Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചിന്തകള്‍ അടങ്ങുന്നിടത്ത് ധ്യാനത്തിന് തുടക്കം

പരിശീലനത്തിലൂടെ കൈവരിക്കാവുന്ന അവസ്ഥയല്ല  ധ്യാനം. ബോധമനസ്സ് സ്വാഭാവികമായി എത്തിപ്പെടേണ്ട അവസ്ഥയാണത്.  ധ്യാനം ഒരാള്‍ക്ക് മറ്റൊരാളെ പരിശീലിപ്പിക്കാവുന്നതല്ല.

എം. ടി. വിശ്വനാഥന്‍ ശ്രേഷ്ഠാചാരസഭbyഎം. ടി. വിശ്വനാഥന്‍ ശ്രേഷ്ഠാചാരസഭ
Aug 19, 2019, 08:41 pm IST
inSamskriti

പരിശീലനത്തിലൂടെ കൈവരിക്കാവുന്ന അവസ്ഥയല്ല  ധ്യാനം. ബോധമനസ്സ് സ്വാഭാവികമായി എത്തിപ്പെടേണ്ട അവസ്ഥയാണത്.  ധ്യാനം ഒരാള്‍ക്ക് മറ്റൊരാളെ പരിശീലിപ്പിക്കാവുന്നതല്ല . 

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, അതുകഴിഞ്ഞ് ധാരണ. ഇതാണ് അഷ്ടാംഗയോഗത്തിലെ ക്രമം. യമ, നിയാമസന പ്രാണായാമങ്ങളിലൂടെ ഇന്ദ്രിയനിഗ്രഹം ഉണ്ടാകുന്നു. കണ്ണ് എപ്പോഴും പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്നു. ചെവി എപ്പോഴും പുറത്തു നിന്ന് കേട്ടുകൊണ്ടിരിക്കുന്നു. നാവ് പുറത്തുനിന്ന് രസിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ ഇന്ദ്രിയങ്ങള്‍ നമ്മുടെ ശ്രദ്ധയെ പുറത്തേക്ക് വലിച്ചു കൊണ്ടു പോകുന്നു. യമ നിയമാസന പ്രാണായാമങ്ങളിലൂടെ ഇന്ദ്രിയങ്ങള്‍ നമുക്ക് വിധേയമാകുന്നു. അതാണ് പ്രത്യാഹാരം. ഇന്ദ്രിയ നിഗ്രഹമാണത്. അതും ബലം ഉപയോഗിച്ച് ചെയ്യാനാവില്ല. ഇന്ദ്രിയ നിഗ്രഹം സ്വാഭാവികമായി വരണം. 

ബലമായി ഇന്ദ്രിയത്തെ നിഗ്രഹിച്ചാല്‍, കണ്ണടയ്‌ക്കാം, പക്ഷേ മനസ്സു പുറത്തായിരിക്കും. കാണുന്നത് കണ്ണിലൂടെയല്ല; മനസ്സിലൂടെയാണ്. അപ്പോള്‍ കണ്ണടച്ചാലും കാണാതിരിക്കില്ല. ചെവിയടച്ചാലും കേള്‍ക്കാതിരിക്കില്ല. അപ്പോള്‍ കണ്ണിലൂടെ ആരാണോ കാണുന്നത് ചെവിയിലൂടെ ആരാണോ കേള്‍ക്കുന്നത്, അവിടെ ഇന്ദ്രിയ നിഗ്രഹം ഉണ്ടാകണം. സ്വാഭാവികമായി നടക്കേണ്ട മാറ്റമാണത്. അതിനെ ധാരണ എന്നു പറയുന്നു. 

ധരിക്കുന്നതാണ് ധാരണ. രൂപത്തെ ധരിക്കാം, സ്മരിക്കാം. മന്ത്രം ധരിക്കാം, ജപിക്കാം. ഇങ്ങനെ നിരന്തരം ചെയ്താല്‍ മനസ്സിലെ ചിന്തകള്‍ സ്വാഭാവികമായി അടങ്ങും. 

തുടക്കത്തില്‍ ഇത് അനുവര്‍ത്തിക്കുക പ്രയാസമാണ്. മന്ത്രം ജപിക്കാന്‍ തുടങ്ങുമ്പോള്‍ ഉള്ളിലുള്ള ചിന്തകളത്രയും ശക്തിയായി പുറത്തേക്ക് വരും. ആ സമയത്ത് സാധകന്‍ എന്തെന്നില്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കും.  തന്റെ ചിന്തകള്‍ മാത്രമല്ല, പൂര്‍വികരുടെ ചിന്തകള്‍ പോലും ഉള്ളിലടങ്ങിയിരിക്കും. ഗര്‍ഭകാലത്ത് അമ്മയ്‌ക്കുണ്ടായിരുന്ന ചിന്തകള്‍ മുഴുവന്‍ മകന്റെ മനസ്സിലൂടെ പുറത്തേക്കു വരും. ആ സമയത്ത് നമുക്ക് അറിയാത്ത, അനുഭവിക്കാത്ത തലങ്ങളില്‍ നിന്നു പോലും ചിന്തകള്‍ പുറത്തു വരും. പരമ്പരയില്‍ പെട്ട ആരോ അത് അനുഭവിച്ചിരിക്കാം എന്നതാണ് അതിനു കാരണം. ഒടുവില്‍ നിരന്തരമായ മന്ത്രസാധനയിലൂടെ അല്ലെങ്കില്‍ രൂപധ്യാനത്തിലൂടെ ചിന്തകള്‍ മുഴുവന്‍ പുറത്തുപോയി മനസ്സ് ശുദ്ധമാകും. അപ്പോള്‍ ചിന്തകളുണ്ടാവില്ല. 

ചിന്തകള്‍ അടങ്ങുന്നിടത്താണ് ധ്യാനം  തുടങ്ങുന്നത്. മനസ്സ് എപ്പോഴാണ് ഉള്ളത്? ചിന്തിക്കുമ്പോഴേ മനസ്സ് ഉള്ളൂ. ചിന്തകളില്ലെങ്കില്‍ മനസ്സ് ഇല്ല. മനസ്സ് ഒരു പ്രതിഭാസമാണ്. സ്ഥിരമായ സംഭവമൊന്നുമല്ല. 

ചിന്തയുണ്ടെങ്കില്‍ മനസ്സുണ്ട്. മനസ്സ് ചിന്തിച്ചു കൊണ്ടേയിരിക്കും. ബോധമല്ല മനസ്സാണ് നമ്മെ നിയന്ത്രിക്കുന്നത്. ചിന്തകള്‍ അടങ്ങിയാല്‍ ബോധപൂര്‍വമായ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും.  അപ്പോള്‍  സമഗ്രമായി കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റും. കാരണം ചിന്തകളില്ല. മനസ്സില്ല. മനസ്സിനപ്പുറത്തൊരു തലമുണ്ട്.  ആ തലത്തില്‍ ബോധം വിഹരിക്കുന്ന അവസ്ഥയാണ് ധ്യാനം. അതായത് ശരീരവും മനസ്സും തയ്യാറായ ശേഷം ബോധം എത്തി നില്‍ക്കുന്ന അവസ്ഥ.

(നാളെ: ഗുരുശിഷ്യബന്ധവും മന്ത്രസാധനയും)  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.