Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കിയ മാതൃഭൂമി ലേഖനം; ഹിന്ദുവിരോധം ആവര്‍ത്തിച്ച് ലീലാകൃഷ്ണന്റെ വിശദീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2019, 03:36 pm IST
in Kerala

കൊച്ചി: പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി വിശ്വകര്‍മ സമുദായത്തെയും ഹിന്ദുസമൂഹത്തെയും അവഹേളിച്ച് മാതൃഭൂമി ദിനപത്രം ലേഖനം പ്രസിദ്ധീകരിച്ചതില്‍ തെറ്റ് ആവര്‍ത്തിച്ച് ആലങ്കോട് ലീലാകൃഷ്ണന്റെ വിശദീകരണം. 

താനെഴുതിയ ലേഖനത്തെക്കുറിച്ച് തന്റേതല്ലാത്ത അഭിപ്രായം പ്രചരിപ്പിച്ച് തനിക്കും ‘മാതൃഭൂമി’ക്കുമെതിരെ ചിലര്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നാണ് ലീലാകൃഷ്ണന്‍ പറയുന്നത്. ‘ഇവര്‍ പുഴപോലെ ഒഴുകി മറഞ്ഞവര്‍’ എന്ന വിവാദ ലേഖനത്തിനെതിരെ വിശ്വകര്‍മ സംഘടനകളും ഹിന്ദു സംഘടനകളും വ്യക്തികളും കടുത്ത പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് സപ്തംബര്‍ 22-ലെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ലേഖകന്റെ വിശദീകരണമുള്ളത്.

പെരുന്തച്ചന്‍ ക്രിസ്ത്യാനിയാണെന്ന അഭിപ്രായം കേസരി ബാലകൃഷ്ണപിള്ളയുടേതാണെന്നും, അത് തന്റേതായി പ്രചരിപ്പിക്കുന്നത് ആക്ഷേപാര്‍ഹമെന്നുമാണ് ലീലാകൃഷ്ണന്റെ വിചിത്ര നിലപാട്. കേസരിയുടെ അബദ്ധ പ്രസ്താവം താന്‍ തന്നെയാണ് ലേഖനത്തില്‍ എടുത്തുചേര്‍ത്തതെന്ന കാര്യം ലീലാകൃഷ്ണന്‍ സൗകര്യപൂര്‍വം മറച്ചുപിടിക്കുന്നു. ഇനി താന്‍ എഴുതിക്കൊടുത്ത ലേഖനത്തില്‍ ഇത് മറ്റാരെങ്കിലും തിരുകിക്കയറ്റിയതാണെങ്കില്‍ അക്കാര്യം ലീലാകൃഷ്ണന്‍ തുറന്നുപറയണം. ഇതിനുള്ള ആര്‍ജവം കാണിക്കാതെ കേസരിയുടെ അഭിപ്രായമല്ല തന്റേതെന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് ലീലാകൃഷ്ണന്‍ ശ്രമിക്കുന്നത്. ലേഖനം വായിക്കുന്ന ഒരാള്‍ക്കും കേസരിയുടെ അഭിപ്രായത്തെ ലീലാകൃഷ്ണന്‍ ഖണ്ഡിക്കുന്നതായി തോന്നില്ല.

പന്തിരുകുലത്തിലെ പെരുന്തച്ചന്‍ ക്രിസ്ത്യാനിയും, അകവൂര്‍ ചാത്തനും പാക്കനാരും ശാക്തേയമതക്കാരും, വള്ളോന്‍ ബുദ്ധമതക്കാരനും, കാരയ്‌ക്കല്‍ മാത ജൈനമതക്കാരിയുമാെണന്ന കേസരി ബാലകൃഷ്ണപിള്ളയുടെ വികലമായ കണ്ടെത്തലുകളോട് അനുഭാവമുള്ളതുകൊണ്ടാണ് ലീലാകൃഷ്ണന്‍ ഇത് തന്റെ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയത്. ഹിന്ദുവിരുദ്ധ മനഃസ്ഥിതിയാണ് ഇതിനു കാരണം. ചരിത്രപണ്ഡിതനായി ആരും അംഗീകരിക്കുന്നയാളല്ല കേസരി. ഭ്രമകല്‍പ്പനകള്‍ പോലെയാണ് അദ്ദേഹത്തിന്റെ പല ചരിത്രസിദ്ധാന്തങ്ങളും. അവയിലൊന്ന് ബോധപൂര്‍വം തെരഞ്ഞെടുത്ത് ലേഖനത്തില്‍ ചേര്‍ത്തിട്ട് ആ കുറ്റം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്‌ക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് വിശ്വകര്‍മ സമുദായ സംഘടനകളുടെ നിലപാട്. 

തൊടുന്യായം പറഞ്ഞ് ലേഖകന്‍ വിശദീകരണം നടത്തിയാല്‍ പോരാ, ‘മാതൃഭൂമി’ മാപ്പുപറയുകയാണ് വേണ്ടതെന്ന് വിശ്വകര്‍മ സമുദായ കൂട്ടായ്‌മ സംസ്ഥാന രക്ഷാധികാരിയും വിവരാവകാശ പ്രവര്‍ത്തകനുമായ വി. രാജേന്ദ്രന്‍ ‘ജന്മഭൂമി’യോട് പ്രതികരിച്ചു. ഇതിന് തയാറല്ലെങ്കില്‍ ‘മാതൃഭൂമി’ക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്താനാണ് തീരുമാനം. ‘മാതൃഭൂമി’ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

Kerala

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

Kerala

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

Main Article

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

പുതിയ വാര്‍ത്തകള്‍

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

നിയമ നടപടികളും സാമ്പത്തിക അച്ചടക്കവും: സമ്പൂർണ്ണ രാശിഫലം (18 ജൂലൈ 2026) – AI ജ്യോതിഷം

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.