വര്‍ക്കല: ശ്രീനാരായണഗുരുവിന്റെ 92-ാമത് മഹാസമാധി ദിനാചരണം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നാളെ ശിവഗിരിയില്‍ നടക്കും. രാവിലെ 5 മുതല്‍ വിശേഷാല്‍പൂജ, ഗുരുദേവകൃതികളുടെ പാരായണം, ജപം, ധ്യാനം. 9.30 ന് മഹാസമാധി സമ്മേളനം കേന്ദ്രമന്ത്രി ആര്‍.കെ. സിങ് ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനാകും. കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയാകും. ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, അടൂര്‍ പ്രകാശ് എംപി, വി.ജോയി എംഎല്‍എ, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ് എന്നിവര്‍ പങ്കെടുക്കും.
11 മുതല്‍ സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണം. 3.30 ന് മഹാസമാധിയില്‍ കലശപൂജാഭിഷേകവും സമൂഹാര്‍ച്ചനയും മഹാസമാധിപൂജയും നടക്കും.
















