ജനീവ: ജമ്മു കശ്മീര്‍ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയം ഐക്യരാഷ്‌ട്ര സഭ സുരക്ഷ സമിതിയില്‍ ഒന്നയിച്ച പാകിസ്താന്‍ ഒറ്റപ്പെട്ടു. വിഷയത്തില്‍ ചൈന മാത്രമാണ് പാകിസ്താന് അനുകൂലമായ നിലപാടെടുത്തത്. മറ്റെല്ലാ രാജ്യങ്ങളും ഇന്ത്യയ്‌ക്ക് പിന്തുണ നല്‍കുകയാണ് ഉണ്ടായത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കുകയും കശ്മീര്‍ വിഭജിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയെ തുടര്‍ന്ന് പാകിസ്താന്‍ പരാതി നല്‍കിയതിനാലാണ് പ്രത്യേക യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി തയ്യാറായത്. അഞ്ച് സ്ഥിരാംഗങ്ങളും 10 താല്‍ക്കാലിക അംഗങ്ങളും പങ്കെടുത്ത യോഗം അടച്ചിട്ട മുറിയിലായിരുന്നു ചേര്‍ന്നത്. കശ്മീരിലേത് തികച്ചും തങ്ങളുടെ ആഭ്യന്തര നടപടിയാണെന്നും പാകിസ്താന്‍ യാഥാര്‍ഥ്യം ഉള്‍കൊള്ളണമെന്നും ഇന്ത്യ യോഗത്തില്‍ വ്യക്തമാക്കി. വിഷയത്തില്‍ ആഗോള പിന്തുണ നേടാന്‍ ശ്രമിക്കുന്ന പാകിസ്താന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെയും മറ്റ് മുസ്ലിം രാഷ്‌ട്രങ്ങളുടെയും ഏറെക്കുറെ ദുര്‍ബ്ബലമായ പ്രതികരണമാണ് ലഭിച്ചത്.
കശ്മീരിന്റെ പ്രത്യേക പദവിയുള്ള ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തിയാല്‍ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തും. യുഎന്‍ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിനുശേഷം ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീനാണ് ഇക്കാര്യം അറിയിച്ചത്.
കശ്മീരില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്തിയതില്‍ അനാവശ്യമായാണ് ചിലര്‍ പരിഭ്രമിക്കുന്നത്. ഇതു യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഏറെ വിദൂരമാണ്. പാക് ഭരണകൂടം ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുകയാണെങ്കില്‍ ഉഭയ കക്ഷി വിഷയത്തില്‍ സംസാരിക്കാം. കശ്മീരിലെ നിയന്ത്രണങ്ങളെല്ലാം പടിപടിയായി നീക്കാന്‍ ഇന്ത്യ തയാറാണ്. കശ്മീരിന്റെ സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തില്‍ ഒപ്പുവച്ചിട്ടുള്ള എല്ലാ കരാറുകളും അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഒരു രാജ്യം ഇന്ത്യയില്‍ സംഘര്‍ഷം നടത്താന്‍ മനപ്പൂര്‍വ്വം ശ്രമിച്ചു വരികയാണെന്നും കുറ്റപ്പെടുത്തി.
















