പാട്‌ന : മുന്‍ കാലങ്ങളില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ പൊളിച്ചടുക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ബീഹാറിലെ ജന്‍ ജാഗരണ്‍ സഭയില്‍ സംസാരിക്കവേയാണ് രാജ്‌നാഥ് സിങ് ഇത്തരത്തില്‍ പാക്കിസ്ഥാന് താക്കീത് ചെയ്തത്.
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എന്നത് രാജ്യത്തെ ബാധിച്ച ഒരു കാന്‍സര്‍ ആയിരുന്നു അതിനെ പൂര്‍ണമായും എടുത്തുമാറ്റിയതോടെ രാജ്യം രക്ഷപ്പെടുകയാണുണ്ടായത്. കശ്മീരില്‍ ഭീകരവാദം ഉയര്‍ന്നു വരാനുള്ള ഏറ്റവും വലിയ കാരണം ആര്‍ട്ടിക്കിള്‍ 370-ഉം, ആര്‍ട്ടിക്കിള്‍ 35 എയുമായിരുന്നു. പാക്കിസ്ഥാന്‍ ഈ നിയമത്തെ ദുരുപയോഗം ചെയ്ത് വരികയായിരുന്നു. അതിനാലാണ് പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പാക്കിസ്ഥാന്‍ ഇത്രയും അധികം പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
1965, 1964 കാലത്തെ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ പൊളിച്ചടുക്കുമെന്ന് രാജ്ംനാഥ് സിങ് അറിയിച്ചു. പാകിസ്ഥാന്‍ മണ്ണില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ആ രാജ്യത്തെ തന്നെ കൂടുതല്‍ നശിപ്പിക്കുകയാണ്. പാക് പിന്തുണയോടെ നടന്നിരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ കശ്മീരിനെ നശിപ്പിക്കുകയാണ് ഉണ്ടായത്. എന്നാല്‍ കശ്മീര്‍ ഇപ്പോള്‍ പൂര്‍ണമായും ശാന്തതയിലാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
















