മുംബൈ: പാക്കിസ്ഥാനെതിരെ വരുന്ന ട്രോളുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കൈയും കണക്കുമില്ല. കൂടെ മുന്‍ ഇന്ത്യന്‍ താരം സെവാഗിന്റെ ട്രോളും. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ച ബിസിസിഐ നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് ശ്രീശാന്ത് തിരിച്ചുവരുന്ന കാര്യത്തില്‍ വീരേന്ദ്ര സെവാഗിന് സംശയം പ്രകടിപ്പിച്ചു. കോഴ വിവാദത്തില്‍ കുടുങ്ങിയ പാകിസ്ഥാന്‍ താരം മുഹമ്മദ് ആമിറിന് തിരിച്ചുവരവ് സാധ്യമായില്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് സെവാഗിന്റെ രസകരമായ മറുപടി ‘അതിന് പാകിസ്ഥാനില്‍ എന്തും നടക്കുമല്ലോ’ എന്നായിരുന്നു.
‘ശ്രീശാന്തിന് അനുകൂലമായി വിധി വന്നതില്‍ ഏറെ സന്തോഷം. എന്നാല്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ മടങ്ങിയെത്തുക എന്ന ആഗ്രഹത്തിന് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിച്ചു തുടങ്ങണം’. ന്യൂഡല്‍ഹിയില്‍ ഒരു സ്വകാര്യ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെവാഗ്. നേരത്തെ വിലക്ക് വെട്ടിക്കുറച്ചതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്ന് ശ്രീശാന്ത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കയറിപറ്റി 100 വിക്കറ്റ് തികയ്‌ക്കണം എന്നാണ് ശ്രീശാന്ത് പറഞ്ഞത്. അടുത്ത വര്‍ഷം ഓഗസ്റ്റ് മുതല്‍ ബിസിസിഐയുടെ കീഴില്‍ നടക്കുന്ന ഏത് ടൂര്‍ണമെന്റിലും ശ്രീശാന്തിന് കളിക്കാം.
















