ന്യൂദല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പി.ചിദംബരത്തിനു കുരുക്ക് മുറുന്നു. അറസ്റ്റ് തടയണമെന്ന് കാട്ടി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി അടിയന്തരമായി പരിഗണിച്ചില്ല. അറസ്റ്റ് തടയണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്നും ഉടന്‍ ഉത്തരവിറക്കാനാവില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചു. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്‌ക്കു വിട്ടു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉച്ചയ്‌ക്കു ശേഷം മാത്രമേ ഹര്‍ജി പരിഗണിക്കൂ.
അറസ്റ്റ് ഭയന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം ഇപ്പോള്‍ ഒളിവില്‍ പോയി. ഇതേത്തുടര്‍ന്ന് സിബിഐ അന്വേഷണ സംഘം ചിദംബരത്തിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സിബിഐ സംഘം പല തവണ ചി.ചിദംബരത്തിന്റെ ജോര്‍ബാഗിലെ വീട്ടിലെത്തി മടങ്ങിയിരുന്നു. എന്നാല്‍ ചിദംബരത്തെ വീട്ടില്‍ കണ്ടെത്താനാകാത്തതിനെതുടര്‍ന്ന് സിബിഐ മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് സിബിഐയുടെ നിര്‍ണായക നീക്കം. അതേസമയം, സുപ്രീംകോടതി നടപടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
രാവിലെ 10.30ന് മുമ്പ് തന്നെ അറസ്റ്റ് ചെയ്യരുതെന്ന് സിബിഐയോട് പി. ചിദംബരം അഭ്യര്‍ഥിച്ചിരുന്നു. അഭിഭാഷകന്‍ മുഖേനയാണ് ചിദംബരം സിബിഐയെ ഇക്കാര്യം അറിയിച്ചത്. ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതി രാവിലെ പരിഗണിക്കാന്‍ ഇരിക്കുകയാണ്. അതിനാലാണ് രാവിലെ അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയ ദല്‍ഹി ഹൈക്കോടതിയുടെ നടപടി തെളിവുകള്‍ പരിശോധിച്ചല്ലെന്നും, നീതി പൂര്‍വ്വം അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചിദംബരം സുപ്രീംകോടതിയെ സമീപിക്കുന്നത്. വൈകിട്ടോടെ സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും അവിടെയില്ലെന്ന് മറുപടി കിട്ടിയ ശേഷം മടങ്ങി. ‘രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം’ എന്നാവശ്യപ്പെട്ടുള്ള നോട്ടീസ് സിബിഐ പതിച്ചിരുന്നു. അതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് സംഘം എത്തി. ഇതോടെയാണ് രാവിലെ അറസ്റ്റ് ചെയ്യരുതെന്ന് പി. ചിദംബരം സിബിഐയ്‌ക്കു മുമ്പാകെ അഭ്യര്‍ത്ഥനയുമായി എത്തിയത്. ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 2007-ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കുന്നതാണ് ഹൈക്കോടതിയുടെ വിധി. കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ പല തവണ എന്‍ഫോഴ്സ്മെന്റും സിബിഐയും ചോദ്യം ചെയ്തിരുന്നു. ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 2007-ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്.
















