തെലങ്കാന: തട്ടിപ്പ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ രേണുക ചൗധരിക്കെതിരെ ജാമ്യമില്ലാ വാറണ്ട്. 2014 തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദാനം നല്‍കി 1.10 കോടി രൂപ രേണുക ചൗധരി തട്ടിയെന്ന കേസിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയില്‍ രേണുക ചൗധരി ഹാജാരാകാത്തതോടെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം അറസ്റ്റിലായതിനു പിന്നാലെയാണ് പണം തട്ടിയ കേസില്‍ രേണുക ചൗധരിയും ജയിലില്‍ പോകുമെന്ന സൂചനകള്‍ വന്നിരിക്കുന്നത്.
ഖമാം ജില്ലയിലെ വൈര സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തില്‍ പ്രദേശിക നേതാവുകുടിയായ റാംജിയില്‍നിന്നും പണംകൈപ്പറ്റിയെങ്കിലും സീറ്റ് നല്‍കിയില്ലെന്നതാണ് രേണുകയ്‌ക്കെതിരായ ആരോപണം. റാംജി മരിച്ചതിനെ തുടര്‍ന്ന് ആദ്ദേഹത്തിന്റെ ഭാര്യ കലാവതി പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് ഹൈദരാബാദ് ഹൈക്കോടതിയില്‍ പരാതി നല്‍കുകയായയിരുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഖമാം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പട്ടികജാതി പട്ടകവര്‍ഗ്ഗക്കാരെ പീഡിപ്പിക്കുന്നതിനെതിരെയുള്ള ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പണം മടക്കി ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ രേണുക ചൗധരി തയ്യാറായില്ല . തുടര്‍ന്നാണ് കേസ് നല്‍കിയത് . മാനസിക വിഷമം മൂലം 2014 ഒക്ടോബറിലാണ് രാംജി നായിക്ക് മരണപ്പെടുന്നത്. രാജ്യസഭയില്‍ പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദിയെ തടസപ്പെടുത്തിയ രേണുകാ ചൗധരിയുടെ ‘കൊലച്ചിരി’ വലിയ വിവാദമായിരുന്നു.
















