Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണത്തപ്പന്‍ എന്നു വിളിക്കപ്പെടുന്നത് മാവേലിയെയല്ല, വിഷ്ണുവിന്റെ അവതാരമായ വാമനനെയാണ്; ഓണമെന്നത് ഹൈന്ദവരുടെ മാത്രം ഒരുത്സവം; സഭാ വിശ്വാസികള്‍ ഓണമുണ്ണാതെ ഉപവസിക്കണം; വിദ്വേഷം വിളമ്പി കത്തോലിക്ക പുരോഹിതന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2019, 04:01 pm IST
inKerala

തിരുവനന്തപുരം: ക്രിസ്തീയ വിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന് ആഹ്വാനം ചെയ്ത് കത്തോലിക്ക വൈദികന്റെ വിദ്വേഷ പ്രചാരണം. ഓണാഘോഷം ക്രൈസ്തവ വിരുദ്ധം ആണെന്നും ബൈബിളിനു എതിരാണെന്നും കാട്ടി ചില ബൈബിള്‍ വചനങ്ങളും ചേര്‍ത്ത് ഫേയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്.  കത്തോലിക്കാ പുരോഹിതന്‍ ജെയിംസ് മഞ്ഞക്കല്‍ ആണ്.

അസുരനായ മഹാബലി തിന്മയുടെ ചക്രവര്‍ത്തിയാണെന്നും ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കാന്‍ പാടില്ലെന്നുമാണ് വൈദികനായ ജെയിംസ് മഞ്ഞക്കലിന്റെ നിര്‍ദ്ദേശം. മഹാബലി കേരളം ഭരിച്ചിരുന്നുവെന്നും മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്‌ത്തിയെന്നുമുള്ള കഥ യുക്തിയ്‌ക്ക് നിരക്കുന്നതല്ലെന്നും മനുഷ്യന്റെ ബൗദ്ധിക നിലവാരത്തെ പരിഹസിക്കുന്ന ഇത്തരം കഥകള്‍ക്ക് പിന്നാലെ ക്രിസ്ത്യാനികള്‍ പോകരുതെന്നും ജെയിംസ് മഞ്ഞക്കല്‍ 

ഫേയ്ബുക്ക് പോസ്റ്റിലെ പ്രധാനഭാഗങ്ങള്‍- കെട്ടുകഥകളുടെ ആകെത്തുകയായ ഹിന്ദുമതത്തിലെ അനേകം അന്ധവിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടതാണ് അവതാരകഥ! ഹൈന്ദവ സങ്കല്പമനുസരിച്ച് മഹാവിഷ്ണുവിന്; മത്സ്യത്തില്‍ ആരംഭിക്കുന്ന പത്ത് അവതാരങ്ങളുണ്ട്, ഇവയില്‍ രണ്ട് അവതാരങ്ങളാണ് വാമനനും പരശുരാമനും.മാവേലിയെ പാതാളത്തിലേക്കു ചവിട്ടിതാഴ്‌ത്താന്‍ അവതരിച്ചത് വാമനനാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു, പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കേരളമുണ്ടായെന്നും പറയപ്പെടുന്നു? അവതാരക്രമത്തില്‍ വാമനനുശേഷമാണ് പരശുരാമന്‍ അവതരിച്ചതെന്നും ഹിന്ദുക്കള്‍ പറയുന്നു. അപ്പോള്‍, രസകരമായ ഒരു ചോദ്യം!

കേരളം ഭരിച്ചിരുന്ന മാവേലിയെ ചവിട്ടിത്താഴ്‌ത്താന്‍ ദേവലോകത്തുനിന്നു വാമനന്‍ വന്നുപോയതിനുശേഷമാണോ കേരളം നിര്‍മ്മിക്കാന്‍ പരശുരാമന്‍ മഴുമായി എത്തിയത്? എങ്കില്‍ മാവേലി ഭരിച്ചത് ഏതു കേരളമായിരിക്കും??. 

മഹാബലി ഒരു അസുരനാണ്. അസുരന്‍ എന്നാല്‍ തിന്‍മയുടെ മൂര്‍ത്തി. തൃക്കാക്കരയപ്പന്‍ എന്നത് ഭാരതത്തിലെതന്നെ ഏക വിഷ്ണു സങ്കല്പമാണ്. വിഷ്ണുവിന്റെ വാമനാവതാരമാണ് തൃക്കാക്കരയപ്പന്‍ അഥവാ ഓണത്തപ്പന്‍! ഇതില്‍നിന്നു വ്യക്തമാകുന്ന ഒരുകാര്യം; ഓണത്തപ്പന്‍ എന്നു വിളിക്കപ്പെടുന്നത് മാവേലിയെയല്ല, വിഷ്ണുവിന്റെ അവതാരമായ വാമനനെയാണ്. അതിനാല്‍തന്നെ ഓണമെന്നത് ഹൈന്ദവരുടെമാത്രം ഒരുത്സവമാണെന്നു കൂടി മനസ്സിലാക്കാം. 

കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാംവരവിനെ പ്രത്യാശയോടെ കാത്തിരിയ്‌ക്കേണ്ട ക്രിസ്ത്യാനി, മാവേലിക്കുവേണ്ടി പള്ളിമുറ്റത്ത് പൂക്കളമൊരുക്കുന്നത് ശരിയോ തെറ്റോ എന്ന് ചിന്തിക്കുക! സഭ പ്രശ്‌നങ്ങളിലൂടെ നീങ്ങുമ്പോള്‍ സഭയെത്തകര്‍ക്കാന്‍ സാത്താന്‍ കിണഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ നമുക്കെങ്ങനെ ഓണം ആഘോഷിച്ച്, ഓണസദ്യയും കഴിച്ച് നിഗളിക്കാന്‍ സാധിക്കും? യേശു പറഞ്ഞു, പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം(പിശാച്) പുറത്തുപോവുകയില്ല.

മര്‍ക്കോസ് 9:29. നാം സഭയെ സ്‌നേഹിക്കുന്നുവെങ്കില്‍ ഓണാഘോഷവും ഓണസദ്യയും ഉപേക്ഷിച്ച് ആന്നേദിവസം നമുക്ക് ഉപവസിച്ച് പ്രാര്‍ത്ഥിക്കാം. ഓണമെന്നു പറഞ്ഞ് സമയം കളയാതെ യേശുവിന് ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കിക്കൊണ്ട് ദൈവരാജ്യത്തെക്കുിച്ച് അന്വേഷിക്കൂ… ബൈബിള്‍ വായിക്കൂ… വചനദീപം മറ്റുള്ളവര്‍ക്കും നല്‍കൂ… ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. സഭയ്‌ക്കുവേണ്ടിയും സഭാധികാരികള്‍ക്കുവേണ്ടിയും സഭയിലെ വിശ്വാസികള്‍കള്‍ക്കു വേണ്ടിയും ഓണസദ്യ ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം നിങ്ങളും ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.  ജെയിംസ് മഞ്ഞക്കലിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് പ്രതിഷേധവുമായി എത്തുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

Kerala

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)
Kerala

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.