ന്യൂദല്‍ഹി: ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടുന്ന നിമിഷം പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം തത്സമയം കാണാനുള്ള അവസരം സ്വന്തമാക്കി രാശി വര്‍മ്മ. ദല്‍ഹി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് രാശി. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള 60 കുട്ടികളില്‍ നിന്നുമാണ് രാശിയെ തിരഞ്ഞെടുത്ത്. നരേന്ദ്ര മോദിയോടൊപ്പം ബെംഗളൂരുവിലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര ആസ്ഥാനത്താണ് തല്‍സമയ ലാന്‍ഡിങ്ങ് കാണുക.
സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1:55 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചന്ദ്രയാന്‍ 2 ലാന്‍ഡിംഗ് കാണുന്നതിന് രണ്ട് വിദ്യാര്‍ത്ഥികളെ സംസ്ഥാനത്ത് നിന്ന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. ഓഗസ്റ്റ് 10 നും 25 നും ഇടയില്‍ നടത്തിയ ഓണ്‍ലൈന്‍ സയന്‍സ് ക്വിസിന്റെ നിരവധി റൗണ്ടുകള്‍ ജയിച്ച ശേഷമാണ് രാശി വര്‍മ്മയെയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയും തിരഞ്ഞെടുത്തത്.
വലുതാകുമ്പോള്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥയാകണമെന്നാണ് തന്റെ സ്വപ്‌നം. അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാശി വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. രാശിയെ കൂടാതെ ഒഡീഷ, ഝാര്‍ഖണ്ഡ്, മേഘാലയ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികളും സെപ്റ്റംബര്‍ ഏഴിന് ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തു നിന്ന് ചന്ദ്രയാന്‍ 2 തത്സമയം ചന്ദ്രനില്‍ ഇറങ്ങുന്നതിന് സാക്ഷ്യം വഹിക്കും.
















