Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പ്രതീക്ഷ കൈവിടില്ല നമ്മുടെ ശാസ്ത്രജ്ഞര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2019, 03:00 am IST
inEditorial

ചന്ദ്രയാന്‍ 2ന്റെ പൂര്‍ണവിജയം ആദ്യഘട്ടത്തില്‍ കണ്ടില്ലെങ്കിലും തികഞ്ഞ പ്രതീക്ഷയോടെ പ്രയത്‌നം തുടരുകയാണ് ഇസ്‌റോ ശാസ്ത്രജ്ഞര്‍. അവസാന നിമിഷം ലാന്ററിന്റെ സ്ഥാനം കാണാതായത് ആശങ്കയും നിരാശയും സൃഷ്ടിച്ചതാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തെ ജനങ്ങളൊന്നാകെയും ശാസ്ത്രജ്ഞര്‍ക്ക് ആശ്വാസവും ആവേശവും പകര്‍ന്നതോടെ അവര്‍ക്ക് ആത്മവിശ്വാസം ഏറുകയായിരുന്നു. തുടര്‍ന്നുള്ള പ്രയത്‌നം പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത അവര്‍ക്ക് നല്‍കാനായി. ഇന്നലെ ഇസ്രോ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ നല്‍കിയ സന്ദേശം ആകാംക്ഷ അകറ്റുന്നതായി എന്ന് പറയേണ്ടിയിരിക്കുന്നു. ചന്ദ്രനില്‍ ഇറങ്ങിയ വിക്രം ലാന്‍ഡര്‍ കണ്ടെത്തി എന്നതാണത്. ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ പകര്‍ത്തി. എന്നാല്‍ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ ആശയവിനിമയം സാധ്യമായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണെന്നും ശിവന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അന്തിമഘട്ടത്തിലാണു ലാന്‍ഡര്‍ കാണാതായത്. ലാന്‍ഡര്‍ കണ്ടെത്തിയതിനു പിന്നാലെ ഇതിനുള്ളിലെ റോവര്‍ പ്രവര്‍ത്തനക്ഷമമാണെന്നുള്ള ശാസ്ത്രലോകത്തിന്റെ ആകാംക്ഷയും ഒഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം. ലാന്‍ഡറിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ സാധിച്ചതുതന്നെ വലിയ നേട്ടമായാണു വിലയിരുത്തപ്പെടുന്നത്. ലാന്‍ഡറിനു സംഭവിച്ചതു ക്രാഷ് ലാന്‍ഡിങ്ങാണോ സോഫ്റ്റ് ലാന്‍ഡിങ്ങാണോയെന്നു കണ്ടെത്തുകയാണ് അടുത്തഘട്ടം. 

ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് ചന്ദ്രയാന്‍ 2 പ്രയാണം ആരംഭിച്ചത്. ചന്ദ്രയാന് രണ്ട് ദൗത്യത്തില്‍ ഐഎസ്ആര്‍ഒയ്‌ക്ക് പ്രശംസയുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ അടക്കം രംഗത്തുവന്നിരുന്നു. ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ദൗത്യങ്ങളില്‍ 37% മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. യുഎസ്, റഷ്യ തുടങ്ങിയ ബഹിരാകാശ വന്‍ശക്തികളുടെ ഒട്ടേറെ ലാന്‍ഡര്‍ ദൗത്യങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ഇസ്രയേലിന്റെ ബെറഷീറ്റ് എന്ന ദൗത്യവും പരാജയപ്പെട്ടിരുന്നു. ലാന്‍ഡിങ്ങിനുള്ള സ്ഥലമായി ഇസ്‌റോ തെരഞ്ഞെടുത്ത ദക്ഷിണധ്രുവം വെല്ലുവിളിയുടെ ആക്കം കൂട്ടി. മറ്റൊരു ദൗത്യവും കടന്നുചെന്നിട്ടില്ലാത്തതും ശാസ്ത്രജ്ഞര്‍ക്കു ധാരണ കുറവുള്ളതുമായ മേഖലയാണിത്. ദൗത്യം പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞാബദ്ധരായിരുന്ന ശാസ്ത്രജ്ഞര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഓരോ ഇന്ത്യക്കാരനും ഉറങ്ങാതെ കാത്തിരുന്നത്. ലക്ഷ്യത്തിന് തൊട്ടടുത്തുവരെ നാം എത്തി. ശാസ്ത്രജ്ഞരെയും അവരുടെ കഠിനാധ്വാനത്തെയും, നിശ്ചയദാര്‍ഢ്യത്തെയും ഓര്‍ത്ത് ഏറെ അഭിമാനിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നത്. ഈ പ്രതിബന്ധങ്ങള്‍ക്കൊന്നും നമ്മെ തടയാനാകില്ല, 23 മിനിട്ട് പ്രസംഗത്തില്‍ മോദി ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ടേയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. രാജ്യത്തിനകത്തായാലും പുറത്തായാലും ചന്ദ്രയാന്‍ രണ്ടുമായി ബന്ധപ്പെട്ട എല്ലാ പുരോഗതിയും അറിയുന്നുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി ശാത്രജ്ഞരെ അറിയിച്ചു. ചന്ദ്രയാന്‍ രണ്ടിന്റെ വിജയകരമായ ചുവടുവെപ്പുകള്‍ പലവട്ടം രാജ്യം ആഘോഷിച്ചു. ഇന്നും നമ്മുടെ ഓര്‍ബിറ്റര്‍ പ്രൗഢിയോടെ ചന്ദ്രനെ വലംവെക്കുന്നുമുണ്ട്. ഇന്ത്യയെ പ്രധാനപ്പെട്ട ബഹിരാകാശ ശക്തികളിലൊന്നാക്കി മാറ്റിയതും ഇസ്‌റോയാണ്.

