ന്യൂദല്‍ഹി: ദില്ലിയിലെ പ്രശസ്തമായ ഫിറോസ് ഷാ കോട്‌ല ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി അറിയപ്പെടുക അരുണ്‍ ജയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയം എന്ന്. 1999 മുതല്‍ 2013 വരെ ദല്‍ഹി ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി അരുണ്‍ ജയ്റ്റ്‌ലി. അദ്ദേഹത്തിനോടുള്ള ആദരവ് നിലനിര്‍ത്താനാണ് സ്‌റ്റേഡിയത്തിന്റെ പേര് മാറ്റുന്നതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. 1351 മുതല്‍ 1388 വരെ ഡല്‍ഹി ഭരിച്ചിരുന്ന സുല്‍ത്താനായിരുന്നു ഫിറോസ് ഷാ തുഗ്ലക്.
1883ല്‍ സ്ഥാപിതമായ ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഇദ്ദേഹത്തിന്റെ പേര് നല്‍കുകയായിരുന്നു. ജയ്റ്റ്‌ലി അസോസിയേഷന്‍ പ്രസിഡന്റായിരുന്ന കാലത്താണ് സ്റ്റേഡിയം നവീകരിച്ച് അന്താരാഷ്‌ട്ര നിലവാരത്തിവേക്ക് ഉയര്‍ത്തിയത്. ഈ സ്റ്റേഡയത്തില്‍ കളിച്ചു മികവ് കാട്ടി ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ താരങ്ങളാണ് വിരാട് കോഹ്ലി, വീരേന്ദ്രര്‍ സേവാഗ്, ഗൗതം ഗംഭീര്‍, ആഷിഷ് നെഹ്‌റ, റിഷഭ് പന്ത് എന്നീ താരങ്ങള്‍. അതിനാല്‍ ഈ സ്റ്റേഡിയത്തിന് നല്‍കാന്‍ സാധിക്കുന്ന ഉചിതമായ പേര് അരുണ്‍ ജയ്റ്റ്‌ലിയുടേതാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മ.
















