Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കോണ്‍ഗ്രസ്സും സിപിഎമ്മും പ്രാദേശിക പാര്‍ട്ടികളോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2019, 03:00 am IST
inEditorial

നരേന്ദ്രമോദിയും അമിത് ഷായും ബിജെപിയും എന്തുപറഞ്ഞാലും അത് വിവാദത്തിലാക്കുക. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അവരുടെ തണലില്‍ കഴിയുന്നവരുടെയും രീതി അതായിരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മാതൃഭാഷയ്‌ക്ക് പുറമെ ഇന്ത്യക്കാരെല്ലാം രാഷ്‌ട്രഭാഷയായ ഹിന്ദി കൂടി പഠിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതാണ് ഇപ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന മട്ടില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും പറയുന്നത്. ഒരു രാജ്യം ഒരു ഭാഷ എന്ന അജണ്ട നടപ്പിലാക്കി രാജ്യത്തിന്റെ ഫെഡറല്‍ സമ്പ്രദായം തകര്‍ക്കുന്നേ എന്നാണ് ഇരു പാര്‍ട്ടികളും ആക്ഷേപിച്ചിരിക്കുന്നത്. എക്കാലവും ഹിന്ദി വിരുദ്ധ നിലപാടെടുക്കുന്ന തമിഴ് രാഷ്‌ട്രീയക്കാരെ കടത്തിവെട്ടാനാണ് ഇവരുടെ നീക്കം. 130 കോടി ജനങ്ങളില്‍ പകുതിയിലധികം പേരുടെ ഭാഷയാണ് ഹിന്ദി. ഹിന്ദിയെ ദേശീയഭാഷയായി അംഗീകരിച്ചത് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമല്ല. നരേന്ദ്രമോദിയുടെയോ അമിത്ഷായുടെയോ മാതൃഭാഷയുമല്ല ഹിന്ദി. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ രാഷ്‌ട്രഭാഷയ്‌ക്ക് കഴിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അഭിപ്രായപ്പെടുന്നത് സ്വാഭാവികമല്ലെ. രാഷ്‌ട്രത്തിന് ഒരു ഭാഷ വേണമെന്നും അത് ഹിന്ദിയാവട്ടെ എന്ന് പറഞ്ഞത് മഹാത്മജിയാണ്. 

ഇന്ത്യ അനേകം ഭാഷകളുടെ രാജ്യമാണെന്നും എല്ലാ ഭാഷകള്‍ക്കും അതിന്റെതായ സവിശേഷതകളുണ്ടെന്നും പറഞ്ഞതിനൊപ്പമാണ് ഹിന്ദിയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടിയത്. 22 ഭാഷകളുണ്ടെങ്കിലും ഹിന്ദിയെപ്പോലെ സ്വീകാര്യത മറ്റേതെങ്കിലും ഭാഷകള്‍ക്കില്ലെന്നത് വസ്തുതയല്ലെ. അതുകൊണ്ടല്ലെ രാഷ്‌ട്രഭാഷയായി അംഗീകരിച്ചത്. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ അംഗീകരിച്ച രാഷ്‌ട്രഭാഷയ്‌ക്കെതിരെ കോണ്‍ഗ്രസ് തന്നെ കലാപത്തിന് ഒരുക്കം നടത്തുന്നത് വിരോധാഭാസമാണ്. രാജ്യത്ത് ത്രിഭാഷ പദ്ധതിക്ക് വേണ്ടിയുള്ള ശ്രമം ശക്തമായി തുടങ്ങിയത് നെഹ്‌റുവിന്റെ കാലത്താണ് നെഹ്‌റുവിന്റെ മകള്‍ ഇന്ദിര പ്രധാനമന്ത്രിയായിരിക്കെ 1968ലാണ് ത്രിഭാഷാ പദ്ധതി അംഗീകരിച്ചത്. മാതൃഭാഷയ്‌ക്ക് പുറമെ ഹിന്ദിയും ഇംഗ്ലീഷും പഠിക്കുക എന്നതാണത്. വിദേശ ഭാഷയായ ഇംഗ്ലീഷ് പഠിക്കുന്നതിന് ഒരു എതിര്‍പ്പുമില്ല. എന്നാല്‍ രാഷ്‌ട്രഭാഷകൂടി പഠിച്ചുകൂടേ എന്നു ചോദിച്ചുപോയാല്‍ അത് അപകടകരം എന്ന വാദം ഉയര്‍ത്തുന്നതാണ് വിചിത്രം.