 ചന്ദ്രയാന്റെ പ്രധാനഭാഗമായ ഓര്‍ബിറ്റര്‍ ചന്ദ്രനെ ഏഴുവര്‍ഷം ഭ്രമണം ചെയ്യുമെന്ന നിര്‍ണായക നേട്ടവും ഐഎസ്ആര്‍ഒ നേടിയിട്ടുണ്ട്. ഭ്രമണത്തിന്റെ കാലാവധി ഒരു വര്‍ഷം എന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പ്രവര്‍ത്തനക്ഷമതയും മറ്റും കണക്കിലെടുത്താല്‍ ആറു വര്‍ഷംകൂടി അധികമായി പ്രവര്‍ത്തിക്കുന്നത്. ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്താനിരിക്കെ 35 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍നിന്ന്  വേഗം കുറച്ച് ഇറങ്ങിത്തുടങ്ങിയ വിക്രം ചന്ദ്രനില്‍ എത്താന്‍ നില്‍ക്കെ സിഗ്നല്‍ നഷ്ടപ്പെടുകയായിരുന്നു. അതുവരെ കൃത്യമായ സിഗ്‌നലുകള്‍ ലഭിച്ചിരുന്നുവെങ്കിലും അതിനുശേഷം ലാന്‍ഡറില്‍നിന്ന് ഒരു സിഗ്‌നലും ലഭിക്കാതെയായി. അതിനാല്‍ ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തിയോ മറ്റെന്തെങ്കിലും സാങ്കേതിക തകരാര്‍ ഉണ്ടാേയാ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.

സന്ദേശങ്ങള്‍ ലഭിക്കാതായി എന്നുപറയാന്‍ മാത്രമേ ഐഎസ്ആര്‍ഒ അധികൃതര്‍ക്കും സാധിച്ചിട്ടുള്ളു. വിവരങ്ങളും ലഭിച്ച സന്ദേശങ്ങളും വിശകലനം ചെയ്തും, ഓര്‍ബിറ്റര്‍ വരും ദിവസങ്ങളില്‍ അയക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ചും മാത്രമേ ലാന്‍ഡറിന് എന്തുപറ്റിയെന്ന് കണ്ടെത്താന്‍ സാധിക്കൂ. അവസാന നിമിഷങ്ങളില്‍ സംഭവിച്ചതെന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാകും വരും ദിവസങ്ങളില്‍ നടത്തുക. അവസാന നിമിഷമുണ്ടായ അവ്യക്തതയില്‍ ദു:ഖം കരച്ചിലായി ചെയര്‍മാന്‍ ശിവന്‍ പ്രകടിപ്പിച്ചപ്പോള്‍ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ച പ്രധാനമന്ത്രിയെ ലോകം അഭിമാനപൂര്‍വം നെഞ്ചിലേറ്റിയിരിക്കുന്നു. തളരാതെ മുന്നോട്ടുപോകാനും 130 കോടി ജനങ്ങള്‍ ഒപ്പമുണ്ടെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ റോക്കറ്റുകളേക്കാള്‍ വേഗത്തിലാണ് ശാസ്ത്രജ്ഞരുടെ ഹൃദയം ഏറ്റെടുത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.