Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മുംബൈ വ്യവസായിയുടെ ആരോപണം: കിയാലില്‍ ഓഹരി വാഗ്ദാനം ചെയ്ത് മാണി സി. കാപ്പന്‍ കോടികള്‍ തട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2019, 04:34 pm IST
in Local News

കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ(കിയാല്‍) ഓഹരി വാഗ്ദാനം ചെയ്ത് എന്‍സിപി നേതാവും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ മാണി സി. കാപ്പന്‍ കോടികള്‍ തട്ടിയതായി ആരോപണം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേനോന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ ദിനേശ് മേനോനാണ് മാണി സി. കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് രംഗത്ത് വന്നത്. 

 വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലാത്താണ് മാണി സി. കാപ്പനെ പരിചയപ്പെടുന്നതെന്ന് ദിനേശ് മേനോന്‍ പറയുന്നു. അന്ന് കിയാലിന്റെ ഓഹരി വാഗ്്ദാനം ചെയ്ത് കാപ്പന്‍ തന്റെ മകനില്‍ നിന്നും മൂന്ന് കോടി രൂപയും തന്റെ പക്കല്‍ നിന്ന് 50 ലക്ഷം രൂപയും വാങ്ങി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച നിക്ഷേപക സമ്മേളനത്തില്‍ തന്നെ പങ്കെടുപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതെക്കുറിച്ച് വിവരമൊന്നും കിട്ടാതെയായി. മാണി സി. കാപ്പനെ ബന്ധപ്പെട്ടെങ്കിലും കിയാലിന്റെ ഓഹരി പങ്കാളിത്തം തങ്ങളുടെ ഗ്രൂപ്പിന് നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

പണം തിരികെ ചോദിച്ചെങ്കിലും അത് പല വഴിക്ക് ചെലവായെന്നായിരുന്നു മറുപടി. നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 25 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയത്. സിബിഐക്ക് പരാതി നല്‍കിയതോടെ 3.25 കോടി രൂപയുടെ നാല് ചെക്കും കുമരകത്തെ അദ്ദേഹത്തിന്റെ സ്ഥലം ഈടായും നല്‍കി. എന്നാല്‍ നാല് ചെക്കുകളും മടങ്ങി. മുംബൈ ബോറിവില്‍ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. എന്നാല്‍ ഈ സ്ഥലമുപയോഗിച്ച് കാപ്പന്‍ 75 ലക്ഷം രൂപയുടെ മൂന്ന് ലോണുകള്‍ എടുത്തതായാണ് അറിഞ്ഞത്. ഇതോടെ ആ വഴിയും അടയുകയായിരുന്നുവെന്ന് ദിനേശ് പറഞ്ഞു. 

ഈ സംഭവത്തില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇപ്പോഴും കേസുണ്ട്. പണം തിരികെ ലഭിക്കുന്നതിന് എന്‍സിപി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. മാണി സി. കാപ്പന്‍ പാര്‍ട്ടിയുടെ ട്രഷറര്‍ ആണെന്നും അദ്ദേഹം ഏത് തരത്തില്‍ ഫണ്ട് കൊണ്ടുവരുന്നെന്നും പാര്‍ട്ടി അന്വേഷിക്കാറില്ലെന്നുമായിരുന്നു പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്ററുടെ മറുപടി. നിലവില്‍ അഞ്ച് കേസുകള്‍ മാണി സി. കാപ്പനെതിരെ ഈ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുണ്ട്. പണം ലഭിക്കുമെന്ന് പ്രതീക്ഷ കൊണ്ടാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത്. എന്നാല്‍ അത് ഉടനെ നടക്കില്ലെന്ന് ബോധ്യമായതോടെയാണ് ഇപ്പോള്‍ പറയേണ്ടി വന്നതെന്നും ദിനേശ് മേനോന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.