Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തിലകജീവിതം മഹാനടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2019, 04:45 pm IST
inEntertainment

അച്ഛനാണു പറയുന്നത്, കത്തിതാഴെ ഇടെടാ… ഹൃദയംതകര്‍ന്നുള്ള ആ പറച്ചില്‍ കിരീടം കണ്ടവരുടെ മനസില്‍ ഇന്നും ആധിയുടെ സങ്കടപ്പകര്‍ച്ചയായി ഉണ്ടായിരിക്കും. എസ്‌ഐ ആകാനിരിക്കെ അച്ഛനെ തല്ലിയ ഗുണ്ടയെ പട്ടിയെപ്പോലെ തല്ലിച്ചതച്ച സേതുമാധവനെന്ന മകനോട് കത്തി താഴെയിടാന്‍ പറയുന്ന പോലീസുകാരനായ അച്ചുതന്‍ നായരെന്ന തിലകന്റെ കഥാപാത്രം മലയാള സിനിമാനടന പാരമ്പര്യത്തില്‍ മഹാമേരുവായി നില്‍ക്കുന്നു. നടനെ അതിജീവിച്ച് കഥാപാത്രം നിലനില്‍ക്കുന്ന അപൂര്‍വ അഭിനയത്തികവിന്റെ എക്കാലത്തേയും മാതൃകയായ തിലകന്‍ കാലയവനികയ്‌ക്കുള്ളിലായിട്ട് ഏഴുവര്‍ഷം.

ശബ്ദ ഗാംഭീര്യവും സ്വാഭാവിക ചലനങ്ങളും കൊണ്ട് തിലകന്റെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകന് തൊട്ടടുത്തായിരുന്നു. ഭൂമിയില്‍ നില്‍ക്കാത്ത അപരിചിത വേഷമാകാതിരുന്നത് ഈ തനിമകൊണ്ടാണ്. കഥാപാത്രങ്ങളായി പരകായപ്രവേശം നടത്തുന്നതിനു പകരം പെരുമാറ്റങ്ങളിലൂടെയാണ് തിലകന്‍ വേഷങ്ങളെ അനുഭവിപ്പിച്ചത്. തിലകന്‍ ഒരിക്കലും താരമായിരുന്നില്ല, നടനായിരുന്നു. പേരിനെക്കാളും കഥാപാത്രങ്ങളിലൂടെ അറിയാനുംകൂടി ഭാഗ്യമുണ്ടായ നടനാണ് അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയെന്ന് ആലങ്കാരികമായി പറയുന്നത് തിലകനെ സംബന്ധിച്ചിടത്തോളം യാഥാര്‍ഥ്യം മാത്രമായിരുന്നു.  

നാടകാരങ്ങില്‍ മുനകൂര്‍പ്പിച്ചെടുത്ത ആ നടനം സിനിമയില്‍ ഇരുമൂര്‍ച്ചയായി. 1956 ല്‍ മുണ്ടക്കയം നാടക സമിതിയില്‍ തുടങ്ങിയ നടനം കെപിഎ.സിയിലും കാളിദാസ കലാകേന്ദ്രത്തിലും ഗീഥയിലും പി.ജെ ആന്റണിയുടെ സമിതിയിലുമായി കേറിയിറങ്ങിയപ്പോള്‍ പത്തരമാറ്റായി. 73ല്‍ പി.ജെ. ആന്റണിയുടെ പെരിയാറില്‍ സിനിമാ ജീവിതം തുടങ്ങി. ഗന്ധര്‍വ ക്ഷേത്രത്തിലും ഉള്‍ക്കടലിലും യവനികയിലുമായപ്പോള്‍ സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരാളായി മാറിയിരുന്നു തിലകന്‍.

മുന്നൂറിലേറെ സിനിമകളും അതിലുപരി വ്യത്യസ്ത കഥാപാത്രങ്ങളുമായി എല്ലാത്തലമുറയുടേയും ആരാധനാപാത്രമായി ഈ നടന്‍. സൂപ്പര്‍ താരങ്ങളുടെ പേരുപോലെ തിലകന്റേയും സിനിമ എന്നുവരെ പറഞ്ഞു പ്രേക്ഷകര്‍. സ്ഫടികം, അനിയത്തി പ്രാവ്, കിലുക്കം, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നരസിംഹം, കിരീടം, പല്ലാവൂര്‍ ദേവനാരായണന്‍, ഇന്ത്യന്‍ റുപ്പി, ഉസ്താദ് ഹോട്ടല്‍ എന്നിങ്ങനെ എത്രവേണമെങ്കിലും പറയാം തിലകന്റെ തലയെടുപ്പുള്ള സിനിമകള്‍. മിന്നുംപൊലിമകൊണ്ട് കൂടെ അഭിനയിക്കാന്‍പോലും പേടിയുണ്ടായിരുന്നവരെ സ്‌നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്തുകയായിരുന്നു ഈ നടന്‍.

പത്മശ്രീയും മൂന്നു ദേശീയ അവാര്‍ഡുകളും ഒന്‍പത് സംസ്ഥാ അവാര്‍ഡുകളും മറ്റനേകം പുരസ്‌ക്കാരങ്ങളും ലഭിച്ചു. മലയാളത്തില്‍മാത്രം ഒതുങ്ങാത്ത ആ പ്രതിഭാനവരസം പിന്നീട് തമിഴിലും തെലുങ്കിലും കാണാന്‍ തുടങ്ങി. സ്വഭാവനടനെന്ന പേരും വളര്‍ച്ചയുടെ വലിപ്പത്തില്‍ ചിലര്‍ നിഴലായിത്തീര്‍ന്നതും തിലകന്റെ കുറ്റമായിരുന്നില്ലെങ്കിലും ചിലരുടെ കുല്‍സിത പ്രവര്‍ത്തനങ്ങളുടെ ഫലം തിലകനും അനുഭവിക്കേണ്ടി വന്നു.

ആണത്തത്തിന്റെ പ്രതിഷേധ സൗന്ദര്യങ്ങള്‍ ശീലിച്ചതുകൊണ്ട് സത്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അപവാദത്തിന്റെ ഏടാകൂടങ്ങളില്‍ സിനിമയില്ലാത്ത കാലങ്ങളുമുണ്ടായി ഈ മഹാനടന്. എന്നിട്ടും അദ്ദേഹം അടിമയുടെ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങിയില്ല എന്നതു സത്യം. മരിച്ചാലും അഭിനേതാക്കാള്‍ സിനിമയിലൂടെ ജീവിക്കും എന്നത് അവരുടെ ഭാഗ്യമാണ്. അത്തരമൊരു ലൈവ് ജീവിതം തിലകനേയും നമ്മില്‍ നിന്നും അകറ്റുന്നില്ലെന്നത് വലിയ സുകൃതം. 

        

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.