Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാവിയണിയുന്ന തൊഴില്‍ മേഖല

ആര്‍. രഘുരാജ്byആര്‍. രഘുരാജ്
Sep 17, 2019, 02:19 am IST
inVicharam

ലെനിന്റെ കമ്മ്യൂണിസ്റ്റ് റഷ്യയുടെ കാലഘട്ടം. കമ്മ്യൂണിസ്റ്റ് നേതാവ് ട്രോട്‌സ്‌കി അന്നൊരിക്കല്‍ ലെനിനോട് ചോദിച്ചു, ലോകത്തെവിടെയെങ്കിലും തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന് സമാനമായ തൊഴിലാളി പ്രസ്ഥാനം രൂപം കൊള്ളുന്നുണ്ടോയെന്ന്. ലെനിന്‍ കൊടുത്ത മറുപടി ഇങ്ങനെ: ‘ഇന്ത്യയിലെ ബോംബെയില്‍ രൂപം കൊള്ളുന്ന ‘ചെങ്കൊടിയേന്തിയ’ തൊഴിലാളി പ്രസ്ഥാനത്തില്‍ എനിക്ക് പ്രതീക്ഷയുണ്ട്.’ 

എന്നാല്‍ ഇന്ന് ഇന്ത്യാമഹാരാജ്യത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ നായകത്വം ‘ചെങ്കൊടി’യ്‌ക്കല്ല, കാവിക്കൊടിക്കാണ്. ചെങ്കൊടി’ ഏന്തേണ്ടിയിരുന്ന ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തെകൊണ്ട് കാവിക്കൊടി പിടിപ്പിച്ചതാണ് ഭാരതീയ മസ്ദൂര്‍ സംഘം രാജ്യത്ത് കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം. ഒരുകാലത്ത്, രാജ്യദ്രോഹികള്‍ക്കും അഞ്ചാംപത്തികള്‍ക്കും കൂട്ടുപോകുന്നവരായിരുന്നു ഇന്ത്യന്‍ തൊഴിലാളി സംഘടനകള്‍. 1962ല്‍ ചൈന ഭാരതത്തെ ആക്രമിച്ചപ്പോള്‍ ‘ഹിമാലയം കടന്ന് മാവോയുടെ ചെമ്പടയെത്തുമെന്ന്’ ഉദ്‌ഘോഷിച്ച് ജാഥ നടത്തിയതാണ് ഇവിടുത്തെ തൊഴിലാളി സംഘടനകളുടെ പാരമ്പര്യം. അന്ന് കേരളത്തിലും ചൈനയ്‌ക്ക് ‘ജയ്’ വിളിച്ച് കമ്മ്യൂണിസ്റ്റ് തൊഴിലാളിസംഘടന ജാഥകള്‍ നടത്തി. അങ്ങനെയാണ് നമ്മുടെ കൊച്ചുകേരളത്തിലും ‘ചൈന ജംഗ്ഷനുകള്‍’ ഉണ്ടായത്. ഹിമാചല്‍ പ്രദേശിലെ സിംലയില്‍ അന്ന് കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകളായിരുന്നു ശക്തം. സിംലയില്‍ അവര്‍ ഇന്ത്യയുടെ സൈനികര്‍ക്കുള്ള സപ്ലൈലൈന്‍ തടഞ്ഞുവെച്ചു. ഇന്ന് കേന്ദ്രഗവണ്‍മെന്റിന് ദേശതാല്‍പ്പര്യത്തിനായുള്ള തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകാന്‍ കഴിയുന്നത് ബിഎംഎസ്സ് ഒന്നാം സ്ഥാനത്തായതുകൊണ്ട് മാത്രമാണ്.

സര്‍ക്കാരുകളില്‍നിന്ന് ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും ബിഎംഎസ്സ് തയ്യാറായിട്ടില്ല. സര്‍ക്കാരുകളോടുള്ള സമീപനം ഠേംഗ്ഡിജി 2001ലെ ദല്‍ഹി റാലിയില്‍ പ്രഖ്യാപിച്ചത് തന്നെയാണ്. ‘സുഹൃത്തുക്കള്‍ ഭരണത്തിലുണ്ടെന്നത് അവരുടെ തെറ്റായ നയങ്ങളെ എതിര്‍ക്കാന്‍ തടസ്സമല്ല’ എന്നതായിരുന്നു ആ പ്രഖ്യാപനം. അതുകൊണ്ടുതന്നെ രാജ്യത്തെ തൊഴില്‍നിയമങ്ങള്‍ മാറ്റിമറിക്കാനുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ എതിര്‍ക്കുകയും, കേന്ദ്രസര്‍ക്കാരിന്റെ പുതിയ വേജസ് ബില്ലില്‍ വേണ്ടതായ ജാഗ്രത പാലിക്കുകയും ചെയ്തു. പ്രസ്തുത ബില്ലിന്റെ ആരംഭദിശയിലുണ്ടായിരുന്ന എല്ലാ പോരായ്‌മകളെയും ബിഎംഎസ്സ് സമയാസമയങ്ങളില്‍ത്തന്നെ ത്രികക്ഷിചര്‍ച്ചകളില്‍ എതിര്‍ത്ത് തോല്‍പ്പിച്ചാണ് ഇപ്പോഴുള്ള രൂപത്തില്‍ ‘വേജസ് ബില്‍’ നിയമമാക്കി മാറ്റിയത്. 

