Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘ഹമാരാ മോദി, ഹര്‍ ഹര്‍ മോദി..!’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2019, 03:02 am IST
in Vicharam

ഞങ്ങള്‍ ഹൂസ്റ്റണില്‍ താമസം ആരംഭിച്ചിട്ട് പന്ത്രണ്ടു വര്‍ഷത്തിലേറെയായി. ഈ പ്രദേശം ഒരു കൊച്ചു കേരളംതന്നെയാണ്. ടെക്‌സാസിലെ കേരള അന്തരീക്ഷം പ്രത്യേകം സന്തോഷകരമായ ഒന്നാണ്. എന്നാല്‍ ഇത്ര കാലത്തിനിടെ ഒരുഭാരതീയന് ഇത്രത്തോളം അഭിമാനബോധമുണര്‍ന്ന വേറൊരു ദിവസമില്ല! അതിനു ജാതിമത കക്ഷിരാഷ്‌ട്രീയ വ്യത്യാസമില്ല. (അതൊക്കെ കേരളത്തിലെ ചില തല്‍പ്പരകക്ഷികളുടെ സ്വന്തം ചിന്തകള്‍ മാത്രം!) ഇവിടെ ഭാരതീയര്‍ തങ്ങള്‍ക്ക് അഭിമാനിക്കാവുന്ന ഒരു കാര്യംവരുമ്പോള്‍ ഒറ്റക്കെട്ടായി ഉണരും, ഒന്നിച്ചെതിരേല്‍ക്കും. ഞങ്ങള്‍ ഭാരതീയരാണെന്നതില്‍ ലോകത്ത് മറ്റാര്‍ക്കുമില്ലാത്തവിധം അഭിമാനിക്കുവാന്‍ ഇടനല്‍കിയതില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദരമര്‍പ്പിക്കാന്‍ ഇവിടെ എഴുതുന്ന വാക്കുകള്‍ മതിയാവില്ലതന്നെ.

ബഹുമാന്യനായ നരേന്ദ്രമോദി ഹൂസ്റ്റണില്‍ വരുന്നു എന്നറിഞ്ഞതുമുതല്‍ ഇവിടെ ഉല്‍സവ അന്തരീക്ഷമായിരുന്നു. ഓരോ ഭാരതീയനും ഈ ദിവസത്തേക്കുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്നു. മുന്‍പ് പറഞ്ഞതുപോലെ അതിന് തയ്യാറെടുക്കാന്‍ സഖാക്കള്‍ക്കുപോലും ഒരു ആവേശം തന്നെയായിരുന്നു. ഈ സ്വീകരണത്തില്‍ ഒരു മതവും ഒരു രാഷ്‌ട്രീയവും കാണാത്ത നല്ലവരായ എല്ലാ മത-രാഷ്‌ട്രീയ വിശ്വാസികള്‍ക്കും ഒരേ സ്വരമായിരുന്നു ‘ഹമാരാമോദി, ഹര്‍ ഹര്‍ മോദി..!’

സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് ‘ഹൗഡിമോദി’ പരിപാടിയില്‍ പങ്കെടുക്കാനുള്ള തീരുമാനം അറിയിച്ചു. തുടര്‍ന്നാണ് സ്വീകരണത്തിന്റെ രൂപം മാറിയത്. അതുവരെ താരതമ്യേന നിശ്ശബ്ദരായിരുന്ന അമേരിക്കന്‍ പൗരന്മാര്‍കൂടി മുന്നിട്ടിറങ്ങിയതോടെ അക്ഷരാര്‍ത്ഥത്തില്‍ ടെക്‌സാസ് നരേന്ദ്രമോദി-ട്രംപ് കൂടിക്കാഴ്ചയ്‌ക്കായി കാതോര്‍ത്തിരുന്നു. പ്രചരിച്ചിരുന്ന ഒരു സന്ദേശത്തില്‍നിന്ന് ഇവിടെ ഉദ്ധരിക്കട്ടെ. ‘ഏഴായിരംപേര്‍ പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ സംസാരിയ്‌ക്കാന്‍ ഒരിയ്‌ക്കല്‍ വിസനിഷേധിച്ച അമേരിക്കയില്‍ അന്‍പതിനായിരം പേരുടെ സ്വീകരണപരിപാടിയില്‍ നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റിനൊപ്പം പങ്കെടുക്കുന്നു. അതെ, 

ആതിഥേയരില്‍ ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റ്.

