Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിദ്യാര്‍ഥികള്‍ ബ്രഹ്മചാരികളാകട്ടെ…

ആചാര്യശ്രീ രാജേഷ്byആചാര്യശ്രീ രാജേഷ്
Sep 16, 2019, 03:00 am IST
inSamskriti

ബ്രഹ്മചര്യമെന്നത് ഭാരതത്തിന്റെ പ്രാചീന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആത്മാവായിരുന്നു.  ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തില്‍ ബ്രഹ്മചര്യത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മാത്രമല്ല,   ‘ബ്രഹ്മചര്യം’ എന്ന വാക്കുതന്നെ ഇന്നേറെ തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയിലാണുള്ളത്.  ബ്രഹ്മചാരിയാകുക എന്നാല്‍ കല്യാണം കഴിക്കാതിരിക്കലാണ് എന്ന് കരുതുന്നവര്‍ ഒട്ടനവധിയാണ്. എന്നാല്‍ ബ്രഹ്മചര്യവ്രതം വിവാഹം ചെയ്ത് കുടുംബജീവിതം പുലര്‍ത്തുന്ന ഗൃഹസ്ഥനും ഒഴിച്ചുകൂടാനാകാത്തതാണെന്നാണ് വേദാദി ശാസ്ത്രങ്ങള്‍ പറയുന്നത്. ഏകപത്‌നീവ്രതക്കാരായ ശ്രീരാമനും ശ്രീകൃഷ്ണനും ഋഷിമാരില്‍ ഒട്ടുമിക്കവരും  ഗൃഹസ്ഥരായിരുന്നുകൊണ്ടുതന്നെ ബ്രഹ്മചര്യവ്രതത്തെ പാലിച്ചവരാണ്. വാസ്തവത്തില്‍ നാല് ആശ്രമങ്ങള്‍ക്കും ഒഴിച്ചുകൂടാനാകാത്തതാണ് ബ്രഹ്മചര്യവ്രതം. എന്നാല്‍ ബ്രഹ്മചര്യവ്രതം സര്‍വപ്രാധാന്യത്തോടെ കടന്നുവരുന്നതിനാല്‍ ചതുരാശ്രമങ്ങളില്‍ ആദ്യത്തേതിന് ‘ബ്രഹ്മചര്യാശ്രമം’ എന്നുതന്നെ പേര് വന്നു. 

എന്താണീ ബ്രഹ്മചര്യം എന്ന്  യോഗദര്‍ശനത്തിന്റെ പ്രാചീന വ്യാഖ്യാനമായ ഭോജവൃത്തിയില്‍ നിര്‍വചിക്കുന്നുണ്ട്. ‘വീര്യനിരോധോ ഹി ബ്രഹ്മചര്യമ്’ – വീര്യത്തിന്റെ പുറത്തുപോകലിനെ തടഞ്ഞ് സ്വശരീരത്തില്‍ സംരക്ഷിച്ചു നിര്‍ത്തുന്നതാണ് ബ്രഹ്മചര്യം. സന്താനോല്പാദനം സാധ്യമാക്കുന്ന ധാതുവായ ‘വീര്യം’ കൗമാരകാലത്ത് തീര്‍ത്തും അനാവശ്യമായ  കാമോദ്ദീപനങ്ങളാല്‍ ക്ഷയിച്ചുപോകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതിനായി കാമോദ്ദീപനങ്ങളിലേക്ക് വഴിവെക്കുന്ന എല്ലാ പ്രവൃത്തികളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ് ചെയ്യേണ്ടത്. കുമാരീ – കുമാരന്മാര്‍ക്കിടയില്‍ സംഭവിക്കാവുന്ന പ്രണയം മുതല്‍ കാമോദ്ദീപനത്തിന് കാരണമായേക്കാവുന്ന  കാഴ്ചകളും ചിന്തകളും ഇടപഴകലും വരെ ഒഴിവാക്കേണ്ടതാണ്. രജോഗുണപ്രധാനമായ  (മദ്യമാംസാദികളും, മറ്റ് തീക്ഷ്ണസ്വഭാവത്തോടുകൂടിയതുമായ) ആഹാരത്തിന്റെ വര്‍ജനവും ബ്രഹ്മചര്യപാലനത്തിന് അത്യന്താപേക്ഷിതമാണ്.

ഇപ്രകാരം വീര്യസംരക്ഷണം ചെയ്യുന്നതുകൊണ്ട് ആരോഗ്യവും ആയുസ്സും വര്‍ധിക്കുമെന്ന് ആയുര്‍വേദം ഉദ്‌ഘോഷിക്കുന്നു. ഇത് എല്ലാ മനുഷ്യര്‍ക്കും ബാധകമാണ്. എന്നാല്‍ ബ്രഹ്മചര്യ വ്രതപാലനംകൊണ്ട്  വിദ്യാര്‍ഥി ജീവിതത്തിന് വിശേഷിച്ച് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നാണിനി ചിന്തിക്കുന്നത്. ഇന്ന് കുട്ടികളുടെ ശ്രദ്ധ  പഠനത്തില്‍നിന്നും വഴി തെറ്റിപ്പോകാനും അതുവഴി ഭാവിജീവിതംപോലും  നിറംമങ്ങിപ്പോകുവാനുമുള്ള  കാരണങ്ങളിലൊന്ന്  കൗമാരകാലത്തെ ഇത്തരം ചാപല്യങ്ങളാണ്. അവയെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ബ്രഹ്മചര്യവ്രതംകൊണ്ട് സാധിക്കുമെന്നത് സുവ്യക്തമാണല്ലോ. എന്നാല്‍ ഇതിനുമപ്പുറം ബ്രഹ്മചര്യവ്രതത്തിന് അദൃഷ്ടഫലങ്ങളുണ്ടെന്നാണ് വേദാദിശാസ്ത്രങ്ങള്‍ പറയുന്നത്. 

