ഹനുമാന്‍ജനകോ വ്യാസോ വസിഷ്ഠശ്ച ശുകോ ബലിഃ
ദധീചിവിശ്വകര്‍മാണൗ പൃഥുവാല്മീകി ഭാര്‍ഗവഃ
ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ഉത്തമഭക്തനും പാദദാസനുമായ ശ്രീഹനുമാന്‍ സുമേരു രാജാവായ കേസരിയുടേയും ഗൗതമപുത്രിയായ അഞ്ജനയുടേയും പുത്രനാണ്. ഹനുമാന്‍ വായു പുത്രന്‍ എന്നും അറിയപ്പെടുന്നു. ബാലനായിരിക്കുമ്പോള്‍ തന്നെ ഹനുമാന്‍ സൂര്യനെ കണ്ട് പഴമെന്ന് ധരിച്ച് അത്പറിച്ചെടുക്കുവാനായി പുറപ്പെട്ടു. രാമലക്ഷ്മണന്മാരെ തന്റെ മിത്രമായ സുഗ്രീവന് പരിചയപ്പെടുത്തി. സീതാന്വേഷണത്തിന് സമുദ്രം കടന്ന് ലങ്കയിലെത്തി. ശ്രീരാമചന്ദ്രന്റെ അടയാളമായ മുദ്രമോതിരം സീതാദേവിയെ ഏല്‍പ്പിച്ചു. അനേകം രാക്ഷസന്മാരെ വധിച്ച് ലങ്കാദഹനം നടത്തി.രാമരാവണ യുദ്ധത്തില്‍ ധീരമായി പോരാടി. ആ യുദ്ധത്തില്‍ ലക്ഷ്മണന്‍ ബോധരഹിതനായി നിലം പതിച്ചപ്പോള്‍ സഞ്ജീവനി എന്ന ഔഷധത്തിനു വേണ്ടി ദ്രോണഗിരി മുഴുവന്‍ ഉയര്‍ത്തിക്കൊണ്ടു വന്നു. അതുല്യ പരാക്രമിയും ശക്തിശാലിയുമായ ഹനുമാന്റെ ഉപാസന വഴി സജ്ജനങ്ങള്‍ ബലവും ശക്തിയും ആര്‍ജിക്കുന്നു. അതുല്യ ബലവാനും ശക്തിയോടു കൂടിയവനും കളങ്കരഹിതനും ജ്ഞാനിയും വിവേകശാലിയുമായ ഹനുമാന്‍ സമര്‍പ്പണത്തിന്റെ ആദര്‍ശരൂപമാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