‘ഹൗഡി മോദി 2019’ ഒരു മധുരമായ പകരംവീട്ടല്‍ കൂടിയാണ്. ചരിത്രത്തില്‍ ആദ്യമായി ഭാരതസമൂഹത്തെ അമേരിക്കയില്‍ വെച്ച് ഒരു ഭാരതപ്രധാനമന്ത്രി അഭിസംബോധനചെയ്യുന്ന ‘ഹൗഡി മോദി’ എന്ന പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അങ്ങോട്ടുപോയി മോദിയുമായി വേദിപങ്കിടുകയാണ്. ഈ ചരിത്രം, ചരിത്രം എന്നൊക്കെ പറയുന്നത് ഇതുതന്നെയാണ്. വിസ കൊടുക്കരുതെന്ന് ഒപ്പിട്ടുകൊടുത്തവരും ഇവിടെ ചരിത്രരചനയില്‍ തന്നെയാണ്. മോദിയ്‌ക്ക് ലോകം ചുറ്റാമെങ്കില്‍ ഒപ്പിട്ടവര്‍ ഇന്ന് ശോഷിച്ച്, ശോഷിച്ച് ഭാരതത്തില്‍തന്നെ എല്ലാസ്ഥലത്തും പോകേണ്ട രാഷ്‌ട്രീയ ആരോഗ്യം ഇല്ലാതായിരിക്കുന്നു. ‘അതും ഇതും ഒക്കെ ഒരു ചരിത്രം തന്നെ.’

ഇന്ന് ഹൂസ്റ്റണ്‍ ഒഴുകുകയായിരുന്നു. സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാനുള്ള പരമാവധി ശേഷി എഴുപതിനായിരം ആയിരുന്നു എന്നതിനാല്‍ സംഘാടകര്‍ അല്‍പ്പം ഭീതിയിലായിരുന്നു എന്നുതന്നെ പറയാം. തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍നിന്ന് ആളുകളെ നിയന്ത്രിക്കേണ്ടതായിവന്നു. അന്‍പതിനായിരം പേരെമാത്രം പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു സംഘാടകര്‍. എന്നിട്ടും സംഖ്യ അറുപതിനായിരത്തിന് അടുത്തെത്തി. ഓരോരുത്തരും അവരവരുടേതായ രീതിയില്‍ വസ്ത്രങ്ങള്‍, അലങ്കാരങ്ങള്‍, വാദ്യങ്ങള്‍, മുദ്രാവാക്യങ്ങള്‍, ഗീതങ്ങള്‍ എല്ലാം ഉപയോഗിച്ച് രാഷ്‌ട്രനായകനെ വരവേല്‍ക്കാന്‍ വിവിധങ്ങളായ രീതിയില്‍ സ്റ്റേഡിയത്തിലേക്ക് രാവിലെ മുതല്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നു.

അന്നൊരിക്കല്‍ ചിക്കാഗോയില്‍ വിവേകാനന്ദസ്വാമികള്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ ഉണ്ടായതെന്ന് കേട്ടിട്ടുള്ള അതേ ആവേശം  ഓരോ ഹൂസ്റ്റണ്‍ മലയാളിയും അനുഭവിക്കുന്നത് നേരില്‍ കാണാനായി. ഓരോരുത്തരും താന്‍ ഭാരതീയനാണെന്ന് തെളിയിക്കാന്‍ വ്യഗ്രതപ്പെടുന്നതുപോലെ തോന്നി. ഓരോ അമേരിക്കന്‍ പൗരനും താന്‍ ഇന്ത്യാക്കാരുടെ സുഹൃത്താണ് എന്നു തെളിയിക്കാന്‍ പരമാവധി ശ്രമംനടത്തുന്നു. എല്ലായിടത്തും ‘ഇന്ത്യ… ഇന്ത്യ… ഇന്ത്യ’ വിളികള്‍. ഭാരത് മാതാ കീ ജയ് വിളികള്‍. മോദി… മോദി.. വിളികള്‍… എനിക്കറിയില്ല, ഏതെങ്കിലും ഒരു ഇന്ത്യന്‍ പ്രധാന മന്ത്രിക്ക് ഇതുപോലൊരു ആവേശം ഒരു വിദേശമണ്ണിലും സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇനി ആര്‍ക്കെങ്കിലും അതിനു കഴിയുമൊ?