അഥര്‍വവേദത്തിലെ ഒരു മന്ത്രം കാണുക:

ഓം യേനേന്ദ്രായ സമഭരഃ 

പയാംസ്യുത്തമേന 

ബ്രഹ്മണാ ജാതവേദഃ.

തേന ത്വമഗ്‌ന ഇഹ വര്ധയേമം സജാതാനാം ശ്രൈഷ്ഠ്യ ആ ധേഹ്യേനമ്.

(അഥര്‍വവേദം 1.9.3)

പദം പിരിച്ചുള്ള അര്‍ഥം:

(ജാതവേദഃ=) സര്‍വജ്ഞനായ പ്രഭോ, (യേന=) യാതൊരു (ഉത്തമേന=) ഉത്തമമായ (ബ്രഹ്മണാ=) ജ്ഞാനത്താലാണോ (ഇന്ദ്രായ=) ജിതേന്ദ്രിയനായ അഥവാ ബ്രഹ്മചര്യപ്രതിഷ്ഠനേടിയ ഒരുവനായിക്കൊണ്ട് (പയാംസി സമഭര=) വീര്യശക്തികളെ  പൂരിതമാക്കുന്നത്, (തേന=) ആ ജ്ഞാനത്താല്‍ (അഗ്‌നേ=) അല്ലയോ ജ്ഞാനപ്രകാശകനായ പ്രഭോ, (ത്വം=) അവിടുന്ന് (ഇഹ=) ഈ ലോകത്ത് (ഇമം=) ഇവനെ (വര്ധയ=) ഉന്നതനാക്കിയാലും. (ഏനം=) ഇവനെ (സജാതാനാം=) സമപ്രായക്കാരില്‍വെച്ച്  (ശ്രേഷ്ഠ്യേ=) ശ്രേഷ്ഠസ്ഥാനത്ത് (ആധേഹി=) സ്ഥാപിച്ചാലും.

 യോഗദര്‍ശനം പഠിക്കാത്തവര്‍ക്ക് ഈ മന്ത്രത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ പ്രയാസമാണ്.

ബ്രഹ്മചര്യത്തിന്റെ പ്രയോജനമെന്തെന്ന് പതഞ്ജലിമുനി യോഗദര്‍ശനത്തില്‍  പറയുന്നുണ്ട്. ‘ബ്രഹ്മചര്യപ്രതിഷ്ഠായാം വീര്യലാഭഃ'(2.38)  ‘ബ്രഹ്മചര്യത്തില്‍ നിലയുറച്ച യോഗിയില്‍ വീര്യലാഭം ഉണ്ടാകുന്നു.’ഈ സൂത്രത്തിന് വ്യാസമുനി രചിച്ച ഭാഷ്യം  ശ്രദ്ധേയമാണ്. കാണുക: 

‘യസ്യ ലാഭാദപ്രതിഘാന്‍ ഗുണാനുത്കര്ഷയതി, സിദ്ധശ്ച വിനയേഷു ജ്ഞാനമാധാതും സമര്ഥോ ഭവതീതി.’

അര്‍ഥം: യാതൊന്നിന്റെ പ്രാപ്തിയാലാണോ യോഗി യോഗവിഘ്‌നം വരുത്താത്ത ഗുണങ്ങളെ അഥവാ  വിശേഷശക്തികളെ വര്‍ധിപ്പിക്കുന്നത്, അപ്രകാരം സിദ്ധി നേടിക്കൊണ്ട്,  വിനയാന്വിതരായ ശിഷ്യരില്‍ ജ്ഞാനത്തെ സ്ഥാപിക്കാനും അവന്‍ സമര്‍ഥനാകുന്നു.

അതായത് ബ്രഹ്മചര്യപ്രതിഷ്ഠയിലൂടെ യോഗിക്ക് സ്വന്തം ശക്തികളെ വര്‍ദ്ധിപ്പിക്കാനാകുന്നു എന്ന് മാത്രമല്ല, വിനയാന്വിതനായ ശിഷ്യനില്‍ താന്‍ നേടിയെടുത്ത, അനുഭവത്തിലൂന്നിയ  ഉത്തമജ്ഞാനത്തെ അതേപടി പകര്‍ന്നു നല്‍കാനും കഴിയും. ഇവിടെ ‘ബുദ്ധിമാനായ’ ശിഷ്യന്‍ എന്നല്ല ‘വിനയാന്വിതനായ’ ശിഷ്യന്‍ എന്നാണ് വ്യാസമുനി എഴുതിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. കാരണം ‘ഇന്ദ്രിയജയസ്യ മൂലം വിനയഃ’ (ചാണക്യസൂത്രം 5)  ബ്രഹ്മചര്യത്തിന്റെ അടിസ്ഥാനമിരിക്കുന്നത് വിനയത്തിലാണെന്നാണ് ആര്‍ഷമതം. വിനയമുള്ളവനേ ബ്രഹ്മചര്യം പാലിക്കാനാകൂ. 

                                                                                                                                         (തുടരും)

                                                                                                                                     0495 2724700

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.