ന്യൂദല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജഠ്മലാനി (96) അന്തരിച്ചു. ഇന്ന് രാവിലെ ദല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നില്‍വില്‍ ആര്‍ജെഡിയുടെ രാജ്യസഭ അംഗമാണ്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പല ഉന്നത ക്രിമിനല്‍കേസുകളിലും അദ്ദേഹം ഹാജരായിട്ടുണ്ട്.
1923 സെപ്തംബര്‍ 14 ല്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവ്യശ്യയിലാണ് ജനിച്ചത്. 17ാമത്തെ വയസ്സില്‍ നിയമബിരുദം നേടി. വിഭജനത്തിന് ശേഷം അദ്ദേഹം നിയമപരമായ തൊഴില്‍ തുടരാന്‍ മുബൈയില്‍ എത്തുകയായിരുന്നു.
1959 ല്‍ നാനാവതി കേസ് വാദിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. അതിനുശേഷം പ്രസിദ്ധമായ നിരവധി ക്രിമിനല്‍ കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. നിയമ രംഗത്തെയും, രാഷ്‌ട്രീയ രംഗത്തെയും അധികായകന്‍ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു വ്യക്തിത്വമായിരുന്നു രാം ജഠ്മലാനിയുടേത്.
രത്ന ജഠ്മലാനിയും, ദുര്‍ഗ ജഠ്മലാനിയും ആണ് ഭാര്യമാര്‍. മക്കളായ മഹേഷ് ജഠ്മലാനിയും, റാണി ജഠ്മലാനിയും പ്രമുഖരായ അഭിഭാഷകരാണ്.
















