Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമൃതായ് നിറഞ്ഞ സാന്ത്വനസ്പര്‍ശം

സാവിത്രിbyസാവിത്രി
Aug 18, 2019, 09:07 pm IST
inSamskriti

ഷിര്‍ദിയിലെ അറിയപ്പെടുന്ന ജ്യോതിഷിയായിരുന്നു ലക്ഷ്മണ്‍ റാവ് കുല്‍ക്കര്‍ണി. തികഞ്ഞ യാഥാസ്ഥിതിക ബ്രാഹ്മണന്‍. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയുമെല്ലാം പാലിച്ചു പോന്ന കുല്‍ക്കര്‍ണിക്ക് തന്‍പോരിമ കൂടുതലായിരുന്നു. ഷിര്‍ദിബാബയുടെ സിദ്ധികളോടും ബാബാഭക്തരോടും അദ്ദേഹത്തിന് പുച്ഛമായിരുന്നു. 

ഞാനെന്ന ഭാവമായിരുന്നു കുല്‍ക്കര്‍ണിയുടെ മുഖമുദ്ര. മറ്റാരേയും അംഗീകരിക്കാത്ത പ്രകൃതം. സ്വയം മറന്ന് അഹങ്കരിച്ചു നടന്ന കുല്‍ക്കര്‍ണിയ്‌ക്ക് ദൈവം തിരിച്ചടി നല്‍കിയത് മാറാവ്യാധിയിലൂടെയായിരുന്നു.  

അത് അദ്ദേഹത്തിനൊരു തിരിച്ചറിവായി. ആത്മപരിശോധനയ്‌ക്ക് ദൈവം നല്‍കിയ അവസരം. അതോടെ കുല്‍ക്കര്‍ണിയുടെ അഹന്ത ശമിച്ചു. രോഗാവസ്ഥ കടുതല്‍ സങ്കീര്‍ണമായി. കുല്‍ക്കര്‍ണി  അഭയം തേടിയത് ബാബയുടെ പാദങ്ങളില്‍ . ദ്വാരകാമായിയിലെത്തിയ നിമിഷം തന്നെ അസുഖം പാതിമാറിയതു പോലെ അനുഭവപ്പെട്ടു.

നേരെ ബാബയുടെ സവിധത്തിലേക്കു നടന്നു. തന്റെ മുമ്പിലെത്തിയ കുല്‍ക്കര്‍ണിയെ ബാബ അടിമുടി നോക്കി. അരികില്‍ വിളിച്ച് മെയ്യില്‍ തലോടി. ‘ ഇനി വീട്ടിലേക്ക് മടങ്ങിക്കോളൂ. ഈശ്വരന്‍ തുണയ്‌ക്കും.’  ബാബ പറഞ്ഞു. കുല്‍ക്കര്‍ണി തിരിച്ചു പോയി. അദ്ദേഹത്തിന്റെ അസുഖം മാറി. അഹന്തയും. തികഞ്ഞ ബാബാ ഭക്തനായി. 

കുല്‍ക്കര്‍ണിയുടെ ഏകമകനായിരുന്നു ബപ്പാജി. കുഞ്ഞായിരിക്കെ ബപ്പാജിയ്‌ക്കും ഏതോ മാറാദീനം പിടിപെട്ടു. നാള്‍ക്കുനാള്‍ രോഗനില  വഷളായി തുടങ്ങി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയോര്‍ത്ത് ആശങ്കയേറിയെങ്കിലും ബാബ തന്റെ മകനേയും കാത്തുകൊള്ളുമെന്ന പൂര്‍ണ വിശ്വാസമായിരുന്നു അദ്ദേഹത്തിന്. 

മകന് മരുന്നിനൊപ്പം ബാബ നല്‍കിയ  ഉദി( ഭസ്മം) യും കുല്‍ക്കര്‍ണി നല്‍കുമായിരുന്നു. എത്രയൊക്കെയായിട്ടും അസുഖം മാറിയില്ല. ഒടുവില്‍ കുല്‍ക്കര്‍ണി ബാബയുടെ കാല്‍ക്കല്‍ ഭയം തേടി. മകനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് കേണപേക്ഷിച്ച്  ബാബയുടെ പാദങ്ങള്‍ വണങ്ങി. 