ഹിന്ദി മാതൃഭാഷയായിട്ടുള്ള സ്ഥലങ്ങളില്‍ (ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍) ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റൊരു പ്രാദേശിക ഭാഷകൂടി പഠിപ്പിക്കണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികളുടെ പഠനഭാരം സമീകരിക്കുക, ദേശീയോദ്ഗ്രഥനത്തിന് ഇത്തരത്തിലുള്ള പഠനം സഹായകമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലുള്ളത്. രാഷ്‌ട്രഭാഷ എന്ന നിലയില്‍ ഹിന്ദി സാര്‍വത്രികമായും സഫലമായും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡോ. സമ്പൂര്‍ണാനന്ദ് അധ്യക്ഷനായിരുന്ന വൈകാരികോദ്ഗ്രഥന സമിതിയാണ് ഈ പദ്ധതി ശുപാര്‍ശ ചെയ്തത്. 

പ്രാഥമിക വിദ്യാഭ്യാസത്തില്‍ പ്രാദേശിക ഭാഷതന്നെ അധ്യയന മാധ്യമം ആയിരിക്കണമെന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. ഇംഗ്ലീഷിന്റെ സ്ഥാനത്ത് മറ്റൊരു യൂറോപ്യന്‍ ഭാഷ ഉപഭാഷയാകുന്നതും കമ്മിറ്റി സ്വാഗതം ചെയ്തു. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ക്ക് വേണ്ടത്ര അംഗീകാരമോ പരിഗണനയോ ലഭിച്ചിരുന്നില്ല. വിദേശഭാഷയും അധികാരവര്‍ഗഭാഷയുമായിരുന്ന ഇംഗ്ലീഷിനായിരുന്നു ഇവിടെ പ്രാമുഖ്യം. എന്നാല്‍, സ്വാതന്ത്ര്യാനന്തരം പ്രാദേശിക ഭാഷോന്നമനത്തിനായി എല്ലാ ജനവിഭാഗങ്ങളും ഒത്തൊരുമയോടെ പ്രയത്‌നിച്ചതിന്റെ ഫലമായാണ് ഭരണഘടന അംഗീകരിച്ച ഒരു ഭാഷാനയം നിലവില്‍വന്നത്. അതനുസരിച്ച് ഓരോ സംസ്ഥാനത്തിലെയും ഭൂരിപക്ഷ ഭാഷ അവിടത്തെ മാതൃഭാഷയും, ഇന്ത്യയില്‍ ഏറ്റവും അധികം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദി ദേശീയ ഭാഷയും ഇംഗ്ലീഷ് ബന്ധഭാഷയുമായിരിക്കുമെന്ന നിയമം വന്നു. അതോടൊപ്പംതന്നെ ഹിന്ദി പ്രചാരത്തിലില്ലാത്ത പ്രദേശങ്ങളില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കാനും തീരുമാനിച്ചു. ഇതനുസരിച്ചാണ് ഇന്ത്യയിലെ വിദ്യാലയങ്ങളില്‍ മാതൃഭാഷയും ഹിന്ദിയും ഇംഗ്ലീഷും ചേര്‍ന്ന ഒരു ത്രിഭാഷാപദ്ധതി പ്രാബല്യത്തില്‍ വന്നത്. ഇതില്‍ അരിശംകൊണ്ടത് പ്രാദേശിക കക്ഷികള്‍ മാത്രമാണ്. കോണ്‍ഗ്രസും സിപിഎമ്മും പ്രാദേശിക പാര്‍ട്ടിയായി മനസ്സാ വരിച്ചുകഴിഞ്ഞോ? അതാണ് ഇനി അവര്‍ വ്യക്തമാക്കേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.