 ‘പല്ലും നഖവുമില്ലാത്തതാണ്’ ഇന്ത്യന്‍ തൊഴില്‍നിയമങ്ങള്‍ എന്ന അപഖ്യാതിയെ പുതിയ ബില്‍ മാറ്റിയിരിക്കുന്നു. തൊഴിലാളിക്കും തൊഴിലാളി സംഘടനയ്‌ക്കും തൊഴില്‍ ഉടമയ്‌ക്കെതിരെ ക്രിമിനല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള അധികാരം ലഭിച്ചുവെന്നതാണ് പുതിയ വേജസ് ബില്ലിന്റെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്തെ എല്ലാത്തരം തൊഴില്‍ വിഭാഗങ്ങള്‍ക്കും മിനിമം വേതനം, ഉറപ്പാക്കുന്നുണ്ട് പുതിയ വേജസ് ബില്‍. ഇക്കാര്യത്തില്‍ ചരിത്രപരമായ കര്‍ത്തവ്യം ബിഎംഎസ്സ് നിര്‍വ്വഹിച്ചു. ഈ ചരിത്രപരമായ നിമിഷത്തിലാണ് ഈ വര്‍ഷത്തെ ദേശീയ തൊഴിലാളിദിനം കടന്നുവരുന്നത്. 

 കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകള്‍ ഉഴുതുമറിച്ചിട്ട കേരളത്തില്‍ ‘കാവിക്കൊടി’യുമായി എത്തിയ ബിഎംഎസ്സിനെ കാത്തിരുന്നത് അതിശക്തമായ എതിര്‍പ്പുകളായിരുന്നു. ചുമട്ടുതൊഴിലാളിയാകാനും, കര്‍ഷകത്തൊഴിലാളിയാകാനും, ചെത്തുതൊഴിലാളിയാകാനും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘തിട്ടൂരം’ വേണ്ട കാലഘട്ടം. സ്വതന്ത്രമായി പണിയെടുക്കാനുള്ള അവകാശത്തിനായി ബിഎംഎസ്സ് പോരാടി. മാര്‍ക്‌സിസ്റ്റ് മാടമ്പിതരത്തിനെതിരെ നിറനെഞ്ച് കാട്ടേണ്ടിവന്നു. ഗ്രാമങ്ങളിലും, നഗരപ്രാന്തങ്ങളിലും കാവികൊടി ഉയര്‍ത്തിക്കെട്ടാന്‍ അനവധി ജീവനുകള്‍ ബലിയര്‍പ്പിക്കേണ്ടിവന്നു.

 ഇന്ന് കേരളത്തിന്റെ തൊഴിലാളിരംഗത്ത് ബിഎംഎസ്സ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഒന്നാംസ്ഥാനം വഹിക്കുന്ന കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനയെ പല മേഖലയില്‍ പിന്നിലാക്കിയിട്ടുണ്ട്. കേരളത്തിലെ ’14’ റവന്യൂ ജില്ലകളില്‍ പതിനായിരത്തില്‍ കൂടുതല്‍ യൂണിറ്റുകളിലായി 6 ലക്ഷത്തോളം പ്രവര്‍ത്തകരുമായി അജയ്യമായ തൊഴിലാളി സംഘടനാശേഷി രൂപപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ സര്‍വ്വീസ്, പൊതുമേഖലാരംഗത്തും ബിഎംഎസ്സ് പ്രവര്‍ത്തനം വളരെയേറെ മുന്നേറി. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയിലെ എല്ലാ ഡിപ്പോകളിലും ബിഎംഎസ്സ് പ്രവര്‍ത്തനം എത്തി. സ്ഥിരമായി ശമ്പളവും പെന്‍ഷനും മുടങ്ങുന്ന കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ബിഎംഎസ്സ് വിജയിച്ചു. സര്‍വ്വീസ് രംഗത്തെപ്പറ്റി പറയുമ്പോള്‍ കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം, പത്തനംതിട്ട, മണ്ഡലങ്ങളിലെ പോസ്റ്റല്‍ ബാലറ്റിന്റെ എണ്ണത്തെക്കുറിച്ച് ‘കാവിക്കാര്‍ നമ്മളെ പിന്തള്ളി ഒന്നാമതെത്തിയിരിക്കുന്നു’ എന്ന് കേരളത്തിലെ തൊഴില്‍ മന്ത്രിക്ക് പരസ്യമായി പറയേണ്ടിവന്നു എന്നത് ആ മേഖലയിലെ നമ്മുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.

