ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ ഒരു വര്‍ഷത്തിനു പകരം ഏഴ് വര്‍ഷത്തോളം പ്രവര്‍ത്തിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ഏഴ് വര്‍ഷവും ഇത് ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും. ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കുവാന്‍ ശ്രമിക്കുന്നുവെന്ന് ഇസ്രോ ചെയര്‍മാന്‍ കൈലാസവടിവ് ശിവന്‍. ഓര്‍ബിറ്റര്‍ ചന്ദ്രനു ചുറ്റം ഇപ്പോഴും ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഐ.എസ്.ആര്‍.ഒ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഓര്‍ബിറ്ററിന് കേടുപാടുകളില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ സാധാരണരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു. ചന്ദ്രോപരിതലത്തെ കുറിച്ചും ചന്ദ്രന്റെ അന്തരീക്ഷത്തെക്കുറിച്ചും പഠിക്കുകയെന്നതാണ് ഓര്‍ബിറ്ററിന്റെ ദൗത്യം.ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നിങ്ങനെ മൂന്നുഭാഗങ്ങളാണ് ചന്ദ്രയാന്‍ രണ്ടിനുള്ളത്. ഇതില്‍, 2,379 കിലോ ഭാരമുള്ള ഓര്‍ബിറ്ററിന്റെ ആയുസ് ഒരുവര്‍ഷമാണ്. ജൂലൈ 22ന് ഉച്ചയ്‌ക്ക് ശേഷം 2.43നാണ് ബാഹുബലി എന്ന വിളിപ്പേരുള്ള ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്കറ്റില്‍ ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്നത്.
ഒരു വര്‍ഷത്തെ കാലാവധിയുള്ള ഓര്‍ബിറ്റര്‍ ചന്ദ്രന്റെ വിവിധ ചിത്രങ്ങള്‍ എടുത്തയക്കും എന്നതാണ് പ്രധാനമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ലാന്‍ഡറിന്റെ ചിത്രങ്ങളും ഓര്‍ബിറ്റര്‍ എടുക്കും. ലാന്‍ഡറിന്റെ നിലവിലെ അവസ്ഥ മനസ്സിലാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ചന്ദ്രന്റെ ഒരു പ്രദേശം മാത്രമല്ല, ഭൂഗോളവും ഉപരിതലവും ചന്ദ്രന്റെ ഉപ ഉപരിതലവും സംയോജിപ്പിച്ച് ഒരൊറ്റ ദൗത്യത്തില്‍ പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള സവിശേഷമായ ഒരു ദൗത്യമാണ് പൂര്‍ത്തികരിക്കാന്‍ ശ്രമിച്ചത്. ഓര്‍ബിറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ധ്രുവപ്രദേശങ്ങളിലെ ധാതുക്കളുടെയും ജല തന്മാത്രകളുടെയും പരിണാമത്തെയും മാപ്പിംഗിനെയും കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഇത് ഉപകാരപ്പെടും. മിഷന്റെ ഓരോ ഘട്ടത്തിനും വിജയ മാനദണ്ഡം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്, ഇന്നുവരെ 90 മുതല്‍ 95% വരെ മിഷന്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഐ.എസ്.ആര്‍.ഒ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
