എന്നാല്‍ അപ്രതീക്ഷിതമായിരുന്നു ബാബയുടെ ഭാവമാറ്റം. ‘പോ, എന്റെ മുമ്പില്‍ നിന്ന് ‘. ബാബ ആക്രോശിച്ചു. ശകാരവര്‍ഷവും തുടങ്ങി. ബാബയുടെ കോപശരങ്ങേറ്റുവാങ്ങി കുല്‍ക്കര്‍ണി നിറകണ്ണുകളോടെ വീട്ടിലേക്ക് നടന്നു. ബാബ തന്നോട് ഇങ്ങനെ പെരുമാറാന്‍ കാരണമെന്താവുമെന്ന് എത്ര ചിന്തിച്ചിട്ടും അദ്ദേഹത്തിന് ബോധ്യമായില്ല. 

 ബാബയുടെ ഭക്തനായ ശേഷവും കുല്‍ക്കര്‍ണിയിലെ പഴയ ശീലങ്ങള്‍ പലതും മാറിയിരുന്നില്ല. ബാബ അത് മനസ്സിലാക്കിയിരുന്നു. 

കുല്‍ക്കര്‍ണി വീട്ടിലെത്തി. അല്പം കഴിഞ്ഞപ്പോള്‍ ബാബയും ദ്വാരകാമായിയില്‍ നിന്നിറങ്ങി. നേരെ പോയത് കുല്‍ക്കര്‍ണിയുടെ വീട്ടിലേക്ക്. അവിടെയെത്തി ബപ്പാജിയെ കണ്ടു. സ്‌നേഹവും വാത്‌സല്യവും നിറഞ്ഞ വാക്കുകളാല്‍ ആശ്വസിപ്പിച്ച് ബപ്പാജിയെ തലോടി തിരിച്ചു പോയി. ഞൊടിയിടയ്‌ക്കുള്ളില്‍ അസുഖമെല്ലാം മാറി ഉന്മേഷവാനായി ബപ്പാജി എഴുന്നേറ്റിരുന്നു . കുല്‍ക്കര്‍ണിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

ബാബ  ഈ്വശാരാംശമല്ല അവതാരം തന്നെയെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ബാബ സമാധിയാകുന്ന ദിവസം വരേയും കുല്‍ക്കര്‍ണി പതിവായി ദ്വാരകാമായിയിലെത്തുമായിരുന്നു. ദര്‍ശനം നടത്തി ദക്ഷിണ നല്‍കിയേ മടങ്ങാറുള്ളൂ. 

 ബാബ നിര്‍വാണമടഞ്ഞ നാളിലും ആ ദിവ്യ സാമീപ്യമറിയാനുള്ള ഭാഗ്യം കുല്‍ക്കര്‍ണിക്കുണ്ടായി. പതിവായി ദ്വാരകാമായിയില്‍ കാക്കടാരതി (പ്രഭാത ആരതി) നടത്തിയിരുന്നത് ബാപ്പു സാഹബായിരുന്നു. ബാബ സമാധിയായ ദിവസം ആരതിയുള്‍പ്പെടെ പതിവു ചടങ്ങുകളെല്ലാം നിര്‍ത്തി വെച്ചിരുന്നു. അന്നു രാത്രിയില്‍ കുല്‍ക്കര്‍ണിക്ക് ബാബ സ്വപ്‌നദര്‍ശനം നല്‍കി.  ‘വരൂ, വന്നെനിക്ക് കാക്കടാരതി നല്‍കൂ. പതിവായി ബാപ്പു സാഹബാണ് അത് നടത്തിയിരുന്നത്. ഞാന്‍ മരിച്ചെന്നു കരുതി ഇന്ന് ആരതി നടന്നില്ല. താങ്കള്‍ വന്ന് അത് നടത്തണം. ഞാനിപ്പോഴും ജീവനോടെയിരിപ്പുണ്ട്.’ അതായിരുന്നു സ്വപ്‌നം. 

കുല്‍ക്കര്‍ണി ഏഴരവെളുപ്പിന് ദ്വാരകാമായിയലെത്തി. ബാബയുടെ ചേതനയറ്റ ദേഹം കണ്ടു. മുഖം മറച്ചിരുന്ന തുണിയെടുത്തു മാറ്റി. പാദങ്ങള്‍  നമസ്‌ക്കരിച്ച് പൂജയാരംഭിച്ചു. ആ നേരം ബാബയുടെ കൈകള്‍ ചലിച്ചതിന് അവിടെക്കൂടിയവരെല്ലാം സാക്ഷിയായി. നിറഞ്ഞ കണ്ണുകളോടെ വിറയ്‌ക്കുന്ന കൈകളോടെ ബാബയുടെ കൈകള്‍ തുറന്ന്  ദക്ഷിണയര്‍പ്പിച്ചു. 

പിന്നീട് ഒരു നിമിഷം പോലും അവിടെ നില്‍ക്കാതെ മടങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.