കേരളത്തിലെ എല്ലാ തൊഴില്‍ മേഖലയിലും ബിഎംഎസ്സ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. എല്ലാ സര്‍ക്കാര്‍കമ്മിറ്റികളിലും വ്യവസായബന്ധ സമിതികളിലും ക്ഷേമനിധി ബോര്‍ഡുകളിലും ബിഎംഎസ്സ് ഇന്ന് അംഗമാണ്. വിവിധ തൊഴില്‍ മേഖലകളിലെ വേതന വര്‍ദ്ധനവില്‍ ബിഎംഎസ്സ് ഇന്ന് നിര്‍ണ്ണായകസ്ഥാനമാണ് സംസ്ഥാനത്ത് വഹിക്കുന്നത്. മറ്റ് തൊഴിലാളി സംഘടനകളില്‍നിന്ന് വ്യത്യസ്ഥമായി പ്രവര്‍ത്തനം തൊഴിലാളി കുടുംബങ്ങളിലേക്ക് എത്തുന്ന ശൈലിക്ക് കേരളത്തില്‍ ബിഎംഎസ്സ് പ്രാധാന്യം നല്‍കുന്നു.

കഴിഞ്ഞ ജൂലൈ മാസത്തില്‍ നടന്ന ബിഎംഎസ്സ് സ്ഥാപന ദിനാഘോഷപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ആകമാനം പതിനായിരത്തില്‍ കൂടുതല്‍ കുടുംബസംഗമങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരുന്ന സംഗമങ്ങളില്‍ തൊഴിലാളികളുടെ മക്കളില്‍ ഉന്നതവിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങുകള്‍ ഗ്രാമങ്ങളില്‍ ഒന്നാകെ നടപ്പിലാക്കാന്‍ ബിഎംഎസ്സിന് കഴിഞ്ഞിരിക്കുന്നു. അഞ്ഞൂറോളം വ്യത്യസ്ത തൊഴില്‍മേഖലകളെ പ്രതിനിധികരിക്കുന്ന യൂണിയനുകള്‍ കേരളത്തിലെ ബിഎംഎസ്സ് സംസ്ഥാന കമ്മിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ തൊഴിലാളി പ്രവര്‍ത്തനത്തില്‍ ഏത് തൊഴിലാളിക്കും, അവന്റെ കുടുംബാംഗത്തിനും കടന്നുവരാനും, വിശ്രമിക്കാനുമുള്ള ഓഫീസ് ബിഎംഎസ്സ് ലക്ഷ്യമായിരുന്നു. ഇന്ന് സംസ്ഥാനത്തെ ’14’ ജില്ലകളിലും ’24’ മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ്സുകള്‍ ബിഎംഎസ്സ് സജ്ജമാക്കിയിരിക്കുന്നു.

തങ്ങളുടെ ചികിത്സാ ആവശ്യത്തിനും, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റുമായി എത്തുന്ന തൊഴിലാളി കുടുംബങ്ങളെ താമസിപ്പിക്കാന്‍ കഴിയുന്ന ബിഎംഎസ്സ് ഓഫീസ്സുകള്‍ ഇന്ന് കേരളത്തിലെ വിവിധ നഗരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ‘മെട്രോ’ നഗരമായ കൊച്ചിയില്‍ തൊഴിലാളി പ്രവര്‍ത്തകരെ പരിശീലിപ്പിക്കാനും, വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചി നഗരത്തിലെത്തുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനുമായ തൊഴിലാളി പഠന-പരിശീലനകേന്ദ്രം ഉന്നതനിലവാരത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഏക തൊഴിലാളിസംഘടന ‘ബിഎംഎസ്സ്’ മാത്രമാണ്. ബിഎംഎസ്സ് സ്ഥാപകന്‍ സ്വര്‍ഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ജന്മശതാബ്ദി 2019 നവംബര്‍ മുതല്‍ ദേശവ്യാപകമായി ആഘോഷിക്കപ്പെടുകയാണ്. കേരളത്തിലേക്ക് ആര്‍എസ്സ്എസ്സിനെ എത്തിച്ച ഭഗീരഥന്‍ കൂടിയാണ് ദത്തോപാന്ത് ഠേംഗ്ഡിജി എന്നത് അദ്ദേഹത്തിന്റെ ജന്മശതാബ്ദി പ്രവര്‍ത്തനത്തില്‍ കേരളത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ജന്മശതാബ്ദി വര്‍ഷത്തില്‍ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും തൊഴിലാളി പ്രവര്‍ത്തനകേന്ദ്രം ദേശീയതൊഴിലാളി പ്രസ്ഥാനത്തിന്റേതായിരിക്കണമെന്നാണ് കേരളത്തില്‍ ബിഎം.എസ്സ് ലക്ഷ്യംവെയ്‌ക്കുന്നത്. ഏത് തൊഴിലാളിക്കും കടന്നുവരാനും, അവന്റെ അവകാശങ്ങള്‍ ഉന്നയിക്കാനമുള്ള തൊഴിലാളികേന്ദ്രങ്ങള്‍ കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലും നഗരപ്രാന്തങ്ങളിലും സജ്ജമാക്കുകയെന്ന മഹാദൗത്യത്തിന് തൊഴിലാളി പ്രവര്‍ത്തകര്‍ക്ക് ഈ ദേശീയതൊഴിലാളിദിനം-വിശ്വകര്‍മ്മജയന്തി കൂടുതല്‍ ഉത്തേജനകമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.