ഒരിക്കല്‍ വിസ നിഷേധിക്കപ്പെട്ട്, ഇന്ത്യയില്‍നിന്ന് വീഡിയൊ കോണ്‍ഫറന്‍സിലൂടെ അമേരിക്കയിലെ ജനസമൂഹത്തെ അഭിസംബോധനചെയ്ത ഒരു ഗുജറാത്ത് മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു. അദ്ദേഹം അന്നുപറഞ്ഞത്, ഒരിക്കല്‍ ഇന്ത്യന്‍വിസ നേടുവാന്‍ അമേരിക്കക്കാര്‍ കാത്തുനില്‍ക്കുന്ന ഒരവസ്ഥ നാം സൃഷ്ടിക്കും എന്നായിരുന്നു. അന്നത് പുച്ഛിച്ചുതള്ളിയ ഇന്ത്യന്‍ സമൂഹം ഇന്ന് ആ അത്ഭുതകരമായ ദിനം സാധ്യമെന്ന് ചിന്തിക്കുന്നു.

ഒരത്ഭുതകരമായ പകരം വീട്ടലിലൂടെ ഹൗഡി മോദി എന്ന് തികച്ചും ഇന്ത്യന്‍ പരിപാടിയില്‍ ആതിഥേയത്വം വഹിക്കുവാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെ ചില ദൊഷൈകദൃക്കുകള്‍ക്ക് നല്‍കിയ മറുപടി ശ്രദ്ധേയമാണ്. ‘ഇന്ത്യ ഇന്ന് അമേരിക്കയുടെ നല്ല സുഹൃത്താണ്, എന്തെന്നാല്‍ മോദി ഇന്ത്യയെ കൈപിടിച്ചിരിക്കുന്നു!’

ഇങ്ങനെ ഒരു ഇന്ത്യന്‍ ബോധമുയര്‍ത്തുന്നതില്‍ കക്ഷിരാഷ്‌ട്രീയ ജാതിമത ഭേദമില്ലാത്ത ഒരു ആവേശമാകുന്നതില്‍ നമ്മുടെ മോദി വിജയിക്കുന്നെങ്കില്‍, നാം എന്തിനതില്‍നിന്ന് സംശയദൃഷ്ടിയോടെ മാറിനില്‍ക്കണം? ഒറ്റക്കെട്ടായി ആ മനുഷ്യനൊപ്പം ഭാരത വികാസത്തിനുവേണ്ടി നാം ഒരുമിക്കുകയല്ലേ വേണ്ടത്? അദ്ദേഹത്തിന്റെ ഓരോവാക്കുകളും ഉണര്‍ത്തിയ ആവേശം സിരകളിലൂടെ ഇപ്പോഴും ഒഴുകുകയാണ്. ആ സ്റ്റേഡിയം എല്ലായ്‌പോഴും ആവേശഭരിതമായിരുന്നു. ഓരോപദങ്ങളും ഹൃദയത്തില്‍ ഏറ്റിയവരായിരുന്നു ആ വേദിയ്‌ക്കുമുന്നില്‍ അണിനിരന്നത്. എല്ലാവര്‍ക്കും മോദിജിയെ കണ്ടിട്ടുംകണ്ടിട്ടും മതിവരുന്നില്ല, എല്ലാവര്‍ക്കും ആവേശത്തില്‍ താനാണ് മുന്നിലെന്ന് തെളിയിക്കണമെന്ന വിചാരമായിരുന്നു. കശ്മീര്‍വിഷയം പരാമര്‍ശിച്ചപ്പോഴായിരുന്നു ഏറ്റവും കരുത്തുറ്റ കയ്യടി. ജമ്മുകശ്മീരിലെ ഏറ്റവും കരുത്തുറ്റ നടപടിയായിരുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് എന്നു വ്യക്തമാക്കുന്ന അഭിവാദ്യ പ്രകടനം. ഇവിടുത്തെ ജനങ്ങള്‍ മോദിയെ നെഞ്ചേറ്റിയിരിക്കുന്നു. ഞങ്ങള്‍ അതില്‍പെട്ട ചെറിയചില മണല്‍ത്തരികള്‍ മാത്രം, ഞങ്ങളെക്കാള്‍ ആവേശഭരിതരായ ഒരു വലിയസമൂഹം ഇവിടെ അദ്ദേഹത്തെ നോക്കിയിരിക്കുകയാണ്, ഇമപോലും ചിമ്മാതെ.

ഭാരതമാതാവിന്റെ മക്കളായി പിറന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന ചില നിമിഷങ്ങളെങ്കിലും ഇപ്പോള്‍ സാക്ഷാല്‍ നരേന്ദ്രമോദി ഉണ്ടാക്കുന്നു എന്നതില്‍ ഞങ്ങള്‍ അത്യധികം അഭിമാനിക്കുന്നു എന്ന് ഓരോരുത്തരും ഉറക്കെപറയുകയാണ്…

വന്ദേ മാതരം, ഭാരത് മാതാ കീ ജയ്…

                                                                                                             (ഫെയ്‌സ്ബുക്ക് പോസ്റ്റില്‍നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.