ഭോപ്പാല്‍ : ഭോപ്പാലില്‍ ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യിന്നതിനിടെ ബോട്ട് മറിഞ്ഞ് 11 മരണം. നാല് പേരെ കാണാതായി. ഭോപ്പാല്‍ നഗരത്തില്‍ തന്നെയുള്ള ഖട്‌ലാപ്പുരിഘട്ടിലെ തടാകത്തിലാണ് അപകടം നടന്നത്. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം നടന്നത്. പിപിലാനി സ്വദേശികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യാന്‍ രണ്ട് ബോട്ടുകളിലായാണ് ആളുകള്‍ തടാകത്തിലേക്ക് പോയത്. അതില്‍ 19 പേരുണ്ടായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബാക്കി നാല് പേര്‍ രണ്ടാമത്തെ ബോട്ടിലേക്ക് നീന്തി കയറുകയായിരുന്നു.
മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി.സി. ശര്‍മ്മ അറിയിച്ചു. അപകടമുണ്ടാകാന്‍ ഉണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
















