ടതാണ്.
ഭൂമിക്ക് താങ്ങാവുന്നത് നാഗങ്ങളാണെന്നാണ് സങ്കല്പം. ദേവന്മാരും അസുരന്മാരും ഒരുപോലെ നാഗങ്ങളെ വണങ്ങുന്നു. പ്രകൃതിയെ ആരാധിക്കുന്നതിന്റെ ഭാഗമാണ് നാഗാരാധന. പ്രാചീന കേരളത്തെ നാഗഭൂമിയായണ് കരുതിയിരുന്നത്. മണ്ണാറശ്ശാല, പാമ്പുമേക്കാട്ട്, വെട്ടിക്കോട് നാഗക്ഷേത്രം, ആമയട, പാതിരുക്കുന്നത്ത് മന, പാമ്പാടി, പെരളശ്ശേരി എന്നീ നാഗരാജക്ഷേത്രങ്ങളിലെ നാഗരാധന പ്രസിദ്ധമാണ്.
















